Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഇംഗ്ലണ്ട് ഔട്ട്, 'മരണ' ഗ്രൂപ്പില്‍ ആരൊക്കെ സെമി കളിക്കും? സാധ്യത ഇങ്ങനെ

ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ മരണഗ്രൂപ്പായ ബിയില്‍ നിന്നും ചീട്ടുകീറിയ ആദ്യത്തെ ടീമായി ഇംഗ്ലണ്ട് മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലാഹോറില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ അഫ്ഗാനിസ്താനോടു എട്ടു റണ്‍സിനു തോറ്റതോടെയാണ് ഇംഗ്ലണ്ടിനു പുറത്തേക്കുള്ള വഴി തുറന്നത്. നേരത്തേ ആദ്യ കളിയില്‍ ഓസ്‌ട്രേലിയയോടും അവര്‍ പരാജയമേറ്റു വാങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള ത്രസിപ്പിക്കുന്ന ജയം അഫ്ഗാന്റെ സെമി സാധ്യതകളും സജീവമാക്കിയിരിക്കുകയാണ്.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

മൂന്നാമത്തെയും അവസാനത്തെയും റൗണ്ടിനു ശേഷം മാത്രമേ ഗ്രൂപ്പില്‍ നിന്നും സെമി കളിക്കുന്നവര്‍ ആരൊക്കെയാവുമെന്ന കാര്യത്തില്‍ ചിത്രം തെളിയുകയുള്ളൂ. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, അഫ്ഗാന്‍ എന്നീ മൂന്നു ടീമുകളാണ് ഇപ്പോള്‍ സെമി ടിക്കറ്റിനായി പിടിവലി നടത്തുന്നത്. ഓരോ ടീമുകളുടെയും സെമി ഫൈനല്‍ സാധ്യതകള്‍ പരിശോധിക്കാം.

AFGANISTAN

അഫ്ഗാനിസ്താന്‍

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെത്തി ചരിത്രം കുറിച്ച ടീമാണ് അഫ്ഗാനിസ്താന്‍. ചാംപ്യന്‍സ് ട്രോഫിയിലും സമാനമായ നേട്ടമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ബിയില്‍ രണ്ടു കളിയില്‍ നിന്നും ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റുമായി അഫ്ഗാന്‍ ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്.

നാളെ (വെള്ളി) ഓസ്‌ട്രേലിയയുമായുള്ള അവസാന മല്‍സരമായിരിക്കും ടൂര്‍ണമെന്റില്‍ അഫ്ഗാന്റെ വിധി നിര്‍ണയിക്കുക. ഇതില്‍ ഓസീസിനെ വീഴ്ത്തിയാല്‍ നാലു പോയിന്റുമായി അഫ്ഗാനു സെമിയില്‍ കടക്കാം. ഓസ്‌ട്രേലിയ പുറത്താവുകയും ചെയ്യും.

എന്നാല്‍ ഓസീസാണ് ജയിക്കുന്നതെങ്കില്‍ അവരാവും സെമിയിലെത്തുക. ഓസീസ് ജയിച്ചാല്‍ സ്വാഭാവികമായും സൗത്താഫ്രിക്കയും സെമിയിലേക്കു യോഗ്യത നേടുകയും ചെയ്യും. പക്ഷെ മഴ കാരണം ഓസീസ്- അഫ്ഗാന്‍ മല്‍സരം ഉപേക്ഷിപ്പെട്ടാല്‍ സൗത്താഫ്രിക്കക്കെതിരേ ഇംഗ്ലണ്ട് വലിയ മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അഫ്ഗാന്‍ സെമിയിലെത്തൂ.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ ഇപ്പോള്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാംസ്ഥാനത്താണുള്ളത്. മൂന്നു പോയിന്റ് അവരുടെ പക്കലുണ്ട്. രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ അവര്‍ ജയിച്ചപ്പോള്‍ സൗത്താഫ്രിക്കയുമായുള്ള പോരാട്ടം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു. നെറ്റ് റണ്‍റേറ്റില്‍ (+0.475) സൗത്താഫ്രിക്കയേക്കാള്‍ (+2.140) ഏറെ പിന്നിലാണ് ഓസീസ്. അതുകൊണ്ടു തന്നെ അഫ്ഗാനിസ്താനുമായുള്ള അവസാന കളി അവര്‍ക്കു നിര്‍ണായകവുമാണ്.

അവസാന കളിയില്‍ അഫ്ഗാനെ തോല്‍പ്പിക്കാനായാല്‍ അഞ്ചു പോയിന്റോടെ കംഗാരുപ്പട സെമി ഫൈനലില്‍ കളിക്കും. മാത്രമല്ല, അഫ്ഗാനുമായുള്ള മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടാലും നാലു പോയിന്റ് നേടി ഓസീസിനു സെമിയിലേക്കു ടിക്കറ്റ് വാങ്ങാം.

SOUTH AFRICA

സൗത്താഫ്രിക്ക

ഗ്രൂപ്പ് ബിയില്‍ സെമി ഫൈനലിനായി മല്‍സരരംഗത്തുള്ള ടീമുകളിലെ ഫേവറിറ്റുകള്‍ സൗത്താഫ്രിക്കയാണെന്നു പറയാം. കിടിലന്‍ നെറ്റ്‌റണ്‍റേറ്റാണ് (+2.140) അവര്‍ക്കു മുന്‍തൂക്കം നല്‍കുന്നത്. അഫ്ഗാനിസ്താനെ തോല്‍പ്പിച്ചാണ് ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്ക തുടങ്ങിയത്. പക്ഷെ ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താനാവാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഇംഗ്ലണ്ടുമായുള്ള അവസാന മല്‍സരത്തില്‍ തോറ്റാലും സൗത്താഫ്രിക്ക സെമിയില്‍ കടന്നേക്കും. വലിയൊരു മാര്‍ജിനില്‍ ഈ മല്‍സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ മാത്രമേ ടെംബ ബവുമയ്ക്കും സംഘത്തിനും സെമി ബെര്‍ത്ത് നഷ്ടമാവുകയുള്ളൂ.

എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ജയിക്കാനായാല്‍ അഞ്ചു പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി സൗത്താഫ്രിക്കയ്ക്കു സെമിയില്‍ കളിക്കാം. ശനിയാഴ്ചയാണ് അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇംഗ്ലണ്ടുമായി അവര്‍ പോരടിക്കുന്നത്.

Story first published: Thursday, February 27, 2025, 7:18 [IST]
Other articles published on Feb 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+