Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിന് അസൂയ! കോലിയുടെ സെഞ്ച്വറി വൈകിപ്പിക്കാന്‍ ശ്രമിച്ചു; വിമര്‍ശിച്ച് ആരാധകര്‍

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ രണ്ട് പന്ത് ശേഷിക്കെ 241 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. മറുപടുക്കിറങ്ങിയ ഇന്ത്യ 45 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. വിരാട് കോലിയുടെ സെഞ്ച്വറിയും (100*) ശ്രേയസ് അയ്യരുടെ (56) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ ജയം വേഗത്തിലാക്കിയത്. ശുബ്മാന്‍ ഗില്ലും (46) ബാറ്റിങ്ങില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.

ഇന്ത്യയുടെ പാകിസ്താനെതിരായ വിജയത്തോടൊപ്പം വിരാട് കോലിയുടെ സെഞ്ച്വറി കാണാന്‍ സാധിച്ചുവെന്നതാണ് ആരാധകര്‍ക്ക് ഇരട്ടി മധുരമാകുന്നത്. 82ാം അന്താരാഷ്ട്ര സെഞ്ച്വറിയും 51ാം ഏകദിന സെഞ്ച്വറിയുമാണ് കോലി ദുബായില്‍ കുറിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കി പക്വതയോടെയുള്ള സെഞ്ച്വറി പ്രകടനമാണ് കോലി കാഴ്ചവെച്ചത്. കോലിയുടെ സെഞ്ച്വറിക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ഒരു പക്ഷം ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുകയാണ്.

കോലിയുടെ സെഞ്ച്വറി വൈകിപ്പിക്കാന്‍ ഹാര്‍ദിക് ശ്രമിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. കോലി നേരത്തെ സെഞ്ച്വറി നേടേണ്ടതായിരുന്നുവെന്നും ഇത് വൈകിപ്പിച്ചത് ഹാര്‍ദിക്കാണെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഹാര്‍ദിക് കോലിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കി

ശ്രേയസ് അയ്യര്‍ പുറത്തായതിന് പിന്നാലെയാണ് ഹാര്‍ദിക് പാണ്ഡ്യ ക്രീസിലേക്കെത്തുന്നത്. അക്ഷര്‍ പട്ടേലാണ് ഈ സാഹചര്യത്തില്‍ ബാറ്റ് ചെയ്യേണ്ടത്. എന്നാല്‍ ഇടത്, വലത് കൂട്ടുകെട്ട് മറന്ന് അതിവേഗത്തില്‍ വിജയത്തിലേക്കെത്താന്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ഇറക്കുകയായിരുന്നു. ഷഹിന്‍ ഷാ അഫ്രീദിയെ ബൗണ്ടറിയടക്കം പായിച്ച് അതിവേഗം റണ്‍സുയര്‍ത്താന്‍ ഹാര്‍ദിക് ശ്രമിച്ചു. എന്നാല്‍ ഹാര്‍ദിക് വിജയത്തിലേക്ക് ഇന്ത്യയെ വേഗത്തില്‍ അടുപ്പിക്കുമ്പോള്‍ കോലിയുടെ സെഞ്ച്വറി സാധ്യതയാണ് കുറയുന്നത്.

കോലിക്ക് സെഞ്ച്വറിയിലേക്കെത്താനുള്ള റണ്‍സ് ബാക്കിവെക്കാതെ കടന്നാക്രമിക്കാനുള്ള ശ്രമമാണ് ഹാര്‍ദിക് നടത്തിയതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. കോലിയുടെ സെഞ്ച്വറി തടുക്കാന്‍ പെട്ടെന്ന് മത്സരം തീര്‍ക്കാന്‍ ഹാര്‍ദിക് ശ്രമിച്ചുവെന്നും സെഞ്ച്വറിയിലേക്കെത്താനുള്ള റണ്‍സ് ബാക്കിയുണ്ടാകില്ലേ എന്ന ആശങ്ക കോലിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് ഇവര്‍ പറയുന്നത്. കോലിയെ സംബന്ധിച്ച് ഈ സെഞ്ച്വറി പ്രകടനം വളരെ നിര്‍ണ്ണായകമാണ്.

virat kohli

മോശം ഫോമിലാണെന്ന വിമര്‍ശനം സമീപകാലത്തായി കോലി കേള്‍ക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ ഇത്തരമൊരു സെഞ്ച്വറി പ്രകടനം കോലിക്ക് അത്യാവശ്യമായിരുന്നുവെന്ന് തന്നെ പറയാം.

അക്ഷര്‍ കോലിക്ക് പിന്തുണയേകി

വിരാട് കോലിയെ സെഞ്ച്വറിയിലേക്കെത്തിക്കാന്‍ അക്ഷര്‍ പട്ടേല്‍ മികച്ച പിന്തുണയാണ് നല്‍കിയത്. അക്ഷറിനെക്കൊണ്ട് വലിയ ഷോട്ട് കളിപ്പാന്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ സര്‍ക്കിളിനുള്ളിലേക്ക് പാകിസ്താന്‍ നായകന്‍ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതി പൊളിച്ച് അക്ഷര്‍ കോലിക്ക് കൃത്യമായി സ്‌ട്രൈക്ക് കൈമാറി. ഒടുവില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ ബൗണ്ടറി പായിച്ചുകൊണ്ട് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്.

ഹാര്‍ദിക് ആ സമയത്ത് കോലിക്ക് സ്‌ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ ഇതിലും നേരത്തെ ഇന്ത്യക്ക് ജയവും കോലിക്ക് സെഞ്ച്വറിയും പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഹാര്‍ദിക് ഇതിന് തയ്യാറായില്ലെന്നും അസൂയയാണ് ഹാര്‍ദിക്കിനെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഹാര്‍ദിക്കിന് വേഗം മത്സരം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നല്‍കിയാണ് കളത്തിലിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം വലിയ ഷോട്ട് കളിക്കാന്‍ ശ്രമിച്ചതിനെ തെറ്റു പറയാന്‍ സാധിക്കില്ല.

എന്തായാലും വിരാട് കോലിക്ക് സെഞ്ച്വറി നേടാനാവാതെ പോയിരുന്നെങ്കില്‍ ഇതിലും രൂക്ഷ വിമര്‍ശനം ഹാര്‍ദിക് നേരിട്ടേനെ. എന്നാല്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ മാച്ച് വിന്നറാവാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യ പന്തുകൊണ്ട് നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്.

Story first published: Sunday, February 23, 2025, 22:55 [IST]
Other articles published on Feb 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+