Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 67, 49, 52*, 69, പക്ഷെ ഇത്തവണ വില്യംസണെ പൂട്ടി; കുല്‍ദീപിന്റെ മാസ്റ്റര്‍പ്ലാന് കൈയടി

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡിന് ഒന്നാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളം നിറഞ്ഞതോടെ ന്യൂസീലന്‍ഡിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നേടിയെടുക്കാന്‍ സാധിച്ചു. ഇതില്‍ അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരെ നേരത്തെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചതാണ് എടുത്തു പറയേണ്ടത്.

രചിന്‍ രവീന്ദ്രയും കെയ്ന്‍ വില്യംസണും സെമിയില്‍ സെഞ്ച്വറികളോടെ മിന്നിച്ചവരാണ്. ഇവരെ പുറത്താക്കുകയെന്നതായിരുന്നു ഇന്ത്യയുടെ പ്രധാന തലവേദന. ഇന്ത്യക്കെതിരേ മികച്ച റെക്കോഡും ഇവര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കും. ഇതില്‍ മുന്‍ ന്യൂസീലന്‍ഡ് നായകന്‍ കൂടിയായ വില്യംസണെ പുറത്താക്കിയതാണ് ഇന്ത്യക്ക് വലിയ ആശ്വാസമായത്. ഇതിന് കാരണം വില്യംസണിന്റെ ഇന്ത്യക്കെതിരായ മികച്ച കണക്കുകളാണ്. എന്നാല്‍ ഇത്തവണ കുല്‍ദീപ് ബുദ്ധിപൂര്‍വ്വം വില്യംസണെ പൂട്ടുകയായിരുന്നു.

വില്യംസണിന്റെ മുന്‍ കണക്കുകള്‍ ഗംഭീരം

ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്താന്‍ കെയ്ന്‍ വില്യംസണിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍ കണക്കുകളില്‍ നിന്ന് ഇത് വ്യക്തവുമാണ്. 67, 49, 52*, 69 എന്നിങ്ങനെയാണ് വില്യംസണിന്റെ സ്‌കോറുകള്‍. ഇത്തവണയും വില്യംസണ്‍ ഇന്ത്യക്ക് വലിയ തലവേദനയാകുമെന്നാണ് കരുതിയത്. പതിയെ നിലയുറപ്പിച്ചാണ് വില്യംസണ്‍ തുടങ്ങിയത്. 14 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 11 റണ്‍സാണ് വില്യംസണ്‍ നേടിയത്.

രചിന്‍ രവീന്ദ്രയും വില്യംസണും ചേര്‍ന്ന് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്ന് തോന്നിക്കവെ കുല്‍ദീപ് യാദവ് ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. റിട്ടേണ്‍ ക്യാച്ചിലൂടെയാണ് കുല്‍ദീപ് വില്യംസണെ പുറത്താക്കിയത്. ന്യൂസീലന്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കുല്‍ദീപിന്റെ പന്ത് ഇന്ത്യക്ക് വലിയ ആശ്വാസമാവുകയായിരുന്നു. കുല്‍ദീപ് വില്യംസണെ തളച്ചില്ലായിരുന്നെങ്കില്‍ പതിവ് പോലെ ഇന്ത്യയുടെ വില്ലനായി വില്യംസണ്‍ മാറുമായിരുന്നു.

ind vs nz final

കുല്‍ദീപ് യാദവ് പയറ്റിയത് ഗൂഗ്ലി തന്ത്രം

കുല്‍ദീപ് യാദവ് കെയ്ന്‍ വില്യംസണെ പയറ്റിയത് ബുദ്ധിപൂര്‍വ്വമായ നീക്കത്തിലൂടെയായിരുന്നു. സ്പിന്നര്‍മാര്‍ വന്നതോടെ വില്യംസണ്‍ ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തിയാണ് കളിച്ചത്. ക്രീസില്‍ നിന്ന് കയറി ഗ്യാപ് ഷോട്ടുകളിലൂടെ സ്‌ട്രൈക്ക് മാറ്റിയാണ് വില്യംസണ്‍ കളിച്ചത്. ഇത് കൃത്യമായി മനസിലാക്കി കുല്‍ദീപ് ഗൂഗ്ലിയെറിയുകയായിരുന്നു. പതിവിലും അല്‍പ്പം വേഗം കുറച്ചുള്ളതായിരുന്നു കുല്‍ദീപിന്റെ ഈ പന്ത്. ക്രീസില്‍ നിന്ന് കയറി പ്രതിരോധിക്കുകയായിരുന്നു വില്യംസണിന്റെ ലക്ഷ്യം.

എന്നാല്‍ പന്തിന് പ്രതീക്ഷിച്ച വേഗമില്ലാതെ വന്നതോടെ എഡ്ജായി റിട്ടേണ്‍ ക്യാച്ചും ലഭിച്ചു. വില്യംസണിന്റെ നീക്കത്തെ കൃത്യമായി ഉപയോഗിച്ച കുല്‍ദീപിന്റെ തന്ത്രമാണ് ഫലം കണ്ടത്. ഇതിനായി കൃത്യമായി ഫീല്‍ഡൊരുക്കി സമ്മര്‍ദ്ദം സൃഷ്ടിച്ച് നല്‍കിയ നായകന്‍ രോഹിത് ശര്‍മയും കൈയടി അര്‍ഹിക്കുന്നുണ്ട്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിച്ച് റണ്ണൊഴുക്ക് നിയന്ത്രിക്കാനും വിക്കറ്റ് നേടിയെടുക്കാനും കുല്‍ദീപ് യാദവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Sunday, March 9, 2025, 16:52 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+