For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: പറപറന്ന് ഫിലിപ്‌സ്!! കണ്ണുതള്ളി കോലി, അനുഷ്‌കയുടെ പ്രതികരണം വൈറല്‍

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡുമായുള്ള അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു ഏഴോവര്‍ ആവുമ്പോഴേന്നും മൂന്നു വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ഇക്കൂട്ടത്തില്‍ കളിഞ്ഞ കളിയിലിലെ സെഞ്ച്വറി വീരന്‍ വിരാട് കോലിയുടെ പുറത്താവലാണ് ഇന്ത്യയെ ഏറ്റവുമധികം ഞെട്ടിച്ചത്.

ന്യൂസിലാന്‍ഡ് നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡറായ ഗ്ലെന്‍ ഫിലിപ്‌സാണ് ഒരു വണ്ടര്‍ ക്യാച്ചിലൂടെ കോലിയെ മടക്കിയത്. ഈ ക്യാച്ചിനോടു കോലിയുടെ ഭാര്യയും ബോളിവുഡ് സുന്ദരിയുമായ അനുഷ്‌കാ ശര്‍മയുടെ പ്രതികരണമാണ് വൈറലായിരിക്കുന്നത്. മല്‍സരം കാണാന്‍ അനുഷ്‌കയും ഗാലറിയിലുണ്ടായിരുന്നു.

VIRAT KOHLI

കോലിയുടെ പുറത്താവല്‍

വിരാട് കോലിയെ സംബന്ധിച്ച് വളരെ സ്‌പെഷ്യലായിട്ടുള്ള മല്‍സരം കൂടിയായിരുന്നു ഇത്. ഏകദിന കരിയറില്‍ അദ്ദേഹം തന്റെ 300ാമത്തെ മല്‍സരമാണ് കളിക്കാനിറങ്ങിയത്. അന്താരാഷ്ട്ര കരിയറിലെ ഈ നാഴികക്കല്ല് വമ്പനൊരു ഇന്നിങ്‌സുമായി കോലി ആഘോഷിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.

മൂന്നാം ഓവറില്‍ തന്നെ അദ്ദേഹം ക്രീസിലെത്തിയിരുന്നു. അഞ്ചാമത്തെ ബോളില്‍ ശുഭ്മന്‍ ഗില്ലിനെ (2) മാറ്റ് ഹെന്‍ട്രി വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെയാണ് കോലിക്കു നേരത്തേ ബാറ്റിങിന് ഇറങ്ങേണ്ടിവന്നത്. നേരിട്ട അഞ്ചാമത്തെ ബോളില്‍ ബൗണ്ടറി പറത്തിയ അദ്ദേഹം വളരെ പോസിറ്റിവീയാണ് തുടങ്ങിയത്. പക്ഷെ ഏഴാം ഓവറിലെ നാലാമത്തെ ബോളില്‍ കോലി വീഴുകയും ചെയ്തു.

വിരാട് കോലിയെ പുറത്താക്കിയ ഗ്ലെന്‍ ഫിലിപസിന്റെ ക്യാച്ച്. വീഡിയോ കാണാെ

മാറ്റ് ഹെന്‍ട്രിയാണ് വിക്കറ്റ് സ്വന്തമാക്കിയത്. തൊട്ടുമുമ്പത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മയെ (15) കൈല്‍ ജാമിസണ്‍ പവലിയനിലേക്കു മടക്കിയിരുന്നു. ഈ ഞെട്ടല്‍ മാറും മുമ്പാണ് കോലിയും വീണത്. വളരെ വൈകിയുള്ള ഒരു കട്ട് ഷോട്ടാണ് കോലി പരീക്ഷിച്ചത്. പക്ഷെ വലതു വശത്തേക്കു മുഴുനീളെ വായുവില്‍ പറന്ന ഗ്ലെന്‍ ഫിലിപ്‌സ് ഒരു കൈയില്‍ അതു റാഞ്ചിയെടുത്ത് താഴെ വീഴുകയായിരുന്നു.

ANUSHKA SHARMA

Screenshot: JioHotstar

ഇതു കണ്ട് അമ്പരന്ന കോലി അല്‍പ്പനേരം ഷോക്കായി അവിടെ തന്നെ നിന്ന ശേഷമാണ് അവിശ്വസനീയതയോടെ ക്രീസ് വിട്ടത്. ഗാലറിയില്‍ നിന്നും ഇതു കണ്ട അനുഷ്‌കാ ശര്‍മയും ശരിക്കും ഞെട്ടുക തന്നെ ചെയ്തു. വിളറിയ ഒരു ചിരിയോടെ തലയില്‍ കൈവച്ചു കൊണ്ടായിരുന്നു അനുഷ്‌ക നിരാശ പ്രകടിപ്പിച്ചത്.

സ്റ്റേഡിയത്തിലെ കാണികളും അക്ഷരാര്‍ഥത്തില്‍ ഷോക്കടിച്ച അവസ്ഥയിലാണ് അപ്പോള്‍ കാണപ്പെട്ടത്. കോലി മടങ്ങിയതോടെ ഇന്ത്യ ഏഴോവറില്‍ മൂന്നു വിക്കറ്റിനു 30 റണ്‍സിലേക്കും കൂപ്പുകുത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി.

ന്യൂസിലാന്‍ഡ്- വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചെല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‍ട്രി, കൈല്‍ ജാമിസണ്‍, വില്യം ഒറൂക്കി.

Story first published: Sunday, March 2, 2025, 16:34 [IST]
Other articles published on Mar 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+