For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: കമ്മിന്‍സിന് വാണിടത്ത് സ്മിത്ത് വീണു, വിരമിക്കല്‍ അപ്രതീക്ഷിതം; കാരണമുണ്ട്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് സെമിയില്‍ തോറ്റ് ഓസ്‌ട്രേലിയ പുറത്തായിരിക്കുകയാണ്. ആവേശകരമായ സെമിയില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയോട് ഓസ്‌ട്രേലിയ മുട്ടുകുത്തിയത്. ഇംഗ്ലണ്ടിനെതിരേ റെക്കോഡ് ജയം നേടിയെത്തിയ ഓസീസ് ഇത്തവണ വലിയ കിരീട പ്രതീക്ഷ നല്‍കിയെങ്കിലും സെമിയില്‍ ടീമിന്റെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ സ്റ്റീവ് സ്മിത്ത് ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ടെസ്റ്റിലും ടി20യിലും തുടരുമെങ്കിലും ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണെന്നാണ് സ്മിത്ത് അറിയിച്ചിരിക്കുന്നത്. ഏകദിനത്തില്‍ ഭേദപ്പെട്ട റെക്കോഡുണ്ടായിട്ടും ഇന്ത്യക്കെതിരേ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയിട്ടും സ്മിത്ത് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴും മികവ് കാട്ടാന്‍ തനിക്ക് സാധിക്കുമെന്ന് സ്മിത്ത് പ്രകടനംകൊണ്ട് തെളിയിച്ചിട്ടുള്ളതാണ്. എന്നിട്ടും 35ാം വയസില്‍ അദ്ദേഹം ഏകദിനം മതിയാക്കുകയായിരുന്നു.

ഇന്ത്യയോടേറ്റ തോല്‍വിയുടെ നിരാശ

ഇന്ത്യയോട് സെമി ഫൈനലില്‍ തോറ്റതിന് പിന്നാലെയാണ് സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തോല്‍വിയുടെ കടുത്ത നിരാശയാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചതെന്ന് പറയാം. ഓസ്‌ട്രേലിയ ജയിക്കേണ്ടിയിരുന്ന മത്സരം ഇന്ത്യ തിരിച്ചുപിടിക്കുകയായിരുന്നു. സ്മിത്തിന്റെ വിക്കറ്റ് മുഹമ്മദ് ഷമി വീഴ്ത്തിയിടത്തുനിന്നാണ് കളി തിരിഞ്ഞത്. അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഇന്ത്യയുടെ മണ്ണില്‍ തോല്‍പ്പിച്ച് കപ്പ് നേടിയ ടീമാണ് ഓസ്‌ട്രേലിയ.

ഇത്തവണ ബൗളിങ് കരുത്ത് അല്‍പ്പം മോശമായിരുന്നെങ്കിലും ബാറ്റിങ്ങില്‍ ശക്തമായ ടീം കരുത്തിനെ ഇറക്കാന്‍ ഓസീസിന് സാധിച്ചു. എന്നിട്ടും 300ന് മുകളിലേക്ക് സ്‌കോറിലേക്കെത്താന്‍ ഓസീസിന് സാധിക്കാതെ പോയി. പാറ്റ് കമ്മിന്‍സിന്റെ പരിക്കിനെത്തുടര്‍ന്ന് അപ്രതീക്ഷിതമായാണ് സ്മിത്തിലേക്ക് ക്യാപ്റ്റന്‍സി എത്തുന്നത്. കരുത്തുകാട്ടി കപ്പ് നേടാന്‍ സ്മിത്തിന് സാധിക്കുമെന്ന് ഓസീസ് ടീം പ്രതീക്ഷിച്ചെങ്കിലും അതിന് സാധിക്കാതെ പോയി.

steve smith

ഇതിന്റെ നിരാശയാണ് സ്മിത്തിന്റെ പെട്ടെന്നുള്ള വിരമിക്കലിന് കാരണമായത്. ഇത്തവണ വലിയ തിരിച്ചടികളോടെയാണ് ഓസീസ് ടൂര്‍ണമെന്റിനിറങ്ങിയത്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നീ മൂന്ന് പേസര്‍മാരുടെ അഭാവം ഓസീസിന് കാര്യമായി തളര്‍ത്തി. എന്നിട്ടും സെമിയിലേക്ക് ടീമിനെ എത്തിക്കാന്‍ സ്്മിത്തിനായി എന്നത് അദ്ദേഹത്തിന്റെ നായക മികവ് വ്യക്തമാക്കുന്നതാണ്.

ഭേദപ്പെട്ട ഏകദിന റെക്കോഡ് അവകാശപ്പെടാം

ഏകദിനത്തില്‍ ഭേദപ്പെട്ട കളിക്കണക്കുകള്‍തന്നെ സ്മിത്തിന് അവകാശപ്പെടാം. 169 ഏകദിനത്തില്‍ നിന്ന് 6573 റണ്‍സാണ് അദ്ദേഹം നേടിയത്. 43.06 ശരാശരിയുള്ള സ്മിത്ത് 12 സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 28 വിക്കറ്റുകളും അദ്ദേഹത്തിന് അവകാശപ്പെടാം. ഇതിലും മികച്ച കരിയര്‍ അദ്ദേഹം നേടിയെടുക്കേണ്ടതായിരുന്നു. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ടതോടെ നായകസ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരികയും വിലക്ക് നേരിടേണ്ടി വരികയും ചെയ്തു.

പ്രായവും സ്മിത്തിനെ വിരമിക്കലിലേക്ക് നയിച്ചുവെന്ന് പറയാം. ടി20യില്‍ കാര്യമായ അവസരം സ്മിത്തിനില്ല. സ്മിത്തിന്റെ ടി20യിലെ കണക്കുകളും അത്ര മികച്ചതല്ല. എന്നാല്‍ ടെസ്റ്റില്‍ ഇതിഹാസ താരമാണ് അആദ്ദേഹം. അതുകൊണ്ടുതന്നെ സ്മിത്ത് ഏകദിനത്തില്‍ നിന്ന് വിരമിച്ച് ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള ശ്രമത്തിലാണെന്ന് പറയാം. ഓസീസില്‍ മികച്ച യുവതാരങ്ങളുള്ളതിനാല്‍ സ്മിത്തിന്റെ വിരമിക്കല്‍ ടീമിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല.

ഇന്ത്യയുടെ അന്തകനായ താരം

സ്റ്റീവ് സ്മിത്തിന് ഇന്ത്യക്കെതിരേ ഗംഭീര റെക്കോഡുകള്‍ അവകാശപ്പെടാം. ഇന്ത്യക്കെതിരേ 30 മത്സരത്തില്‍ നിന്ന് 1383 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു എതിരാളിക്കെതിരേ നേടുന്ന കൂടുതല്‍ റണ്‍സെന്ന റെക്കോഡാണിത്. ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ ഏകദിന ലോകകപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും സ്മിത്തിന്റെ പേരിലാണ്. 10 ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്. 64 ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ നയിക്കാനും 50% വിജയം നേടിയെടുക്കാനും സ്മിത്തിനായിട്ടുണ്ട്.

Story first published: Wednesday, March 5, 2025, 13:25 [IST]
Other articles published on Mar 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+