For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: അത്ഭുതം സംഭവിക്കുമോ? അഫ്ഗാന് ഇനിയും സെമിയിലെത്താം; വഴി ഇതാ

ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ മഴ വില്ലനായിരിക്കുകയാണ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ച അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയേയും തോല്‍പ്പിക്കുമെന്ന് കരുതിയിരിക്കവെയാണ് മഴ വില്ലനായെത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 273 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 12.5 ഓവറില്‍ ഒരു വിക്കറ്റിന് 109 റണ്‍സില്‍ നില്‍ക്കവെ മഴ എത്തുകയായിരുന്നു. അര മണിക്കൂര്‍ മാത്രമാണ് മഴ പെയ്തത്.

എന്നാല്‍ പിച്ചിലെ ഈര്‍പ്പം അകറ്റാന്‍ വലിയ സാങ്കേതികതയില്ലാത്ത പാകിസ്താന് സമയബന്ധിതമായി പിച്ച് ഉണക്കാന്‍ സാധിക്കാതെ വന്നു. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്റ് പങ്കിട്ടു. നാല് പോയിന്റോടെ ഓസ്‌ട്രേലിയ സെമിയിലെത്തിയപ്പോള്‍ മൂന്ന് പോയിന്റുകളോടെയാണ് അഫ്ഗാന്‍ തുടരുന്നത്. ഓസീസിനോട് തോറ്റതോടെ അഫ്ഗാനിസ്ഥാന്റെ സെമി മോഹം പൂര്‍ണ്ണമായും അവസാനിച്ചോ?

അത്ഭുതം സംഭവിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ ഇനിയും സെമിയിലെത്താന്‍ സാധ്യതയുണ്ട്. ഇത് സംഭവിക്കാന്‍ സാധ്യത വളരെ കുറവാണെങ്കിലും സെമിയിലെത്താന്‍ അഫ്ഗാനിസ്ഥാന്റെ മുന്നിലുള്ള വഴി പരിശോധിക്കാം.

ഇംഗ്ലണ്ടിന്റെ പ്രകടനം അഫ്ഗാന് നിര്‍ണ്ണായകം

ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിധിയാവും അഫ്ഗാന്റെ സെമി സാധ്യത തീരുമാനിക്കുക. ദക്ഷിണാഫ്രിക്കയെ 207 റണ്‍സിന് തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചാല്‍ അഫ്ഗാന് സെമിയിലെത്താം. അല്ലെങ്കില്‍ 11.1 ഓവറില്‍ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നാലും അഫ്ഗാന് സെമിയിലെത്താന്‍ സാധിക്കും. മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ദക്ഷിണാഫ്രിക്ക സെമിയിലേക്ക് കടക്കും.

ഇത്തരമൊരു ജയം മോശം ഫോമിലുള്ള ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടുമെന്ന് കരുതാനാവില്ല. ഇംഗ്ലണ്ടിന്റെ നായകസ്ഥാനത്ത് നിന്ന് ജോസ് ബട്‌ലര്‍ പടിയിറങ്ങിയിട്ടുണ്ട്. പുതിയ ക്യാപ്റ്റന് കീഴില്‍ എന്ത് അത്ഭുതമാവും ഇംഗ്ലണ്ട് കാട്ടുകയെന്നത് കണ്ടറിയാം. എന്തായാലും ഇത്തരമൊരു വമ്പന്‍ ജയം ഇംഗ്ലണ്ട് നേടിയെടുക്കുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാന് സെമിയിലെത്താന്‍ ഇനി സാധിക്കുമെന്ന് വലിയ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം.

ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് മികച്ചത്

ദക്ഷിണാഫ്രിക്കയെ കൂടുതല്‍ ശക്തരാക്കുന്നത് ടീമിന്റെ നെറ്റ് റണ്‍റേറ്റാണ്. +2.415 എന്ന മികച്ച നെറ്റ് റണ്‍റേറ്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. അഫ്ഗാനിസ്ഥാന് -0.990 ആണ് നെറ്റ് റണ്‍റേറ്റ്. ഓസ്‌ട്രേലിയക്കെതിരേ മത്സരം നടന്നിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്‍ ജയിക്കാന്‍ സാധ്യത വളരെ കുറവായിരുന്നു. തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിച്ച ഓസീസ് മത്സരം ജയിക്കാനായിരുന്നു സാധ്യത കൂടുതല്‍. മഴ നിയമപ്രകാരം വിധി നിര്‍ണ്ണയിച്ചിരുന്നെങ്കില്‍ ഓസീസ് അനായാസം വിജയം നേടുമായിരുന്നു.

afghanistan cricket

ഇപ്പോള്‍ നേരിയ പ്രതീക്ഷ പേരിനെങ്കിലും അഫ്ഗാനൊപ്പമുണ്ട്. ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. നിലവിലെ ഫോമില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെക്കാള്‍ ഒരുപടി മുകളിലാണ്. സംതുലിതമായ താരനിരയാണ് ദക്ഷിണാഫ്രിക്ക. ഈ മത്സരത്തിലൂടെയാവും ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍ ആരാവുമെന്ന് തീരുമാനിക്കുക. ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക തലപ്പത്തെത്തും. തോറ്റാല്‍ ഓസീസ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാവും.

ഗ്രൂപ്പ് ബിയില്‍ പോരാട്ടം കടുപ്പം

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്കായി ഗ്രൂപ്പ് തിരിച്ചതില്‍ വലിയ പാളിച്ച സംഭവിച്ചുവെന്ന് തന്നെ പറയാം. ഗ്രൂപ്പ് എയില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് എയില്‍ വേണമായിരുന്നുവെന്നും അങ്ങനെയായിരുന്നെങ്കില്‍ പോരാട്ടം കൂടുതല്‍ ശക്തമാവുമെന്നുമാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഗ്രൂപ്പ് എയില്‍ നിന്ന് അനായാസമായാണ് ന്യൂസീലന്‍ഡും ഇന്ത്യയും സെമിയിലെത്തിയത്. എന്നാല്‍ ബിയില്‍ ഇപ്പോഴും വാശിയേറിയ പോരാട്ടം നടക്കുകയാണ്. എന്നാല്‍ ഇത്തരമൊരു ആവേശ പോരാട്ടം ഗ്രൂപ്പ് എയില്‍ ഉണ്ടായില്ലെന്ന് തന്നെ പറയാം.

Story first published: Saturday, March 1, 2025, 6:45 [IST]
Other articles published on Mar 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+