Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഫൈനല്‍ ടിക്കറ്റില്ല, ഓസീസിനും സൗത്താഫ്രിക്കക്കും നഷ്ടമെത്ര? കോടികള്‍!!

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഗ്രാന്റ് ഫിനാലെയ്ക്കു അരങ്ങൊരുങ്ങിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ചാംപ്യന്‍മാരുടെ കിരീട ധാരണം നടക്കാനിരിക്കുന്നത്. സെമി ഫൈനലില്‍ ആധികാരിക വിജയങ്ങള്‍ കൊയ്താണ് ഇന്ത്യയും കിവീസും അവസാന അങ്കത്തിനൊരുങ്ങുന്നത്.

രണ്ടു തവണ ജേതാക്കളായ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. എന്നാല്‍ പ്രഥമ എഡിഷനിലെ ചാംപ്യന്മാര്‍ കൂടിയായ സൗത്താഫ്രിക്കയെ നിഷ്പ്രഭരാക്കിയാണ് കിവികള്‍ ഫൈനലിലേക്കു പറന്നത്. അതേസമയം, ഫൈനലില്‍ ഇടം ലഭിക്കാതെ പോയതു കാരണം സാമ്പത്തികമായി വലിയ നഷ്ടമാണ് ഓസീസിനും സൗത്താഫ്രിക്കയ്ക്കുമുണ്ടായത്. ഇവ എത്രയാണെന്നു നോക്കാം.

BAVUMA SMITH

വലിയ നഷ്ടം

ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ സമ്മാനത്തുക ഇനത്തില്‍ മാത്രം 6.9 മില്ല്യണ്‍ ഡോളറാണ് ഐസിസി മാറ്റിവച്ചത്. ഇതാവട്ടെ 2017ലെ അവസാന എഡിഷനിലെ സമ്മാനത്തുകയേക്കാള്‍ 53 ശതമാനം അധികവുമാണ്. ഇത്തവണ ചാംപ്യന്‍മാരാവുന്ന ടീമിനു ലഭിക്കുക 2.24 മില്ല്യണ്‍ ഡോളറാണ്. ഇതു എകദേശം 19.5 കോടി രൂപയോളം വരും.

എന്നാല്‍ റണ്ണറപ്പാവുന്ന ടീമിനു ലഭിക്കുക 1.12 മില്ല്യണ്‍ ഡോളറുമാണ്. ഇതു ഏകദേശം 9.78 കോടി രൂപയുമാണ്. ഫൈനലില്‍ കടന്നിരുന്നെങ്കില്‍ ഓസ്‌ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും ഉറപ്പായും കിട്ടാവുന്ന തുകയാണിത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ രണ്ടു ടീമിനും ഇതു സാധിച്ചില്ല.

എങ്കിലും മോശമല്ലാത്ത ഒരു തുകയുമായി ഓസീസിനും സൗത്താഫ്രിക്കയ്ക്കും നാട്ടിലേക്കു മടങ്ങാം. സെമിയില്‍ തോറ്റെങ്കിലും 5,60,000 ഡോളര്‍ ഇരുടീമുകള്‍ക്കും സമ്മാനത്തുകയായി കിട്ടും. ഇതു 4.89 കോടി രൂപയോളമാണ്.

മിന്നിച്ച് ഇന്ത്യയും കിവീസും

ഇത്തവത്തെ ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും മികച്ച ടീമുകള്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തന്നെയാണെന്നതില്‍ സംശയമില്ല. കളിച്ച നാലു മല്‍സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവശനമെങ്കില്‍ ന്യൂസിലാന്‍ഡ് നാലു കളിയില്‍ മൂന്നും ജയിച്ചാണ് കപ്പിനരികെയുള്ളത്.

INDIAN TEAM

സെമി ഫൈനലില്‍ ഓസ്‌ട്രേിയയെ നാലു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഇരുവരും ആദ്യമായി കൊമ്പുകോര്‍ത്ത പോരാട്ടം കൂടിയാണിത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ ഇന്ത്യ 264ന് എറിഞ്ഞിടുകയായിരുന്നു. മറുപടിയില്‍ വിരാട് കോലിയുടെ ഫിഫ്റ്റിയിലേറി ഫൈനലിലേക്കും ഇന്ത്യ ടിക്കറ്റെടുത്തു.

എന്നാല്‍ രണ്ടാം സെമിയില്‍ സൗത്താഫ്രിക്കയെ ന്യൂസിലാന്‍ഡ് അക്ഷരാര്‍ഥത്തില്‍ മുക്കുകയായിരുന്നു. രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്ല്യംസണിന്റെയും സെഞ്ച്വറികളിലേറി ആദ്യം ബാറ്റ് ചെയ്ത കിവീസ് 362 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ നേടിയപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. മറുപടിയില്‍ കാര്യമായി പൊരുതാതെ 312 റണ്‍സെടുത്ത് സൗത്താഫ്രിക്ക കളിയും ഫൈനല്‍ ടിക്കറ്റും അടിയറവച്ചു.

Story first published: Thursday, March 6, 2025, 15:29 [IST]
Other articles published on Mar 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+