Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: 3 താരങ്ങളെ പൂട്ടണം, കപ്പ് നേടാന്‍ ഇന്ത്യ എവിടെ ശ്രദ്ധിക്കണം? വഴികളിതാ

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഫൈനല്‍ പോരാട്ടം നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡുമാണ് കിരീട പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. രണ്ട് ടീമും തുല്യ ശക്തികളായതിനാല്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യക്കാണ് കൂടുതല്‍ പ്രമുഖരും മുന്‍തൂക്കം നല്‍കുന്നത്. കിരീട പോരാട്ടമായതിനാല്‍ രണ്ട് ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ടാവും. ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ കീഴടക്കിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാത്ത ടീമാണ് ഇന്ത്യ. ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത് മാനസികമായി ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. എന്നാല്‍ കപ്പിലേക്കെത്തുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. ശക്തരായ താരങ്ങളുടെ നിരയാണ് കിവീസ്. സമ്മര്‍ദ്ദത്തെ മറികടക്കാന്‍ ന്യൂസീലന്‍ഡിന് കരുത്തുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അനായാസ ജയം പ്രതീക്ഷിക്കാനാവില്ല. ഫൈനലില്‍ കിവീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യ എവിടെയാണ് ശ്രദ്ധിക്കേണ്ടത്. പരിശോധിക്കാം.

വില്യംസണേയും രചിനേയും പൂട്ടണം

ഇന്ത്യ ഏറ്റവും ഭയക്കേണ്ടത് ന്യൂസീലന്‍ഡിന്റെ ഈ രണ്ട് ബാറ്റ്‌സ്മാന്‍മാരെയാണ്. അതില്‍ എടുത്തു പറയേണ്ട താരം രചിന്‍ രവീന്ദ്രയാണ്. ഇടം കൈയന്‍ ഓപ്പണറായ താരം തുടക്കത്തിലേ ഇന്ത്യക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സാധ്യതയുള്ളവനാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള രചിന്‍ സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിച്ച് റണ്‍സുയര്‍ത്തുന്നവനാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് രചിനെ പൂട്ടേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

രചിന്‍ വലിയ സ്‌കോറിലേക്കുയര്‍ന്നാല്‍ മികച്ച തുടക്കം ന്യൂസീലന്‍ഡിന് ലഭിക്കും. ഇത് ടീമിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. ഇന്ത്യയുടെ ബൗളര്‍മാര്‍ വലിയ സമ്മര്‍ദ്ദത്തിലേക്ക് പോവുകയും ചെയ്യും. രചിനെ തുടക്കത്തിലേ മടക്കാന്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്ക് സാധിക്കേണ്ടതായുണ്ട്. രണ്ടാമത്തെ താരം കെയ്ന്‍ വില്യംസനാണ്. ന്യൂസീലന്‍ഡ് മുന്‍ നായകനും സീനിയര്‍ താരവുമായ വില്യംസണ്‍ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തെ പൂട്ടുകയെന്നത് എളുപ്പമാവില്ലെന്നുറപ്പ്.

mohammed shami virat kohli

സാന്റ്‌നറുടെ സ്പിന്നിനെ ഭയക്കണം

ഇന്ത്യ നാല് സ്പിന്നര്‍മാരെ ഉപയോഗിച്ചാവും ഫൈനലിലും ഇറങ്ങാന്‍ സാധ്യത. മികച്ച സ്പിന്നര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇവരെ ഉപയോഗിച്ചാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ചത്. എന്നാല്‍ ഫൈനലില്‍ കിവീസിന്റെ സ്പിന്‍ കെണിയെ ഇന്ത്യ ഭയക്കേണ്ടതായുണ്ട്. മിച്ചല്‍ സാന്റ്‌നറെയാണ് ഇന്ത്യ കൂടുതല്‍ പേടിക്കേണ്ടത്. സാന്റ്‌നര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ ശോഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയും ഭയക്കണം.

മിച്ചല്‍ സാന്റ്‌നറെ ഇന്ത്യ എങ്ങനെ നേരിടുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരാല്‍ ന്യൂസീലന്‍ഡ് സമ്പന്നമാണ്. ഇന്ത്യയുടെ മധ്യനിരക്ക് വലിയ തലവേദന ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് തന്നെ വിലയിരുത്താം. എന്തായാലും സ്പിന്‍ പിച്ചാണെങ്കില്‍ കിവീസ് സ്പിന്നര്‍മാരെ ഇന്ത്യ നന്നായി തന്നെ ഭയക്കേണ്ടതായി വരും.

ഇന്ത്യയുടെ തുടക്കം മികച്ചതാവണം

ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചെങ്കിലും തുടക്കം പാളിയിരുന്നു. മൂന്ന് പ്രധാന വിക്കറ്റുകളും പവര്‍പ്ലേയ്ക്കുള്ളില്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ ഫൈനലില്‍ ഈ പിഴവ് സംഭവിക്കാന്‍ പാടില്ല. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ നല്‍കുന്ന തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. നന്നായി തുടങ്ങാനാവാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ വളരെ പ്രയാസമായിരിക്കും. വിരാട് കോലി ആംഗര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

ഇതേ മികവ് ഫൈനലിലും ആവര്‍ത്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. ന്യൂബോളില്‍ മുഹമ്മദ് ഷമി വിക്കറ്റ് നേടേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ വളരെ പ്രയാസമാവും.

Story first published: Sunday, March 9, 2025, 9:27 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+