Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ 3 പേരെ ഗംഭീറിന് ഇനി വേണ്ട!! ഏകദിനത്തില്‍ സീറ്റില്ല? സൂപ്പര്‍ താരവും ലിസ്റ്റില്‍

ന്യൂസിലാന്‍ഡിനെ കെട്ടുകട്ടിച്ച് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നാം തവണയും ഇന്ത്യന്‍ ടീം വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. 2013ല്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു കീഴില്‍ ജേതാക്കളായതിനു ശേഷം ആദ്യമായാണ് വീണ്ടുമൊരു കിരീടം അക്കൗണ്ടിലേക്കു ഇന്ത്യ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ടൂര്‍ണമെന്റ്ില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യന്‍ ടീമിന്റെ കിരീടധാരണം.

ഈ ടൂര്‍ണമെന്റിനു പിന്നാലെ ഏകദിന ടീമില്‍ ചില മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. ചില സീനിയര്‍ താരങ്ങളെ ഏകദിന ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കിയേക്കുമെന്നാാണ് പുറത്തുവരുന്ന സൂചനകള്‍. ഏകദിനത്തില്‍ ഗംഭീര്‍ ഇനി പരിഗണിക്കാനിടയില്ലാത്ത സീനിയര്‍ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

MOHAMMAD SHAMI

മുഹമ്മദ് ഷമി

വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും പുറത്തായേക്കാവുന്ന ഒരാള്‍. ചാംപ്യന്‍സ് ട്രോഫിയില്‍ മോശല്ലാത്ത പ്രകടനമാണ് അദ്ദേഹം നടത്തിയത്. അഞ്ചു കളിയില്‍ വനിന്നും ഒരു ഫൈഫറടക്കം ഒമ്പതു വിക്കറ്റുകള്‍ ഷമി വീഴ്ത്തിയിരുന്നു. ബംഗ്ലാദേശുമായുള്ള ആദ്യ കളിയിലായിരുന്നു ഫൈഫര്‍ നേട്ടം.

എന്നാല്‍ തുടര്‍ന്നുള്ള നാലു മല്‍സരങ്ങളില്‍ വെറും നാലു വിക്കറ്റ് മാത്രമേ ഷമിക്കു വീഴ്ത്താനായുള്ളൂ. ഇതു തീര്‍ച്ചയായും ആശങ്കാജനകമാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും സ്ഥിരതയില്ലായ്മയുമെല്ലാം അദ്ദേഹത്തെ വലയ്്ക്കുന്നുണ്ട്. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ തുടങ്ങിയ വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള യുവതാരങ്ങള്‍ അവസരം കാത്തിരിക്കവെ ഷമിയെ ഗൗതം ഗംഭീര്‍ ഏകദിനത്തില്‍ നിന്നും കൈവിട്ടേക്കും.

രവീന്ദ്ര ജഡേജ

വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും പുറത്തുപോവാനിടയുള്ള അടുത്തയാള്‍. ചാംപ്യന്‍സ് ട്രോഫിയില്‍ ബാറ്റും ബോളും കൊണ്ടു മാത്രമല്ല, ഫീല്‍ഡിങിലൂടെയും ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ പ്രായം ജഡ്ഡുവിനു തിരിച്ചടിയാണ്. 2027ലെ അടുത്ത ഏകദിന ലോകകപ്പ് ആവുമ്പോഴേക്കും അദ്ദേഹത്തിനു 38 വയസ്സാവും.

അതുകൊണ്ടു തന്നെ ജഡ്ഡുവിനെ അടുത്ത രണ്ടു വര്‍ഷം കൂടി ഏകദിന ടീമില്‍ നിലനിര്‍ത്താന്‍ ഗൗതം ഗംഭീറിനു താല്‍പ്പര്യം കാണില്ല. പകരം യുവതാരം വാഷിങ്ടണ്‍ സുന്ദറിനെ ഈ റോളില്‍ വളര്‍ത്തിയെടുക്കാനായിരിക്കും അദ്ദേഹത്തിന്റെ നീക്കം. ഒപ്പം പരിചയ സമ്പന്നനായ അക്ഷര്‍ പട്ടേലിനെയും തന്റെ തുറുപ്പുചീട്ടാക്കി ഗംഭീര്‍ മാറ്റുകയും ചെയ്യും.

ഏകദിനത്തില്‍ നിന്നും വിരമിക്കാന്‍ പ്ലാനില്ലെന്നാണ് ഫൈനലിനു ശേഷം ജഡേജ പ്രതികരിച്ചത്. എന്നാല്‍ വരാനിരിക്കുന്ന പരമ്പരകളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനുള്ള സാധ്യത തീരെ കുറവാണ്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ മാത്രമായി ജഡ്ഡുവുിനു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടി വന്നേക്കും.

RISHABH PANT

റിഷഭ് പന്ത്

ഈ ലിസ്റ്റിലെ സര്‍പ്രൈസ് താരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും. ചാംപ്യന്‍സ് ട്രോഫിയിലെ അഞ്ചു കളിയിലും അദ്ദേഹത്തിനു ബെഞ്ചിലായിരുന്നു സ്ഥാനം. പകരം കെഎല്‍ രാഹുലാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായത്. ഫൈനലിലുള്‍പ്പെടെ അദ്ദേഹം ബാറ്റിങില്‍ തിളങ്ങകുയും ചെയ്തു. ഇതോടെ ഏകദിനത്തില്‍ റിഷഭിന്റെ ഭാവി തുലാസിലായിരിക്കുകയാണ്.

എഴു വര്‍ഷത്തിനിടെ വെറും 31 ഏകദിനങ്ങളിലാണ് താരം കളിച്ചത്. 33.50 ശരാശരിയില്‍ നേടാനായത് 871 റണ്‍സ് മാത്രം. റിഷഭിനേക്കാള്‍ വിക്കറ്റ് കീപ്പിങില്‍ ഗൗതം ഗംഭീറിനു പ്രിയം സഞ്ജു സാംസണിനോടാണ്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ രാഹുലിനെയും സഞ്ജുവിനെയും ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പര്‍മാരായി ഗംഭീര്‍ മാറ്റിയേക്കും.

Story first published: Monday, March 10, 2025, 17:52 [IST]
Other articles published on Mar 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+