For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ഇന്ത്യക്കെതിരായ പോര് ഇത്ര സിംപിളോ? റിസ്വാന്‍ പറഞ്ഞത് ഇങ്ങനെ!! വൈറല്‍

കറാച്ചി: ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ കളിയില്‍ പിഴച്ചതോടെ ഇന്ത്യക്കെതിരായ അടുത്ത സൂപ്പര്‍ പോരാട്ടത്തില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ബദ്ധവൈരികള്‍ തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം നടക്കാനിരിക്കുന്നത്. ഈ കൡയില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ മാത്രമേ പാക് പടയ്ക്കു സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുന്ന ആദ്യ ടീമായും അവര്‍ മാറും.

അതിനിടെ ഇന്ത്യക്കെതിരയുള്ള ഡു ഓര്‍ ഡൈ പോരാട്ടത്തെക്കുറിച്ച് പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്റെ പ്രതികരണമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ന്യൂസിലാന്‍ഡുമായി കറാച്ചിയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയില്‍ 60 റണ്‍സിന്റെ കനത്ത തോല്‍വിയാണ് പാക് ടീമിനു നേരിടേണ്ടതായി വന്നത്.

MOHAMMAD RIZWAN

റിസ്വാന്‍ പറഞ്ഞതെന്ത് ?

ഇന്ത്യക്കെതിരേയുള്ള നിര്‍ണായക പോരാട്ടത്തെക്കുറിച്ച് വളരെ ലാഘവത്തോടെയാണ് പോസ്റ്റ് മാച്ച് ഷോയില്‍ മുഹമ്മദ് റിസ്വാന്‍ സംസാരിച്ചത്. ഒരു സാധാരണ മല്‍സരമായി മാത്രമേ ഇന്ത്യക്കെതിരേയുള്ള അടുത്ത കളിയെ പാക് ടീം കാണുന്നുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്.

നിലവിലെ ചാംപ്യന്‍മാരാണെന്നു ചിന്തിച്ച് സ്വയം സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ മല്‍സരം (ന്യൂസിലാന്‍ഡുമായുള്ള കളി) നഷ്ടമായിക്കഴിഞ്ഞു. ഇനി ഇന്ത്യയുമായുള്ള അടുത്ത മല്‍സവും ഞങ്ങളെ സംബന്ധിച്ച് ഒരു സാധാരണ മല്‍സരം മാത്രമാണെന്നായിരുന്നു റിസ്വാന്‍ വ്യക്തമാക്കിയത്. ഈ മല്‍സരത്തില്‍ ഫീല്‍ഡിങിടെ പരിക്കേറ്റ ഓപ്പണര്‍ ഫഖര്‍ സമാനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ഫഖറിന്റെ സ്‌കാനിനു ശേഷമുള്ള ഫലം എന്താണെന്നു നോക്കാം. ഈ കളിയില്‍ രണ്ടു തവണയാണ് ഞങ്ങള്‍ക്കു താളം നഷ്ടമായത്. ആദ്യം ഡെത്ത് ഓവര്‍ ബൗളിങിലായിരുന്നെങ്കില്‍ പിന്നീട് പവര്‍പ്ലേ ബാറ്റിങിലുമായിരുന്നു. ഓപ്പണിങില്‍ ഫഖറിനെ നഷ്ടമായത് നിര്‍ണായകമായി മാറുകയും ചെയ്തുവെന്നും റിസ്വാന്‍ വിശദമാക്കി.

PAKISTAN

പ്രതികരിച്ച് ഫാന്‍സ്

ഇന്ത്യക്കെതിരേയുള്ള ജീവന്‍മരണ പോരാട്ടത്തെക്കുറിച്ച് മുഹമ്മദ് റിസ്വാന്‍ വളരെ നിസാരമായി പ്രതികരിച്ചത് ചില ആരാധകര്‍ക്കു അത്ര രസിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചു അവര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് റിസ്വാന്റെ പ്രതികരണം ഒരു ക്യാപ്റ്റനായു ചേര്‍ന്നതായി തോന്നുന്നില്ല. ഇന്ത്യക്കെതിരേയുള്ള വമ്പന്‍ മല്‍സരത്തെ ഈ രീതിയില്‍ വില കുറച്ചു കണ്ടത് ശരിയായില്ലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

ഇന്ത്യന്‍ ടീമിനെ മുഹമ്മദ് റിസ്വാന് പുല്ലുവിലയാണോ? എന്തുകൊണ്ടാണ് ഇന്ത്യക്കെതിരേയുള്ള മല്‍സരത്തെ ഇത്ര നിസാരമായി അദ്ദേഹം എഴുതിത്തള്ളിയത്. അങ്ങനെ ചെയ്താല്‍ കളിയില്‍ പാകിസ്താന്‍ ടീം ജയിക്കുമെന്നു റിസ്വാന് ആത്മവിശ്വാസമുണ്ടെങ്കില്‍ അതു സംഭവിക്കാന്‍ പോവുന്നില്ലെന്നും ആരാകര്‍ റിസ്വാന് മുന്നറിയിപ്പ് നല്‍കുന്നു.

കണക്കുകളില്‍ മുന്നിലാര്?

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏകദിനത്തില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ മുന്‍തൂക്കം പാക് ടീമിനാണെന്നു കാണാം. ഇതുവരെ 135 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ പാകിസ്താന്‍ ടീം 73 വിജയങ്ങള്‍ കൊയ്തപ്പോള്‍ ഇന്ത്യക്കു ജയിക്കാനായത് 57 കളികളാണ്.

അഞ്ചു മല്‍സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അവസാനത്തെ ആറു ഏകദിന മല്‍സരങ്ങളെടുത്താല്‍ അഞ്ചിലും വിജയം ഇന്ര്യക്കായിരുന്നു. ഒരു മല്‍സരം ഫലമില്ലാതെ ഉരപേക്ഷിക്കപ്പെടുകയും ചെയ്തു.

Story first published: Thursday, February 20, 2025, 11:25 [IST]
Other articles published on Feb 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+