For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ ഇത്രക്ക് മണ്ടന്മാരോ? അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ കോലി പുറത്ത്! കളി മാറ്റിയ പിഴവ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരേ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് ചിരവൈരികളായ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സില്‍ പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ 42.3 ഓവറില്‍ നാല് വിക്കറ്റിന് വിജയലക്ഷ്യം മറികടന്നു. 111 പന്ത് നേരിട്ട് 100* റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. ശ്രേശസ് അയ്യര്‍ (56) അര്‍ധ സെഞ്ച്വറിയോടെ മിന്നിച്ചു.

എട്ടാം തവണയും പാകിസ്താനെതിരേ 50 പ്ലസ് സ്‌കോര്‍ നേടി ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ കോലിക്ക് സാധിച്ചു. രോഹിത് ശര്‍മയും (20) ശുബ്മാന്‍ ഗില്ലും (46) മടങ്ങിയ ശേഷം ഇന്ത്യക്ക് അടിത്തറ പാകുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കായി. പാകിസ്താന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് മത്സരത്തിന്റെ ഗതി മാറ്റിയ ബാറ്റിങ് പ്രകടനമാണ് കോലി കാഴ്ചവെച്ചത്. എന്നാല്‍ കോലിയെ നേരത്തെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരം പാകിസ്താന് ലഭിച്ചതാണ്. എന്നാല്‍ പാക് താരങ്ങളുടെ വലിയ മണ്ടത്തരമാണ് കോലിക്ക് ലൈഫ് നല്‍കിയതും വലിയ സ്‌കോറിലേക്കുയരാന്‍ സഹായിക്കുകയും ചെയ്തത്.

പാകിസ്താന്റെ മണ്ടത്തരം 22ാം ഓവറില്‍

അബ്രാര്‍ അഹമ്മദ് എറിഞ്ഞ 22ാം ഓവറിലാണ് പാകിസ്താന്റെ തലവര മാറ്റുന്ന പിഴവ് സംഭവിച്ചത്. ശ്രേയസ് അയ്യര്‍ അബ്രാറിന്റെ പന്തിനെ ലോങ് ഓഫിലേക്ക് തട്ടി സിംഗിളെടുത്തു. സ്‌ട്രൈക്കിലേക്കോടിയ കോലി ക്രീസിലേക്ക് ഓടിയെത്തുന്നതിനിടെ ഫീല്‍ഡറുടെ ത്രോ കൈകൊണ്ട് പിടിക്കുകയായിരുന്നു. കോലി പന്ത് കൈക്കുള്ളിലാക്കിയില്ലെങ്കിലും കൈകൊണ്ട് പിടിച്ച് നിലത്തിടുകയായിരുന്നു. കോലി റണ്‍സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് ഇത്തരത്തില്‍ ചെയ്തത്.

നിയമപ്രകാരം ഫീല്‍ഡറുടെ ത്രോ ബാറ്റ്‌സ്മാന്‍ കൈകൊണ്ട് പിടിക്കാനാവില്ല. ഇത് ഫീല്‍ഡിങ് തടസപ്പെടുത്തുന്നതായാണ് കണക്കാക്കുക. ആ ത്രോ സ്റ്റംപിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ കോലി ക്രീസിലെത്തിയിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ കോലി പന്ത് കൈകൊണ്ട് പിടിച്ചത് ചൂണ്ടിക്കാട്ടി പാകിസ്താന്‍ അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ അംപയര്‍ ഇത് ഔട്ട് വിളിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം കോലി പന്ത് കൈകൊണ്ട് പിടിക്കുന്നത് കൃത്യമായി എല്ലാവരും കണ്ടതാണ്.

virat kohli

എന്നാല്‍ പാകിസ്താന്‍ നായകന്‍ അപ്പീല്‍ ചെയ്യാന്‍ തയ്യാറായില്ല. ബാബര്‍ അസമും ഇത് കണ്ടുവെങ്കിലും ആക്ഷേപം ഉന്നയിച്ചില്ല. അതുകൊണ്ടുതന്നെ ആരും അപ്പീല്‍ ചെയ്യാന്‍ തയ്യാറായില്ല. ഇത് അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ കോലിയുടെ വിക്കറ്റ് നേടാനും മത്സര ഫലത്തെ മാറ്റി മറിക്കാനും ചിലപ്പോള്‍ പാകിസ്താന് സാധിക്കുമായിരുന്നു.

കോലിക്ക് മുന്നറിയിപ്പ് നല്‍കി ഗവാസ്‌ക്കര്‍

കോലി പാകിസ്താനെ സഹായിക്കുന്ന തരത്തില്‍ പന്ത് കൈകൊണ്ട് പിടിക്കുകയാണ് ചെയ്തത്. ബാക്കപ്പായി നില്‍ക്കുന്ന ബാബര്‍ അസമിലേക്ക് എത്തേണ്ട പന്തിനെയാണ് കോലി കൈാണ്ട് പിടിച്ച് തടുത്തത്. ഈ പന്ത് ചിലപ്പോള്‍ ബാബറുടെ കൈയില്‍ നിന്ന് വഴുതിപ്പോയിരുന്നെങ്കില്‍ ഇന്ത്യക്ക് എക്‌സ്ട്രാ റണ്‍സ് നേടാനുള്ള അവസരം കൂടിയുണ്ടായിരുന്നു. എന്നാല്‍ കോലി ഇതൊന്നും പരിഗണിക്കാതെ യാദൃശ്ചികമായി പന്ത് കൈകൊണ്ട് പിടിക്കുകയായിരുന്നു.

ഈ സമയത്ത് കമന്ററി ബോക്‌സില്‍ സുനില്‍ ഗവാസ്‌ക്കറുണ്ടായിരുന്നു. അദ്ദേഹം കോലിക്ക് കൃത്യമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കോലി പന്ത് കൈകൊണ്ട് പിടിച്ചത് അപ്പീല്‍ ചെയ്തിരുന്നുവെങ്കില്‍ അംപയര്‍ ഔട്ട് വിളിക്കുമായിരുന്നുവെന്നും ഇത് ഫീല്‍ഡിങ് തടസപ്പെടുത്തുന്ന നീക്കമാണെന്നുമാണ് ഗവാസ്‌ക്കര്‍ പറഞ്ഞത്. എന്നാല്‍ പാകിസ്താന്‍ താരങ്ങള്‍ എന്തുകൊണ്ടാണ് ഇത് അപ്പീല്‍ ചെയ്യാതിരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്തായാലും മത്സരഫലം മാറ്റിയ പാകിസ്താന്റെ വലിയ മണ്ടത്തരമാണിതെന്ന് പറയാം.

കോലിയുടേത് റെക്കോഡ് ബാറ്റിങ് പ്രകടനം

വിരാട് കോലിക്ക് പാകിസ്താനെതിരേ ഗംഭീര റെക്കോഡാണുള്ളത്. ഇത് വീണ്ടും ഊട്ടിയുറപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കോലി കാഴ്ചവെച്ചതെന്ന് നിസംശയം പറയാം. ഇത് എട്ടാം തവണയാണ് കോലി പാകിസ്താനെതിരേ 50 പ്ലസ് സ്‌കോര്‍ നേടുന്നത്. പാകിസ്താന്‍ താരങ്ങളെ ഇന്ത്യന്‍ ആരാധകര്‍ ശത്രു പക്ഷത്ത് നിര്‍ത്തുമ്പോഴും കോലി ഇവരെല്ലാമായി വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. താരത്തെ കോലി അഭിനന്ദിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Sunday, February 23, 2025, 22:07 [IST]
Other articles published on Feb 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+