For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്താന്‍ ചതിച്ചു! പിച്ചില്‍ ഇന്ത്യക്കിട്ടുള്ള പണി; മുതലാക്കാന്‍ കിവീസ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നാളെ നടക്കാന്‍ പോവുകയാണ്. കരുത്തരായ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനക്കാരും. സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ന്യൂസീലന്‍ഡിന്റെ വരവ്. രണ്ട് ടീമും തുല്യ ശക്തികളായതിനാല്‍ ഫൈനല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

ദുബായിലാണ് ഇന്ത്യ നാല് മത്സരവും കളിച്ചതും ജയിച്ചതും. അതുകൊണ്ടുതന്നെ പിച്ചില്‍ ന്യൂസീലന്‍ഡിനെക്കാള്‍ മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാനാവും. എന്നാല്‍ ഒരു മത്സരം ദുബായില്‍ കളിക്കാന്‍ കിവീസിനായി. ഇന്ത്യക്കെതിരായ ഈ മത്സരം തോറ്റെങ്കിലും പിച്ചിനെക്കുറിച്ച് ഇപ്പോള്‍ കൃത്യമായ ധാരണ ന്യൂസീലന്‍ഡിനുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഏകാധിപത്യ ആനുകൂല്യം പിച്ചില്‍ ലഭിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം.

ഇപ്പോഴിതാ ഇന്ത്യയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഫൈനലില്‍ എട്ടിന്റെ പണികൊടുക്കാന്‍ പാകിസ്താന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഫൈനലിലെ പിച്ചൊരുക്കുന്നതില്‍ കെണിയൊരുക്കാന്‍ നീക്കം നടത്തുന്നുവെന്നാണ് വിവരം.

മത്സരം നടക്കുന്നത് ഇന്ത്യ-പാക് മത്സരം നടന്ന പിച്ചില്‍

ഇന്ത്യയുടെ അവസാന മത്സരം ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. ഇൗ മത്സരത്തില്‍ നടുക്കുള്ള പിച്ചായിരുന്നു ഉപയോഗിച്ചത്. എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിനുപയോഗിച്ച പിച്ചായിരിക്കും ഫൈനലില്‍ ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഈ പിച്ച് തയ്യാറാക്കിയിരുന്നത് പേസിന് അനുകൂലമായായിരുന്നു. എന്നാല്‍ പാകിസ്താന്റെ പേസര്‍മാര്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാത്തത് തിരിച്ചടിയായി. ഇന്ത്യയുടെ സ്പിന്‍ നിര മത്സരത്തില്‍ മികവ് കാട്ടിയെങ്കിലും പിച്ച് പേസ് അനുകൂലമായാണ് തയ്യാറാക്കിയത്.

axar patel virat kohli

ഫൈനലിലും ഇതേ പിച്ചാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നാണ് വിവരം. ഇന്ത്യ ഫൈനലിലും നാല് സ്പിന്നര്‍മാരെ കളിപ്പിച്ചേക്കും. അങ്ങനെ വരുമ്പോള്‍ പേസ് പിച്ചായാല്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ പിഴക്കും. മുഹമ്മദ് ഷമി എന്ന സ്‌പെഷ്യലിസ്റ്റ് പേസര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയെയാണ് ഇന്ത്യ പേസ് നിരയില്‍ ഉപയോഗിക്കുന്നത്. പേസ് പിച്ചൊരുക്കിയാല്‍ ന്യൂസീലന്‍ഡിന് അത് കൂടുതല്‍ ഗുണകരമായി മാറും. പേസ് പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഫ്‌ളോപ്പായാല്‍ അത് മുതലാക്കാന്‍ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കും.

ഇത് ഇന്ത്യയുടെ തോല്‍വിയിലേക്ക് കാര്യങ്ങള്‍ നീക്കും. ഇക്കാരണത്താല്‍ത്തന്നെ ഫൈനലിലെ പിച്ച് ഇന്ത്യക്കുള്ള കെണിയാണെന്ന് തന്നെ പറയാം. ഈ വെല്ലുവിളിയെ ഇന്ത്യ എങ്ങനെ മറികടക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ഇന്ത്യ സ്പിന്‍ തന്ത്രത്തില്‍ ഉറച്ച് നില്‍ക്കുമോ

ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചതും സെമി ഫൈനല്‍ ജയിച്ചതുമെല്ലാം നാല് സ്പിന്നര്‍മാരെ ഉപയോഗിച്ചാണ്. എന്നാല്‍ ഫൈനലിലും ഇന്ത്യ ഇതേ തന്ത്രം ഉപയോഗിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ പ്രതീക്ഷിച്ചാവും ന്യൂസീലന്‍ഡ് ഇറങ്ങുക. കൃത്യമായി പദ്ധതികളോടെയാവും മിച്ചല്‍ സാന്റ്‌നറും സംഘവും ഇറങ്ങുക. പിച്ച് സ്പിന്‍ സൗഹൃദമായില്ലെങ്കില്‍ ഇന്ത്യയുടെ നാല് സ്പിന്നര്‍മാരുടെ തന്ത്രം പൊളിയുമെന്നുറപ്പാണ്.

ന്യൂസീലന്‍ഡിന്റെ ബാറ്റിങ് നിരയിലെ പ്രധാന താരങ്ങളെല്ലാം സ്പിന്നിനെ നന്നായി നേരിടുന്നവരാണ്. കെയ്ന്‍ വില്യംസണ്‍, ടോം ലാദം, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ക്കെല്ലാം സ്പിന്നിനെതിരേ മികച്ച റെക്കോഡാണുള്ളത്. അതുകൊണ്ടുതന്നെ പിച്ച് അനുകൂലമായില്ലെങ്കില്‍ കളി ഇന്ത്യയുടെ കൈവിട്ട് പോകാനുള്ള സാധ്യതയും കൂടുതലാണ്. നിലവിലെ സാഹചര്യത്തില്‍ നാല് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങുന്നത് മണ്ടത്തരമാകാനാണ് സാധ്യത.

ടോസ് ഇന്ത്യക്ക് എതിരായാല്‍ തീര്‍ന്നു

രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് ദുബായില്‍ അല്‍പ്പം കൂടി എളുപ്പം. ചെറിയ മഞ്ഞുവീഴ്ച്ചയും പ്രതീക്ഷിക്കാം. ഈ സാഹചര്യത്തില്‍ ടോസ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ 14 മത്സരത്തിലും ടോസ് ഇന്ത്യക്ക് അനുകൂലമായിരുന്നില്ല. അതുകൊണ്ടുതന്നെ ഫൈനലിലും ടോസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ടോസ് ന്യൂസീലന്‍ഡിനാവുകയും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയും ചെയ്താല്‍ കാര്യങ്ങള്‍ വളരെ പ്രയാസമായിരിക്കുമെന്നുറപ്പാണ്.

Story first published: Saturday, March 8, 2025, 14:33 [IST]
Other articles published on Mar 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+