Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഫൈനലിനു ശേഷം ഇവര്‍ ഔട്ട്!! അഴിച്ചുപണിക്ക് ഗംഭീര്‍, ആരെല്ലാം പുറത്തേക്ക് ?

ടീം ഇന്ത്യയുടെ ഇപ്പോഴത്തെ ഒരേയൊരു ലക്ഷ്യം ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ്. 2017ല്‍ ചിരവൈരികളായ പാകിസ്താനു മുന്നില്‍ അടിയറ വയ്‌ക്കേണ്ടി വന്ന ട്രോഫി ഇത്തവണ സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് മെന്‍ ഇന്‍ ബ്ലൂസ്. ഇനി ഇന്ത്യക്കും കപ്പിനുമിടയിലുള്ളത് കരുത്തരായ ന്യൂസിലാന്‍ഡ് മാത്രമാണ്. ഞായറാഴ്ച അവരെയും തുരത്തി ട്രോഫിയുമായി നാട്ടിലേക്കു വിമാനം കയറാനാണ് രോഹിത് ശര്‍മയുടെയും ഗൗതം ഗംഭീറിന്റെയും പ്ലാന്‍.

ഫൈനല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. കാരണം 2027ല്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനായി ടീമിനെ ഒരുക്കുകയാണ് ഗംഭീറിന്റെ അടുത്ത ലക്ഷ്യം. ഇനി ഈ വര്‍ഷം വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലാണ്. കൂടാതെ അടുത്ത വര്‍ഷം ടി20 ലോകകപ്പും നടക്കാനിരിക്കുന്നുണ്ട്.

അതിനാല്‍ ഏകദിനത്തില്‍ ഇനി പുതിയ ലുക്കിലുള്ള ഒരു ടീമിനെ ഇപ്പോള്‍ തന്നെ ഗംഭീറിനു പടിപടിയായി വാര്‍ത്തെടുക്കാം. ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ ഭാഗമായ ചിലരെ ഫൈനലിനു ശേഷം അദ്ദേഹം കൈവിടാനൊരുങ്ങുകയാണ്. ടീമില്‍ സ്ഥാനം നഷ്ടമായേക്കാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

RAVINDRA JADEJA

പുറത്താവുക ആരെല്ലാം?

ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും പുറത്താക്കപ്പെടാന്‍ ഏറ്റവുമധികം സാധ്യതുള്ള താരങ്ങള്‍ നാലു പേരാണ്. വെറ്ററന്‍ ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ രവീന്ദ്ര ജഡേജ, മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരായിരിക്കും ഈ താരങ്ങള്‍.

ജഡേജ ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. പക്ഷെ പ്രായം അദ്ദഹേത്തിനു വില്ലനാണ്. 37ാം വയസ്സിലേക്കു കടക്കാനൊരുങ്ങുകയാണ് അദ്ദേഹം. അടുത്ത ലോകകപ്പാവുമ്പോഴേക്കും ജഡ്ഡുവിനു 39 വയസ്സുമാവും. അതിനാല്‍ ഗൗതം ഗംഭീറിന്റെ ഭാവി പ്ലാനുകളില്‍ അദ്ദേഹം ഉണ്ടാവാനിടയില്ല. ന്യൂസിലാന്‍ഡുമായുള്ള ഫൈനല്‍ കഴിഞ്ഞാല്‍ ജഡേജയെ അദ്ദേഹം മാറ്റി നിര്‍ത്തിയേക്കുകയും ചെയ്യും.

വാഷിങ്ടണിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിനു കളിക്കളത്തില്‍ വേണ്ടത്ര ഇംപക്ടുണ്ടാക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം. ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു കളിയില്‍ പോലും താരത്തെ പരീക്ഷിച്ചിട്ടില്ല. വാഷിങ്ടണിനു പകരം ബാറ്റിങില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള റിയാന്‍ പരാഗിനെ ഗംഭീര്‍ വളര്‍ത്തിയെടുത്തേക്കും.

കെഎല്‍ രാഹുല്‍ ഏകദിനത്തിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞു. ഗംഭീറിനു പ്രിയപ്പെട്ടവനും അദ്ദേഹം തന്നെയാണ്. അതിനാല്‍ റിഷഭിനു ഇനി ടീമില്‍ അവസരവുമില്ല. അദ്ദേഹത്തിനു പകരം മലയാളി താരം സഞ്ജു സാംസണിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഗംഭീര്‍ കൊണ്ടുവന്നേക്കുകയും ചെയ്യും.

ഈ ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജു ടീമില്‍ വേണമെന്നു ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നതായും പക്ഷെ രോഹിത് ശര്‍മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും റിഷഭിനെയാണ് പിന്തുണച്ചതെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കുല്‍ദീപ് നേരത്തേ ടീമിന്റെ തുറുപ്പുചീട്ടായിരുന്നെങ്കില്‍ ഈ ചാംപ്യന്‍സ് ട്രോഫിയില്‍ വന്‍ ദുരന്തമാണ്. ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. അതിനാല്‍ മിന്നുന്ന ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തിയ ഫസ്റ്റ് ചോയ്‌സ് സ്പിന്നറാക്കി കുല്‍ദീപിനെ ഗംഭീര്‍ കൈവിട്ടേക്കുകയും ചെയ്യും.

ROHIT SHARMA VIRAT KOHLI

'രോക്കോ'യുടെ ഭാവി

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇതിഹാസ ബാറ്റര്‍ വിരാട് കോലി എന്നിവരുടെ ഭാവിയെക്കുറിച്ചും ഫൈനലിനു ശേഷം ഗൗതം ഗംഭീര്‍ ഗൗരവമായി തന്നെ ആലോചിക്കും. ഭാവി പ്ലാനുകളെക്കുറിച്ച് ഇരുവരുമായി നേരിട്ടു തന്നെ ചര്‍ച്ച നടത്താനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

രോഹിത് ഈ വര്‍ഷം 38ാം വയസ്സിലേക്കു കടക്കുകയാണ്. കോലിയാവട്ടെ 37ലേക്കും കടക്കുകയാണ്. ഇനിയൊരു ഐസിസി ടൂര്‍ണമെന്റില്‍ ഇരുവരെയും കാണാനിടയില്ല. അതുകൊണ്ടു തന്നെ രണ്ടു പേരും വൈകാതെ വിരമിച്ചേക്കുകയും ചെയ്യും.

Story first published: Thursday, March 6, 2025, 18:07 [IST]
Other articles published on Mar 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+