For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: രോഹിത് ഇല്ല? ഇന്ത്യയെ നയിച്ചേക്കുക ഹാര്‍ദിക്ക്!! വമ്പന്‍ ട്വിസ്റ്റ്

ഐസിസി ചാംപ്യന്‍സ് ട്രോഫി അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ചില സര്‍പ്രൈസ് മാറ്റങ്ങള്‍ സംഭവിച്ചേക്കുമെന്നാണ് വ്യക്തമാവുന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍ സ്ഥാനം ഇപ്പോള്‍ തുലാസിലായതാണ് ഇതിനു വഴിയൊരുക്കിയത്. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ അദ്ദേഹം ടീമില്‍ പോലുമില്ല. പകരം ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചു കൊണ്ടിരിക്കുന്നത്. രോഹിത് ഈ ടെസ്റ്റില്‍ നിന്നും സ്വയം പിന്‍മാറിയതാണെന്നാണ് ബുംറയുടെ വിശദീകരണം.

ഏകദിനത്തിലും രോഹിത്തിന്റെ നായകസ്ഥാനം അത്ര ഭദ്രമല്ലെന്നതാണ് യാഥാര്‍ഥ്യം. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം ടീമിനെ നയിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. രോഹിത്തിനു പകരം സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്തേക്കു വന്നേക്കുമെന്നണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ബിസിസിഐയുമായി അടുത്ത ചില വൃത്തങ്ങളാണ് ഇക്കാര്യം മൈഖേലിനോടു (Mykhel) വെളിപ്പെടുത്തിയിരിക്കുന്നത്.

ROHIT SHARMA

രോഹിത് പിന്‍മാറും?

സിഡ്‌നി ടെസ്റ്റില്‍ നിന്നുള്ള രോഹിത് ശര്‍മയുടെ അപ്രതീക്ഷിത പിന്‍മാറ്റം ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും അദ്ദേഹത്തിന്റെ പങ്കാളിത്തം സംശയത്തിലാക്കിയിരിക്കുകയാണ്. ബാറ്റിങില്‍ വളരെ മോശം ഫോമിലൂടെയാണ് ഹിറ്റ്മാന്‍ ഇപ്പോള്‍ കടന്നുപോവുന്നത്. ഇതു തന്നെയാണ് സിഡ്‌നി ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിനു കാരണമെന്നാണ് വിവരം.

എന്നാല്‍ രോഹിത്തിനെ മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കിയതാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. രോഹിത്തിന്റെ മോശം ഫോമിലും ക്യാപ്റ്റന്‍സിയിലുമെല്ലാം അദ്ദേഹത്തിനു കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഏറെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഹാര്‍ദിക് നായകസ്ഥാനത്തേക്ക്

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മയ്ക്കു പകരം ഹാര്‍ദിക് പാണ്ഡ്യ നായകനായേക്കുമെന്ന സൂചനകളാണ് അണിയറ വൃത്തങ്ങള്‍ നല്‍കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഇതിനകം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളയാളാണ് അദ്ദേഹം. നേരത്തേ വൈറ്റ് ബോള്‍ പരമ്പരകളില്‍ ടീമിനെ മികച്ച രീതിയില്‍ ഹാര്‍ദിക് നയിക്കുകയും ചെയ്തിട്ടുണ്ട്.

രോഹിത് ഏകദിന ടീമിന്റെ നായകസ്ഥാനം വിടുകയാണെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക്കിനാണ് നറുക്കുവീഴുകയെന്നു ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മൈഖേലിനോടു വെളിപ്പെടുത്തി.

HARDIK PANDYA

ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ ടീമിനെ നയിക്കാനുള്ള പ്രത്യേക മിടുക്ക് ഹാര്‍ദിക്കിനുണ്ട്. ഓള്‍റൗണ്ടര്‍, ക്യാപ്റ്റന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ചാംപ്യന്‍സ് ട്രോഫി പോലെയുള്ള ഐസിസി ടൂര്‍ണമെന്റില്‍ ഫേവറിറ്റാക്കുകയും ചെയ്യുന്നതായി അടുത്ത വൃത്തങ്ങള്‍ മൈഖേലിനോടു പറഞ്ഞു.

ഗില്ലിനു സാധ്യതയില്ല

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേയാണ് ഇന്ത്യന്‍ ടീം അവസാനമായി ഏകദിന പരമ്പരയില്‍ കളിച്ചത്. യുവതാരം ശുഭ്മന്‍ ഗില്ലായിരുന്നു പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പക്ഷെ നായകനെന്ന നിലയില്‍ അനുഭവസമ്പത്തില്ലെന്നത് ചാംപ്യന്‍സ് ട്രോഫിയില്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും താരത്തെ മാറ്റി നിര്‍ത്താനിടയാക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ടി20യിലെ സ്ഥിരം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് നായകസ്ഥാനത്തേക്കു പരിഗണിക്കാവുന്ന മറ്റൊരാള്‍. പക്ഷെ ടി20യില്‍ കസറുന്ന അദ്ദേഹത്തിനു ഏകദിനത്തില്‍ സ്ഥാനം പോലും ഉറപ്പിക്കാനായിട്ടില്ലെന്നത് തിരിച്ചടിയാണ്.

പക്വതയുള്ള ക്യാപ്റ്റനായി മാറാന്‍ ഗില്ലിനെ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. സ്‌കൈയുടെ ഏകദിനത്തിലെ പ്രകടനം സ്ഥിരതയില്ലാത്തതുമാണ്. രോഹിത് ലഭ്യമല്ലെങ്കില്‍ ഏകദിന ടീമിനെ നയിക്കാന്‍ ഏറ്റവും നല്ല ഓപ്ഷന്‍ ഹാര്‍ദിക്കാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, January 3, 2025, 9:23 [IST]
Other articles published on Jan 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+