Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറക്കും സഹീറിനുമില്ല, പാകിസ്താനെതിരേ ചരിത്ര റെക്കോഡിട്ട് ഹര്‍ദിക്; മറ്റാര്‍ക്കുമില്ലാത്ത നേട്ടം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. സൂപ്പര്‍ പോരില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യുകയാണ്. ദുബായിലെ ദുഷ്‌കരമായ പിച്ചില്‍ കരുതലോടെയുള്ള ബാറ്റിങ് പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവെച്ചത്. ഇന്ത്യയുടെ ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായ മുഹമ്മദ് ഷമിക്കും ഹര്‍ഷിത് റാണക്കും ആദ്യ ഓവറുകളില്‍ മികവ് കാട്ടാന്‍ സാധിച്ചില്ല.

എന്നാല്‍ ബൗളിങ്ങില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കൂടുതല്‍ കൈയടി നേടിയത്. മുന്‍ പാക് നായകനും സൂപ്പര്‍ താരവുമായ ബാബര്‍ അസമിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. അര്‍ധ സെഞ്ച്വറിയോടെ പാകിസ്താന് പ്രതീക്ഷ നല്‍കിയ സൗദ് ഷക്കീലിനേയും (62) മടക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു. ഇതോടെ ചരിത്ര നേട്ടത്തിലേക്കുമെത്താന്‍ താരത്തിനായിരിക്കുകയാണ്. മറ്റാര്‍ക്കുമില്ലാത്ത റെക്കോഡാണ് ഹാര്‍ദിക്കിനെ തേടിയെത്തിയിരിക്കുന്നത്. ഇത് എന്താണെന്ന് അറിയാം.

വിക്കറ്റ് വേട്ടയില്‍ ഇനി ഒന്നാമന്‍

പാകിസ്താനെതിരേ ഐസിസി ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോഡ് നേരത്തെ തന്നെ ഹാര്‍ദിക്കിന്റെ പേരിലായിരുന്നു. എന്നാല്‍ 15 വിക്കറ്റ് നേടുന്ന ആദ്യത്തെ ബൗളറായി ഹാര്‍ദിക് മാറിയിരിക്കുകയാണ്. മറ്റാര്‍ക്കും ഇത്തരമൊരു നാഴികക്കല്ല് പിന്നിടാന്‍ സാധിച്ചിട്ടില്ല. ഓസീസ് സൂപ്പര്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്ക് 11 വിക്കറ്റോടെ രണ്ടാം സ്ഥാനത്താണ്. മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ 10 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. രവീന്ദ്ര ജഡേജ 10 വിക്കറ്റും ഇര്‍ഫാന്‍ പഠാന്‍ 9 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ പാകിസ്താനെതിരേ കസറാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നുണ്ട്. ഏകദിനത്തില്‍ 7 മത്സരത്തില്‍ നിന്ന് 209 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ പാകിസ്താനെതിരേ നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. പാകിസ്താനെതിരേ എപ്പോഴും ഇന്ത്യയുടെ വിശ്വസ്തനാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന് പറയാം. ഈ വിശ്വാസം ഇത്തവണയും ഹാര്‍ദിക് തെറ്റിച്ചില്ല. മികച്ച പ്രകടനത്തോടെ കസറാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്.

hardik pandya rohit sharma

മധ്യ ഓവറുകളില്‍ മികവ് കാട്ടി സ്പിന്നര്‍മാര്‍

ഇന്ത്യ സ്പിന്നര്‍മാരെ ഉപയോഗിച്ച് മധ്യ ഓവറുകളില്‍ കടന്നാക്രമിക്കുന്നതാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം കണ്ടത്. ഇത് തന്നെയാണ് പാകിസ്താനെതിരേയും ഇന്ത്യ ഉപയോഗിച്ച തന്ത്രം. അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് പാകിസ്താനെ വിറപ്പിക്കുകയായിരുന്നു. പാകിസ്താന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍ 46 റണ്‍സുമായി മുന്നേറവെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡാക്കി മടക്കി. സല്‍മാന്‍ ആഗയെയും ഷഹീന്‍ ഷാ അഫ്രീദിയേയും കുല്‍ദീപ് യാദവ് പുറത്താക്കി. തയ്യാബ് താഹിറിനെ ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

ഇന്ത്യയുടെ പേസര്‍മാരേയും സ്പിന്നര്‍മാരേയും കൃത്യമായി ഉപയോഗിക്കാന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും സാധിച്ചു. മധ്യ ഓവറുകളില്‍ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ നന്നായി പ്രയാസപ്പെട്ടു. ബാബര്‍ അസമും ഇമാം ഉല്‍ ഹഖും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് പാകിസ്താന് നല്‍കിയതെങ്കിലും ഇത് മുതലാക്കാന്‍ പിന്നാലെ എത്തിയവര്‍ക്കായില്ല. ഇന്ത്യയുടെ സ്പിന്നര്‍മാരാണ് ഇക്കാര്യത്തില്‍ കൈയടി അര്‍ഹിക്കുന്നത്.

പാകിസ്താനെതിരേ മികച്ച റെക്കോഡുള്ള സ്പിന്നര്‍മാരിലൊരാളാണ് കുല്‍ദീപ് യാദവ്. ഇതിന് മുമ്പ് കുല്‍ദീപ് പാകിസ്താനെതിരേ കളിച്ചപ്പോഴെല്ലാം കൈയടി നേടുന്ന പ്രകടനം കാഴ്ചവെക്കാന്‍ കുല്‍ദീപിന് സാധിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 വിക്കറ്റും കുല്‍ദീപ് പൂര്‍ത്തിയാക്കി.

ക്യാച്ചില്‍ റെക്കോഡിട്ട് കോലി

ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ ക്യാച്ച് നേടുന്ന താരമായി വിരാട് കോലി മാറിയിരിക്കുകയാണ്. 157 ക്യാച്ചുകളാണ് കോലിയുടെ പേരിലുള്ളത്. 156 ക്യാച്ച് നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോഡാണ് കോലി തിരിത്തിയിരിക്കുന്നത്. മഹേല ജയവര്‍ധനയും റിക്കി പോണ്ടിങ്ങുമാണ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ ക്യാച്ച് നേടിയവരില്‍ കോലിക്ക് മുന്നിലുള്ളത്.

Story first published: Sunday, February 23, 2025, 18:19 [IST]
Other articles published on Feb 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+