Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ x പാക്: അമ്പമ്പോ... ഹാര്‍ദിക്കിന്റെ വാച്ച് ചില്ലറക്കാരനല്ല!! വിലയറിഞ്ഞാല്‍ 'കിളി പോവും'

പാകിസ്താനുമായുള്ള ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ധരിച്ച വാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. ഇതിന്റെ യഥാര്‍ഥ വില കേട്ട് പലരുടെയും കിളി പോയിരിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബാബര്‍ ആസമിന്റെ വിക്കറ്റെടുത്ത ശേഷുള്ള ആഹ്ലാദ പ്രകടനത്തിനിടെയാണ് ഹാര്‍ദിക്കിനൊപ്പം ഈ വാച്ചും താരമായി മാറിയത്. മല്‍സരത്തില്‍ അദ്ദേഹം ധരിച്ചിട്ടുള്ള ആഡംബര വാച്ച് ഏതായിരുന്നുവെന്നും ഇതിന്റെ വില എത്രയാണെന്നും നോക്കാം.

HARDIK PANDYA watch

വാച്ചിന്റെ വിലയറിയാം

ആഡംബര വാച്ചുകളോടു നേരത്തേ തന്നെ വലിയ ഭ്രമമുള്ള താരങ്ങളിലൊരാളാണ് ഹാര്‍ദിക് പാണ്ഡ്യ. കോടികള്‍ വില മതിക്കുന്ന നിരവധി വാച്ചുകളുടെ കളക്ഷനും അദ്ദേഹത്തിനു സ്വന്തമായുണ്ട്. പാകിസ്താനുമായുളള ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ കൈയിലുള്ളത് റിച്ചാര്‍ഡ് മില്ലെയുടെ ആര്‍എം 27-02 സിഎ എഫ്ക്യു ടര്‍ബില്യണ്‍ റാഫേല്‍ നദാല്‍ സ്‌കെല്‍റ്റണ്‍ ഡയല്‍ എഡിഷനെന്ന വാച്ചാണെന്നാണ് ആരാധകര്‍ കണ്ടെത്തിരിക്കുന്നത്.

ഏകദേശം ഏഴു കോടിയോളം രൂപ വില മതിക്കുന്നതാണ് ഈ വാച്ചെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ബിസിസിഐയുടെ കരാര്‍ പ്രകാരം ഹാര്‍ദിക്കിനു ഒരു വര്‍ഷം ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണിത്.

കളിയില്‍ തിളങ്ങി

പാകിസ്താനെതിരേ കോടികള്‍ വില മതിക്കുന്ന വാച്ച് ധരിച്ച് കളിക്കാനിറങ്ങിയതിലൂടെ മാത്രമല്ല മികച്ച പ്രകടനത്തിലൂടെയും ഹാര്‍ദിക് പാണ്ഡ്യ കൈയടി നേടി. ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ വിക്കറ്റുകളെടുക്കുകയെന്ന ശീലം അദ്ദേഹം ഈ കളിയിലും തെറ്റിച്ചില്ല.

HARDIK PANDYA watch

മുന്‍ പാക് നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെ (23) പുറത്താക്കി കളിയില്‍ ടീമിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത് അദ്ദേഹമാണ്. ഇതു കൂടാതെ പാക് ടീമിന്റെ ടോപ്‌സ്‌കോററായ സൗദ് ഷക്കീലിന്റെ (62) വിക്കറ്റും അദ്ദേഹത്തിനായിരുന്നു.

എട്ടോവറുകള്‍ ബൗള്‍ ചെയ്ത ഹാര്‍ദിക് 3.9 ഇക്കോണമി റേറ്റില്‍ 31 റണ്‍സ് വിട്ടുകൊടുത്താണ് രണ്ടു പേരെ മടക്കിയത്. പക്ഷെ ബാറ്റിങില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ താരത്തിനായില്ല. ആറു ബോളില്‍ ഒരു ഫോറടക്കം എട്ടു റണ്‍സെടുത്ത് ഹാര്‍ദിക് ക്രീസ് വിടുകയായിരുന്നു.

Story first published: Monday, February 24, 2025, 14:07 [IST]
Other articles published on Feb 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+