For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: 30ന് 3, ഇന്ത്യയുടെ ലക്ഷ്യം അത് തന്നെ; തോല്‍ക്കാനായി കളിക്കുന്നു? വിമര്‍ശനം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ടോസ് നേടിയ കിവീസ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. ന്യൂസീലന്‍ഡിന്റെ ഈ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്ന ബൗളിങ് പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്.

30 റണ്‍സിനിടെ ഇന്ത്യയുടെ ടോപ് ഓഡറിനെ കൂടാരം കയറ്റാന്‍ കിവീസ് പേസര്‍മാര്‍ക്ക് സാധിച്ചു. ശുബ്മാന്‍ ഗില്ലിനെ (2) മാറ്റ് ഹെന്‍ റി എല്‍ബിയില്‍ കുടുക്കിയപ്പോള്‍ രോഹിത് ശര്‍മയെ (15) കെയ്ല്‍ ജാമിസന്‍ മടക്കി. വിരാട് കോലിയെ (11) മാറ്റ് ഹെന്റിയും പുറത്താക്കിയതോടെയാണ് ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്ക് പോയത്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ കിവീസ് പേസ് നിരക്ക് മുന്നില്‍ വിയര്‍ത്തുവെന്നതാണ് വസ്തുത. ഇപ്പോഴിതാ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നതിന് പിന്നാലെ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍.

ഇന്ത്യ തോല്‍ക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നതെന്നും സെമി ഫൈനല്‍ മുന്നില്‍ക്കണ്ടാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നതെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്.

ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ സെമിയില്‍ വേണം

ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ജയിച്ചാല്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരാവും. ഇതോടെ സെമി ഫൈനലില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ നേരിടേണ്ടതായി വരും. ഇതൊഴിവാക്കാന്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോല്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ന്യൂസീലന്‍ഡിനോട് തോറ്റാല്‍ ഇന്ത്യക്ക് സെമിയില്‍ ദക്ഷിണാഫ്രിക്കയാവും എതിരാളികള്‍. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഓസീസിനെ നേരിടേണ്ടതായി വരും. ഓസീസ് എക്കാലത്തും ശക്തമായ നിരയാണ്.

rohit sharma

നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ എല്ലാ ടീമുകള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഓസ്‌ട്രേലിയക്ക് സാധിക്കും. അതുകൊണ്ടുതന്നെ ആരും തന്നെ ഓസീസിനെ സെമിയില്‍ നേരിടാന്‍ ആഗ്രഹിക്കില്ല. ഇപ്പോള്‍ ന്യൂസീലന്‍ഡിനോട് തോറ്റാല്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മില്‍ സെമി നടക്കും. ഇതില്‍ ഏത് ടീം ജയിച്ച് വരുമെന്നതാണ് കണ്ടറിയേണ്ടത്. സെമിയില്‍ ദക്ഷിണാഫ്രിക്കയെ ലഭിച്ചാല്‍ കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാവുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍.

ദക്ഷിണാഫ്രിക്ക ശക്തരുടെ നിരയാണെങ്കിലും നിര്‍ഭാഗ്യം വേട്ടയാടുന്ന ടീമാണ്. പ്രധാന മത്സരങ്ങളിലെല്ലാം ടീം തോല്‍വി നേരിടാറുണ്ട്. അവസാന ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യയോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. ഇത്തവണ സെമിയില്‍ ദക്ഷിണാഫ്രിക്കയെ ലഭിച്ചാല്‍ ഈ നിര്‍ഭാഗ്യത്തിന്റെ കണക്ക് ഇന്ത്യക്ക് അനുകൂലമാവുമെന്നാണ് രോഹിത് ശര്‍മയുടേയും സംഘത്തിന്റേയും കണക്കുകൂട്ടല്‍.

വിക്കറ്റ് വലിച്ചെറിയുന്ന ഷോട്ടുകള്‍

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ പുറത്തായ ഷോട്ട് തിരഞ്ഞെടുപ്പിനേയും ആരാധകര്‍ വിമര്‍ശിക്കുകയാണ്. ശുബ്മാന്‍ ഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതിന് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ക്രീസില്‍ ഒത്തുകൂടിയത്. രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളാണ്. നിലയുറപ്പിച്ച് അടിത്തറ പാകാനാണ് സീനിയര്‍ താരങ്ങളെന്ന നിലയില്‍ ഇരുവരും ശ്രമിക്കേണ്ടത്. എന്നാല്‍ രോഹിത്തും കോലിയും ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചു.

രോഹിത് ശര്‍മ പുള്‍ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് ലഭിച്ചില്ല. അനായാസ ക്യാച്ച് നല്‍കി രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. സമീപകാലത്തെ വിരാട് കോലിയുടെ പ്രകടനം നോക്കുമ്പോള്‍ പതിയ തുടങ്ങി ആക്രമിക്കുന്നതാണ് കാണാന്‍ സാധിക്കുക. എന്നാല്‍ രണ്ട് വിക്കറ്റ് പോയ സാഹചര്യത്തിലും കോലി ആക്രമിക്കാന്‍ ശ്രമിച്ചു. ഒരു തവണ ഭാഗ്യംകൊണ്ടാണ് കോലി രക്ഷപെട്ടത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അതേ ഷോട്ടിന് ശ്രമിച്ചാണ് കോലി വിക്കറ്റ് നഷ്ടമാക്കിയത്. ഉത്തരവാദിത്തം കാട്ടാതെയാണ് കോലി കളിച്ചതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

Story first published: Sunday, March 2, 2025, 15:37 [IST]
Other articles published on Mar 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+