Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: കപ്പ് നേടി ഇന്ത്യ, സമ്മാനത്തുകയായി എത്ര രൂപ ലഭിക്കും? അറിയാം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. ഫൈനലില്‍ ന്യൂസീലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒരോവര്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റുകള്‍ ശേഷിക്കെ വിജയത്തിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയുടെ രണ്ടാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്.

ഇത്തവണ ഒറ്റയാള്‍ പ്രകടനങ്ങളെ ആശ്രയിക്കാതെ ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി ഇന്ത്യ നേടിയെടുത്ത കിരീടമാണിതെന്ന് പറയാം. നായകന്‍ രോഹിത് ശര്‍മയും സീനിയര്‍ താരം വിരാട് കോലിയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനായത് ഇരുവരുടേയും കരിയറിന് വലിയ ഊര്‍ജ്ജം നല്‍കുന്നതാണെന്ന് പറയാം. ടി20 ലോകകപ്പ് നേടി അധികം വൈകാതെ തന്നെ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കുമെത്താനായിരിക്കുകയാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കപ്പ് നേടിയതോടെ സമ്മാനത്തുകയായി എത്ര രൂപയാവും ലഭിക്കുക? റണ്ണേഴ്‌സപ്പിന് എത്ര രൂപ ലഭിക്കും? എല്ലാം അറിയാം.

ഇന്ത്യക്ക് ലഭിക്കുക 20 കോടി

ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയ ടീമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ സമ്മാനത്തുകയായി 20 കോടിയാവും ഇന്ത്യക്ക് ലഭിക്കുക. ഈ തുക ടീമിന്റെ ഭാഗമായിരിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാണ്. തുല്യമായിട്ടാവും ഈ തുക വീതിക്കുക. ഇത്തവണത്തെ ഇന്ത്യയുടെ കിരീടം പല താരങ്ങളുടേയും നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, പരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെല്ലാം ഇത്തവണ കപ്പ് നേടാനാവാതെ പോയാല്‍ ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമായിരുന്നു.

india cricket

എന്നാല്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചു. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. റണ്ണറപ്പുകളായ ന്യൂസീലന്‍ഡിന് ലഭിക്കുക 12 കോടിയോളം രൂപയാണ്. സെമിയില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് കിവീസ് ഫൈനലില്‍ എത്തിയത്. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ കിരീടം നേടിയെടുക്കാന്‍ സാധിക്കാതെ പോയി. എങ്കിലും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ കിവീസിന് സാധിച്ചുവെന്ന് തന്നെ പറയാം.

സെമി ഫൈനലിസ്റ്റുകള്‍ക്ക് എത്ര കിട്ടും?

സെമി ഫൈനലില്‍ തോറ്റ രണ്ട് ടീമുകളാണ് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും. രണ്ട് ടീമുകളും ശക്തമായ പോരാട്ടം തന്നെ കാഴ്ചവെച്ചു. എന്നാല്‍ സെമിയില്‍ തോറ്റ് മടങ്ങേണ്ടി വന്നു. രണ്ട് ടീമുകള്‍ക്കും 4.6 കോടി രൂപവീതമാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇത്തവണ സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. സ്റ്റീവ് സ്മിത്ത് നയിച്ച ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ കടന്നത്. അതേ സമയം ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. എന്നിട്ടും കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയി.

ആകെ സമ്മാനത്തുക 60 കോടി

ആകെ 60 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. അഞ്ചാം സ്ഥാനക്കാരായ ടീമിന് 2.9 കോടി ലഭിക്കുമ്പോള്‍ ആറാം സ്ഥാനക്കാര്‍ക്ക് 1.1 കോടിയും ലഭിക്കും. പിന്നാലെയുള്ള ടീമുകള്‍ക്ക് ഓരോ കോടി രൂപയും നല്‍കും. ഇത്തവണ ആതിഥേയരായത് പാകിസ്താനാണ്. എന്നാല്‍ ഇത്തവണ ഒരു ജയം പോലും നേടാതെ ആദ്യം പുറത്തായ ടീമുകളിലൊന്നാണ് പാകിസ്താന്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പോലും പാകിസ്താന് തോല്‍ക്കേണ്ടി വന്നു.

ഫൈനല്‍ മത്സരത്തിന് ദുബായ് വേദിയാകേണ്ടി വന്നതും പാകിസ്താന് സാമ്പത്തികമായി നഷ്ടമുണ്ടാക്കി. ഇത്തവണ ആതിഥേയരായെങ്കിലും ഇന്ത്യ ദുബായില്‍ കളിച്ചതോടെ പാകിസ്താനത് സാമ്പത്തികമായി വളരെ നഷ്ടമുണ്ടാക്കും. പ്രതീക്ഷിച്ച ലാഭമുണ്ടാക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. എന്തായാലും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്തതാണെന്ന് നിസംശയം പറയാം.

Story first published: Monday, March 10, 2025, 10:42 [IST]
Other articles published on Mar 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+