For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: 2017 ഫൈനലിലെ ഹീറോയില്ല, ഇന്ത്യ ഹാപ്പി!! അങ്കം ജയിക്കാന്‍ പാക് പടയ്ക്കു ഈ 11

ദുബായ്: ന്യൂസിലാന്‍ഡുമായുള്ള ഉദ്ഘാടന മല്‍സരത്തിലെ നിരാശാജനകമായ തോല്‍വിക്കു ശേഷം പാകിസ്താന്റെ ശ്രദ്ധ മുഴുവന്‍ രണ്ടാമങ്കത്തിലാണ്. ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് എയില്‍ ഞായറാഴ്ച ദുബായില്‍ വച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം. സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരേ പാകിസ്താനു ജയിച്ചേ തീരൂ.

അതോടൊപ്പം മറ്റു ചില മല്‍സരങ്ങളും അനുകൂലമായി വരികയും വേണം. പക്ഷെ അതു തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്നതിനാല്‍ ഇന്ത്യയെ വീഴ്ത്തുകയെന്നതു മാത്രമായിരിക്കും പാക് പടയുടെ ലക്ഷ്യം. ന്യൂസിലാന്‍ഡോടു പരാജയമേറ്റു വാങ്ങിയ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഈ മല്‍സരത്തില്‍ പാകിസ്താന്‍ ഇറങ്ങുക. ഇന്ത്യക്കെതിരേ അവരുടെ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നോക്കാം.

FAKHAR ZAMAN

ഓപ്പിണിങില്‍ മാറ്റം

പാകിസ്താന്റെ ഓപ്പണിങ് കോമ്പിനേഷനില്‍ മാറ്റമുണ്ടാവുമെന്നാണ് വിവരം. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഫീല്‍ഡിങിനിടെ പരിക്കേറ്റ വെടിക്കെട്ട് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ ഫഖര്‍ സമാന്‍ പാക് നിരയിലുണ്ടാവാന്‍ സാധ്യതയില്ല. കഴിഞ്ഞ കളിയില്‍ പരിക്കിനെ തുടര്‍ന്ന് ബാറ്റിങില്‍ വൈകി ക്രീസിലെത്തിയ അദ്ദേഹം റണ്ണിനായുള്ള ഓട്ടത്തിനിടെ ശരിക്കും പതറുന്നതായി കാണപ്പെട്ടിരുന്നു.

ഫഖറിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. എങ്കിലും അദ്ദേഹം കളിക്കാനുള്ള സാധ്യത തീരെ കുറവാണെന്നതാണ് സത്യം. ഇന്ത്യയെ സംബന്ധിച്ച് ഇതു ആശ്വാസമാവുകയും ചെയ്യും. കാരണം ഇന്ത്യക്കെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 2017ലെ ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് പാക് ടീം കപ്പടിപ്പോള്‍ സെഞ്ച്വറിയുമായി ഹീറോയായത് ഫഖറാണ്.

ഞായറാഴ്ചത്തെ കളിയില്‍ അദ്ദേഹത്തിനു പകരം ഉസ്മാന്‍ ഖാനാവും ഓപ്പണിങിലേക്കു വന്നേക്കുക. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമായിരിക്കും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി കളിക്കുന്നത്. കഴിഞ്ഞ കളിയില്‍ ഫിഫ്റ്റിയുമായി തിളങ്ങാന്‍ ബാബറിനായിരുന്നു.

മധ്യനിരയില്‍ ആരെല്ലാം

പാകിസ്താന്‍ ടീമിന്റെ മധ്യനിരയിലും മാറ്റം പ്രതീക്ഷിക്കാം. മോശം ഫോമിലൂടെ കടന്നുപോവുന്ന സൗദ് ഷക്കീലിനു പകരം കമ്രാന്‍ ഖുലാമിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നേക്കു. അചടുത്തിടെ നടന്ന ത്രിരാഷ്ട്ര പരമ്പരയിലൂടെ ഏകദിന ടീമിലേക്കു മടങ്ങിയെത്തിയ ശേഷം 15, 8, 6 എന്നിങ്ങനെയാണ് സൗദിന്റെ സ്‌കോറുകള്‍. ഏകദിനത്തില്‍ വെറും 24.21 ശരാശരി മാത്രമേ അദ്ദേഹത്തിനുള്ളൂ.

RIZWAN BABAR

നാലാം നമ്പറില്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനായിരിക്കും ക്രീസിലെത്തുക. അതിനു പിന്നാലെ മിന്നുന്ന ഫോമിലുള്ള സല്‍മാന്‍ ആഗ, ഖുശ്ദില്‍ ഷാ, തയ്യബ് താഹിര്‍ എന്നിവരായിരിക്കും ബാറ്റിങിനെത്തുക. സല്‍മാവനും ഖുശ്ദിലും ബാറ്റിങിനൊപ്പം ബൗളിങിലും സംഭാവന ചെയ്യാന്‍ സാധിക്കുന്നവരാണ്. ന്യൂസിലാഡിനെതിരേ ഇരു വരും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കുകയും ചെ്തിരുന്നു.

ബൗളിങ് ലൈനപ്പ്

പാകിസ്താന്‍ ടീമിന്റെ ബൗളിങ് ലൈനപ്പിലും ഒരു മാറ്റം വരുത്തിയേക്കും. പേസര്‍ ഹാരിസ് റൗഫിനെ ഇന്ത്യക്കെതിരേ പുറത്തിരുത്താനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ 10 ഓവറില്‍ 83 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. പരിക്കു ഭേദമായി തിരിച്ചെത്തിയ ശേഷം റൗഫ് മികച്ച ഫോമിലല്ല കാണപ്പെടുന്നത്.

അദ്ദേഹത്തിനു പകരം ഇന്ത്യക്കെതിരേ മുഹമ്മദ് ഹസ്‌നയ്ന്‍, ഫഹീം അഷ്‌റഫ് എന്നിവരില്‍ ഒരാളെ പാകിസ്താന്‍ കളിപ്പിച്ചേക്കും. ബൗളിങ് ലൈനപ്പില്‍ മറ്റു മാറ്റങ്ങളൊന്നും പാക് ടീം വരുത്താനിടയില്ല. ഷഹീന്‍ അഫ്രിഡിയും നസീം ഷായും തന്നെയായിരിക്കും പേസ് ബൗളിങിലെ നിര്‍ണായക താരങ്ങള്‍,. ഏക സ്പിന്നറായി അബ്രാര്‍ അഹമ്മദിനെ നിലനിര്‍ത്തുകയും ചെയ്യും.

പാകിസ്താന്റെ സാധ്യതാ 11

ബാബര്‍ ആസം, ഉസ്മാന്‍ ഖാന്‍, കമ്രാന്‍ ഖുലാം, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുശ്ദില്‍ ഷാ, ഷഹീന്‍ അഫ്രീഡി, നസം ഷാ, മുഹമ്മദ് ഹസ്‌നയ്ന്‍, അബ്രാര്‍ അഹമ്മദ്.

Story first published: Thursday, February 20, 2025, 12:25 [IST]
Other articles published on Feb 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+