For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഓസീസ് ജയിക്കില്ല, ഇന്ത്യക്കു ഫൈനലുറപ്പ്!! കാരണം ഹാര്‍ദിക്, ഇതാ തെളിവ്

ദുബായ്: തുടര്‍ച്ചയായി നാലാം ജയത്തോടെ ടീം ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലേക്കു ടിക്കറ്റെടുക്കുമോ? അതോ ഒരിക്കല്‍ക്കൂടി ഇന്ത്യയെ കരയിച്ച് ഓസ്‌ട്രേലിയ മുന്നേറുമോ? ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഈ ചോദ്യത്തിനു ഉത്തരം ലഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിനു ശേഷം ഈ ഫോര്‍മാറ്റില്‍ ആദ്യമായി ഇരുടീമുകളും മുഖാമുഖം വരുന്ന പോരാട്ടം കൂടിയാണിത്. അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള സുവര്‍ണാവസമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. അതിനാല്‍ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യ പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്.

എന്നാല്‍ സെമിയില്‍ ഒരു താരത്തിന്റെ സാന്നിധ്യം ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നുണ്ട്. അതു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അദ്ദേഹം ടീമിന്റെ ഭാഗമായതിനാല്‍ ഇന്ത്യന്‍ ടീം വിജയവും ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

HARDIK PANDYA

ഹാര്‍ദിക്ക് ഭാഗ്യ താരം

ഇന്ത്യന്‍ നിരയിലെ മറ്റു താരങ്ങളെ അപേക്ഷിച്ച് ഒരു അപൂര്‍വ്വ റെക്കോര്‍ഡിന്റെ അവകാശിയാണ് ഹാര്‍ദിക് പാണ്ഡ്യ. ഓസ്‌ട്രേലിയയുമായുള്ള സെമി ഫൈനലില്‍ ഇന്ത്യ വിജയമുറപ്പിക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ഭാഗ്യ താരമെന്നു തീര്‍ച്ചയായും ഹാര്‍ദിക് പാണ്ഡ്യയെ വിളിക്കാം. അതിനൊരു കാരണം കൂടിയുണ്ട്.

ഇതുവരെ നടന്നിട്ടുള്ള ഐസിസി വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ ഹാര്‍ദിക് പ്ലെയിങ് ഇലവന്റെ ഭാഗമായ ഒരു മല്‍സരത്തില്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയക്കായിട്ടില്ല. ഇതു തീര്‍ച്ചയായും അതിശയിപ്പിക്കുന്ന റെക്കോര്‍ഡ് തന്നൊണ്. ഹാര്‍ദിക് കളിച്ചാല്‍ ഓസീസിനെതിരേ ഇന്ത്യക്കു വിജയമുറപ്പാണെന്നാണ് ഇതുവരെയുള്ള ചരിത്രം പറയുന്നത്.

ഈ കാരണത്താല്‍ തന്നെ ഇത്തവണ ചാംപ്യന്‍സ് ട്രോഫിയിലും ഹാര്‍ദിക്കുള്‍പ്പെടുന്ന ടീം ഇന്ത്യ കംഗാരുപ്പടയ്‌ക്കെതിരേ വിജയമുറപ്പാക്കിയെന്നു തന്നെ പറയേണ്ടി വരും. ഏറ്റവും അവസാനമായി 2023ലെ ഏകദിന ലോകകപ്പിലാണ് ഈ ഫോര്‍മാറ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയത്.

അന്നു ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന പ്രാഥമിക റൗണ്ട് മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ കെട്ടുകെട്ടിച്ചപ്പോള്‍ ഹാര്‍ദിക്കും പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ ബംഗ്ലാദേശുമായുള്ള കളിക്കിടെ പരിക്കേറ്റതോടെ അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നു. പിന്നീട് ഫൈനലില്‍ ഇന്ത്യയും ഓസീസും ഒരിക്കല്‍ക്കൂടി മുഖാമുഖം വന്നപ്പോള്‍ ഹാര്‍ദിക്കിന്റെ സേവനം ടീമിനു ലഭിച്ചില്ല. കളിയില്‍ ഇന്ത്യയെ തകര്‍ത്ത് ഓസീസ് ലോക കിരീടം ചൂടുകയും ചെയ്തു.

ഹെഡിനെതിരായ റെക്കോര്‍ഡ്

ഇതു മാത്രമല്ല, ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ പേടിസ്വപ്‌നമായ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡിനെതിരേയും മികച്ച റെക്കോര്‍ഡാണ് ഹാര്‍ദിക് പാണ്ഡ്യക്കുള്ളത്. ഇതും ടീമില്‍ അദ്ദേഹത്തിന്റെ മൂല്യം ഇരട്ടിയാക്കുന്നു.

HARDIK PANDYA

ഇന്ത്യക്കെതിരേ വിവിധ ഫോര്‍മാറ്റുകളായി 32 മല്‍സരങ്ങളിലാണ് ഹെഡ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 44.07 ശരാശരിയില്‍ 1763 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. നാലു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

എന്നാല്‍ ഏകദിനത്തില്‍ ഹെഡിനെതിരേ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒരാളാണ് ഹാര്‍ദിക്. ഇതുവരെ ഹാര്‍ദിക്കിനെതിര 14 ബോളുകള്‍ മാത്രമേ ഹെഡ് നേരിട്ടിട്ടുള്ളൂ. ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് 21 റണ്‍സാണ്. രണ്ടു തവണ ഓസീസ് ഓപ്പണറെ ഹാര്‍ദിക് പുറത്താക്കുകയും ചെയ്തു 10.5 മാത്രമാണ് ഇന്ത്യന്‍ താരത്തിനെതിരേ ഓസീസ് ഓപ്പണറുടെ ബാറ്റിങ് ശരാശരി.

Story first published: Tuesday, March 4, 2025, 11:46 [IST]
Other articles published on Mar 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+