ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്. സെമിയിലേക്ക് പോരാട്ടം അടുക്കവെ ആരാവും ഇത്തവണ കപ്പിലേക്കെത്തുകയെന്ന് പ്രവചിക്കുക പ്രയാസമാണ്. ഇന്ത്യയും ന്യൂസീലന്‍ഡും ഇതിനോടകം സെമി ഉറപ്പിച്ചു. ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും സെമി കാണാതെ പുറത്താവുകയും ചെയ്തു. ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയിലെത്താന്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ തിളങ്ങിയ പല താരങ്ങളുടെയും വിവാഹ ജീവിതം വേര്‍പിരിയലിലാണ് അവസാനിച്ചത്. ഇതില്‍ സൂപ്പര്‍ താരങ്ങളും ഉള്‍പ്പെടും. ചാമ്പ്യന്‍സ് ട്രോഫി കളിച്ച താരങ്ങളില്‍ വിവാഹ ബന്ധം വേര്‍പെടുത്തിയവരെ പരിഗണിച്ചുള്ള ഒരു പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? നിലിവിലെ എത്ര താരങ്ങളുണ്ടാവും?. പരിശോധിക്കാം.
ശിഖര്‍ ധവാന്‍- ദിനേഷ് കാര്‍ത്തിക്
ഓപ്പണര്‍മാരായി ശിഖര്‍ ധനാവും ദിനേഷ് കാര്‍ത്തികുമാണുള്ളത്. ശിഖര്‍ ധവാന്‍ ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരിലൊരാളായിരുന്നു. ഐസിസി ടൂര്‍ണമെന്റില്‍ ഗംഭീര റെക്കോഡ് നേടിയിട്ടുള്ള ധവാന്‍ വിവാഹ മോചിതനാണ്. ആയിഷ മുഖര്‍ജിയുമായി ധവാന്‍ വിവാഹ ബന്ധം വേര്‍പെടുത്തിയിട്ട് ഒരു വര്‍ഷത്തിലേറെയാകുന്നതേയുള്ളൂ. തന്നെക്കാള്‍ പ്രായത്തില്‍ മുതിര്‍ന്ന ആയിഷയെ പ്രണയിച്ചാണ് ധവാന്‍ വിവാഹം ചെയ്തതെങ്കിലും ഈ ബന്ധം വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു.
ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറായിരുന്ന ദിനേഷ് കാര്‍ത്തിക് ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ താരമാണ്. എന്നാല്‍ രണ്ടാമത് വിവാഹം കഴിച്ച് ഇപ്പോള്‍ അദ്ദേഹം കുടുംബ ബന്ധം മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇന്ത്യന്‍ ടെന്നിസ് താരം ദീപികാ പതുക്കോണാണ് കാര്‍ത്തികിന്റെ ഭാര്യം. ബാല്യകാല സുഹൃത്തായ നിഖിത വഞ്ജാരയെയാണ് കാര്‍ത്തിക് ആദ്യം വിവാഹം ചെയ്തത്. നിഖിത നിലവില്‍ മുരളി വിജയിയുടെ ഭാര്യയാണ്.
മുഹമ്മദ് അസ്ഹറുദ്ദീന്‍, വിനോദ് കാംബ്ലി, രവി ശാസ്ത്രി
മൂന്നാമനായി മുന്‍ ഇന്ത്യന്‍ നായകായ മുഹമ്മദ് അസ്ഹറുദ്ദീനാണുള്ളത്. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് കരിയര്‍ തകര്‍ന്ന താരമാണ് അസ്ഹറുദ്ദീന്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളായാണ് ഇപ്പോഴും അസ്ഹറുദ്ദീനെ കാണുന്നത്. കരിയറിനെ തിരിച്ചടികള്‍ അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തേയും ബാധിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ താരമാണ് അസ്ഹറുദ്ദീന്‍. വിനോദ് കാംബ്ലിയാണ് മറ്റൊരു താരം. ഒരു കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം നിന്നിരുന്ന താരമാണ് കാംബ്ലി.
എന്നാല്‍ മദ്യപാനവും ആഡംഭര ജീവിതവും കാരണം കാംബ്ലിയുടെ കരിയറും വിവാഹ ജീവിതവും തകര്‍ന്നു. ആദ്യ വിവാഹത്തില്‍ നിന്ന് കാംബ്ലി മോചിതനാണ്. പിന്നീട് രണ്ടാം വിവാഹം കഴിച്ച കാംബ്ലി ഇപ്പോഴും വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. രവി ശാസ്ത്രിയാണ് മറ്റൊരു താരം. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രിയും ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയയാളാണ്. ഇപ്പോള്‍ അദ്ദേഹം സിംഗിള്‍ ലൈഫിലൂടെയാണ് കടന്ന് പോകുന്നത്.

ഹാര്‍ദിക് പാണ്ഡ്യ, വസിം അക്രം, അനില്‍ കുംബ്ലെ
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്ന ഇന്ത്യന്‍ ടീമിലുണ്ട്. സെര്‍ബിയന്‍ ഡാന്‍സറായ നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹാര്‍ദിക് വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരുവരും ഈ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്. മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ വസിം അക്രവും വിവാഹ മോചിതനാണ്. സ്വിങ് ബൗളിങ്ങുകൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച അക്രം ഇപ്പോള്‍ അവതാരകനായും കമന്റേറ്ററായും ക്രിക്കറ്റില്‍ സജീവമാണ്. മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനും സൂപ്പര്‍ സ്പിന്നറുമായിരുന്ന അനില്‍ കുംബ്ലെയും വിവാഹ മോചിതമാണ്.
ഷെയ്ന്‍ വോണ്‍, ജവഗല്‍ ശ്രീനാഥ്, മുഹമ്മദ് ഷമി
സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വിവാഹ മോചിതനാണ്. മുന്‍ ഓസീസ് സൂപ്പര്‍ താരം ഇതിനോടകം ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ പേസറായ ജവഗല്‍ ശ്രീനാഥും വിവാഹ മോചിതനാണ്. നിലവിലെ ഇന്ത്യന്‍ ടീമിലെ സീനിയര്‍ പേസറായ മുഹമ്മദ് ഷമിയും വിവാഹ ബന്ധം വേര്‍പെടുത്തി. ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ യുസ് വേന്ദ്ര ചഹാല്‍ വിവാഹ മോചിതനാവാന്‍ പോവുകയാണ്. വൈകാതെ ഔദ്യോഗികമായി ചഹാല്‍ വിവാഹ ബന്ധം വേര്‍പെടുത്തും.