For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഒരു 'ചാട്ടം' മതി കരിയര്‍ മാറാന്‍, ഇത് കുല്‍ദീപ് 2.5; തിരിച്ചുവരവിന്റെ രഹസ്യം

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്വകാര്യ അഹങ്കാരമാണ് കുല്‍ദീപ് യാദവ്. ക്രിക്കറ്റില്‍ അധികം ടീമുകള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത ചൈനാമാന്‍ സ്പിന്നറെന്ന വിശേഷമാണ് കുല്‍ദീപിനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ സമയത്ത് കുല്‍ദീപിന്റെ ബൗളിങ് എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. കൈക്കുഴയില്‍ നിന്ന് വരുന്ന കുല്‍ദീപിന്റെ പന്തുകള്‍ എങ്ങോട്ടാവും തിരിയുകയെന്നത് പ്രവചിക്കുക പ്രയാസമായിരുന്നു.

എന്നാല്‍ പതിയെ കുല്‍ദീപിന്റെ ദൗര്‍ബല്യം ബാറ്റ്‌സ്മാന്‍മാര്‍ മനസിലാക്കി. ഇതോടെ തല്ലുകൊള്ളിയായി മാറിയെന്ന് മാത്രമല്ല വിക്കറ്റ് നേടാനും കുല്‍ദീപിന് സാധിക്കാതെ പോയി. ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട കുല്‍ദീപ് പിന്നീടൊരു ഒന്നൊന്നര തിരിച്ചുവരവാണ് നടത്തിയത്. എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് കുല്‍ദീപ് യാദവ് കാഴ്ചവെച്ചത്. ഇപ്പോള്‍ ഫൈനലില്‍ കിവീസിനെ വിറപ്പിക്കുന്ന ബൗളിങ്ങുമായി വീണ്ടും കുല്‍ദീപ് മിന്നിക്കുകയാണ്.

താരം ശക്തമായ തിരിച്ചുവരവ് നടത്തുമ്പോള്‍ അതിന് പിന്നില്‍ ഒരു മാറ്റത്തിന്റെ കഥയുണ്ട്. ബൗളിങ് ആക്ഷനില്‍ കുല്‍ദീപ് വരുത്തിയ മാറ്റം താരത്തിന്റെ കരിയറില്‍ തിരിച്ചുവരവിന് വഴിയൊരുക്കിയത് എങ്ങനെയാണെന്ന് നോക്കാം.

ബൗളിങ്ങിന് മുന്നിലുള്ള ചാട്ടം കുറച്ചു

കുല്‍ദീപ് യാദവിന്റെ ബൗളിങ് മോശമായി മാറാനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ആക്ഷനിലുള്ള പ്രശ്‌നമായിരുന്നു. പന്തെറിയുന്നതിന് മുമ്പ് കുല്‍ദീപ് ചാടുമ്പോഴായിരുന്നു പ്രശ്‌നം. ചാടുമ്പോഴുള്ള ഉയരക്കൂടുതല്‍ ബൗളിങ്ങിനെ ബാധിച്ചു. പന്തിന്റെ വേഗത്തേയും കൃത്യതയേയും ഇത് ബാധിച്ചു. ഇതോടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കുല്‍ദീപിനെ എളുപ്പത്തില്‍ നേരിടാന്‍ സാധിച്ചു. ഇതാണ് കുല്‍ദീപ്് ടീമില്‍ നിന്ന് പുറത്തുപോകാനുള്ള കാരണം.

kuldeep yadav

എന്നാല്‍ ഇത് മനസിലാക്കി കുല്‍ദീപ് തന്റെ ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തി. ചാടുന്നതിലെ ഉയരം കുറച്ചതോടെ പന്തിന് കൂടുതല്‍ വേഗവും കൃത്യതയും ലഭിച്ചു. ഇതോടെ താരം പഴയ ഫോമിലേക്ക് തിരിച്ചുവരികയും മാച്ച് വിന്നിങ് പ്രകടനത്തോടെ കൈയടി നേടുകയും ചെയ്തു. ഐപിഎല്ലില്‍ നിന്നടക്കം തഴയപ്പെട്ട ശേഷമാണ് കുല്‍ദീപ് ഇത്തരമൊരു മാറ്റത്തിന് തയ്യാറായത്. ഇത് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ തിരിച്ചുവരവിന് അവസരമൊരുക്കുകയും ചെയ്തു.

ഫൈനലില്‍ നിര്‍ണ്ണായക പ്രകടനം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കുല്‍ദീപ് യാദവ് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തിലേ അടിച്ചുതകര്‍ത്ത ന്യൂസീലന്‍ഡിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ കുല്‍ദീപിന് സാധിച്ചു. രണ്ട് പ്രധാനപ്പെട്ട വിക്കറ്റാണ് അദ്ദേഹം നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയ രചിന്‍ രവീന്ദ്രയെ കുല്‍ദീപ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഗൂഗ്ലിയില്‍ രചിന് പിഴച്ചപ്പോള്‍ കുല്‍ദീപ് സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു. സെമി ഫൈനലില്‍ സെഞ്ച്വറിയോടെ മിന്നിച്ച് ഫോമിലായിരുന്നു രചിന്‍.

പിന്നാലെ മുന്‍ ന്യൂസീലന്‍ഡ് നായകനും സീനിയര്‍ താരവുമായ കെയ്ന്‍ വില്യംസണേയും കുല്‍ദീപ് പുറത്താക്കി. ഇത്തവണയും ഗൂഗ്ലിയിലൂടെയാണ് കുല്‍ദീപ് വിക്കറ്റ് നേടിയത്. വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് കുല്‍ദീപ് പുറത്താക്കിയത്. സെമിയില്‍ സെഞ്ച്വറി നേടിയ കുല്‍ദീപ് ഐസിസി നോക്കൗട്ടുകളില്‍ ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള താരമായിരുന്നു. എന്നാല്‍ കുല്‍ദീപിന്റെ ബുദ്ധിപരമായ നീക്കം വില്യംസണെ മടക്കി അയക്കുകയായിരുന്നു.

Story first published: Sunday, March 9, 2025, 17:42 [IST]
Other articles published on Mar 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+