Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ട്രോഫി മാത്രമല്ല, ചാംപ്യന്മാര്‍ക്കു കോടികള്‍!! സമ്മാനത്തുക പുറത്തുവിട്ടു

അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക പുറത്തുവിട്ടിരിക്കുകയാണ്. എട്ടു വര്‍ഷങ്ങള്‍ നീണ്ട ഗ്യാപ്പിനു ശേഷം പുനരാരംഭിക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നതും എട്ടു ടീമുകള്‍ തന്നെയാണ്. പാകിസ്താനാണ് നിലവിലെ ചാംപ്യന്‍സ് ട്രോഫി അവകാശികള്‍. 2017ലെ അവസാനത്തെ എഡിഷനില്‍ ഇന്ത്യയെ തകര്‍ത്തുവിട്ടാണ് അവര്‍ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്.

ഇത്തവണയും പാക്പട തന്നെ കിരീടം നിലനിര്‍ത്തുമോ അല്ലെങ്കില്‍ പുതിയ ചാംപ്യന്മാരെ ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സ്വന്തം നാട്ടിലാണ് ടൂര്‍ണമെന്റെന്നത് അവര്‍ക്കു പ്ലസ് പോയിന്റുമാണ്. ഇന്ത്യയുടെ മല്‍സരങ്ങള്‍ മാത്രമാണ് ദുബായിലേക്കു മാറ്റിയിരിക്കുന്നത്.

CHAMPIONS TROPHY

സമ്മാനത്തുക

വലിയ സമ്മാനത്തുകയാണ് ചാംപ്യന്‍മാര്‍ക്കും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന ടീമുകള്‍ക്കും ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. വിജയികളാവുന്ന ടീമിനു ചാംപ്യന്‍സ് ട്രോഫിക്കൊപ്പം 20.8 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. എന്നാല്‍ ഫൈനലില്‍ തോല്‍ക്കുന്നവര്‍ അധികം നിരാശരാവേണ്ട. 10.4 കോടി രൂപയുമായി അവര്‍ക്കു നാട്ടിലേക്കു മടങ്ങാം.

സെമി ഫൈനലില്‍ പരാജയപ്പെടുന്ന രണ്ടു ടീമുകള്‍ക്കും കോടികള്‍ ലഭിക്കും. സെമിയില്‍ പുറത്താവുന്ന രണ്ടു ടീമുകള്‍ക്കും 5.2 കോടി രൂപയാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. എട്ടു ടീമുകളുടെ ടൂര്‍ണമെന്റില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നര്‍ക്കു മൂന്നു കോടി രൂപ വീതം കിട്ടും. ഏഴ്, എട്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കാവട്ടെ 1.2 കോടി രൂപ വീതവും സമ്മാനത്തുകയുണ്ട്. ഇനി ഓരോ കളിയിലും ജയിക്കുന്ന ടീമിനു ലഭിക്കാന്‍ പോവുന്നത് 29 ലക്ഷം രൂപ വീതമാണ്.

15 മല്‍സരങ്ങള്‍

ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളെ നാലു വീതമാക്കി രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തിരിച്ചിട്ടുള്ളത്. ഫൈനലുള്‍പ്പെടെ ആകെ 15 മല്‍സരങ്ങള്‍ മാത്രമേ ടൂര്‍ണമെന്റിലുള്ളൂ. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണുള്ളത്.

ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരും അണിനിരക്കും. ഗ്രൂപ്പുഘട്ടത്തില്‍ ഓരോ ടീമും പരസ്പരം ഒരു തവണയാണ് ഏറ്റുമുട്ടുക. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ സെമി ഫൈനലിലേക്കു മുന്നേറുകയും ചെയ്യും. മാര്‍ച്ച് നാല്, അഞ്ച് തിയ്യതികളിലായിട്ടാണ് സെമി ഫൈനലുകള്‍ നടക്കാനിരിക്കുന്നത്.

ആദ്യ സെമി ദുബായിലും രണ്ടാമത്തേത് ലാഹോറിലുമാണ്. കലാശപ്പോരാട്ടം മാര്‍ച്ച് ഒമ്പതിനും നടക്കും. ഇന്ത്യ ഫൈനലിലേക്കു യോഗ്യത നേടിയാല്‍ മല്‍സരം ദുബായിലായിരിക്കും. എന്നാല്‍ ഫൈനലില്‍ ഇന്ത്യയില്ലെങ്കില്‍ കിരീടപ്പോര് ലാഹോറിലുമാവും. പകലും രാത്രിയുമായിട്ടാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതലാണ് എല്ലാ മല്‍സരങ്ങളും ആരംഭിക്കുക.

INDIAN TEAM

കൂടുതല്‍ കപ്പടിച്ചതാര്?

1998ലാണ് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനു ഐസിസി തുടക്കമിട്ടത്. ഇതുവരെയുള്ള ചരിത്രമെടുത്താല്‍ എട്ടു തവണ മാത്രമേ ടൂര്‍ണമെന്റ് നടന്നിട്ടുള്ളൂ. കൂടുതല്‍ തവണ ട്രോഫി സ്വന്തമാക്കാനായത് ഇന്ത്യക്കും ഓസ്‌ട്രേലിയക്കുമാണ്. രണ്ടു തവണ വീതം ഇരുടീമുകളും ചാംപ്യന്‍മാരായിട്ടുണ്ട്.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

2002, 2013 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട വിജയങ്ങള്‍. ഇതില്‍ 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത വിജയികളായിരുന്നു ഇന്ത്യ. മഴ കാരണം നിശ്ചിത ദിവസവും റിസര്‍വ് ദിനത്തിലും ഫൈനല്‍ മുടങ്ങിയതോടെ ഇരുടീമുകളും കിരീടം പങ്കിടുകയായിരുന്നു.

2006, 09 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണയാണ് ഓസ്‌ട്രേലിയന്‍ ടീം വിജയികളായത്. 1998ലെ പ്രഥമ എഡിഷനിലെ ജേതാക്കള്‍ സൗത്താഫ്രിക്കയായിരുന്നു. ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവരും ഓരോ തവണ ചാംപ്യന്‍പട്ടമലങ്കരിച്ചു.

Story first published: Friday, February 14, 2025, 14:23 [IST]
Other articles published on Feb 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+