For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: കിങ് ബാബറല്ല, സിംബാബര്‍! രൂക്ഷ വിമര്‍ശനവുമായി ഡാനിഷ് കനേരിയ

കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായിരിക്കുകയാണ് ആതിഥേയരായ പാകിസ്താന്‍. ഇത്തവണ വലിയ പ്രതീക്ഷകളാണ് പാകിസ്താന് ഉണ്ടായിരുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റ് പാകിസ്താന്‍ പുറത്തായിരിക്കുകയാണ്. അഞ്ച് ദിവസത്തിനുള്ളില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെന്ന നാണക്കേടിലാണ് പാക് ടീം. സൂപ്പര്‍ താരങ്ങളുടെ നിരയാണെങ്കിലും ആര്‍ക്കും മികവ് കാട്ടാന്‍ സാധിക്കാതെ പോയി.

മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന പാകിസ്താന്‍ ടീമില്‍ ബാബര്‍ അസമും ഇമാം ഉല്‍ ഹഖുമെല്ലാം ഉണ്ടായിട്ടും മികവ് കാട്ടാന്‍ പാകിസ്താന് സാധിക്കാതെ പോയി. പാകിസ്താന്റെ പേരുകേട്ട ബൗളിങ് നിരക്കും കാര്യമായി മികവ് കാട്ടാന്‍ സാധിക്കാതെ പോയി. ഇതില്‍ ഏറ്റവും നിരാശപ്പെടുത്തിയ മുന്‍ പാക് നായകനും സൂപ്പര്‍ താരവുമായ ബാബര്‍ അസമാണ്. പാക് ആരാധകര്‍ വിരാട് കോലിയെക്കാള്‍ മികച്ചവനെന്ന് പറയുന്ന താരമാണ് ബാബര്‍ അസം.

എന്നാല്‍ നിലവാരം കാട്ടാന്‍ ബാബറിന് സാധിക്കാതെ പോയി. ഇപ്പോഴിതാ ബാബര്‍ അസമിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാക് സ്പിന്നറായ ഡാനിഷ് കനേരിയ.

സിംബാബ് വെക്കെതിരേ മാത്രം തിളങ്ങുന്നവന്‍

ബാബര്‍ അസം മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ്. ക്ലാസിക് താരമായ ബാബര്‍ അസം സമീപകാലത്തായി മികച്ച ഫോമിലല്ല കളിക്കുന്നത്. സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നില്ല. ഭേദപ്പെട്ട സ്‌കോര്‍ നേടുന്ന മത്സരത്തിലെ സ്‌ട്രൈക്ക് റേറ്റ് വളരെ മോശവുമാണ്. മുന്‍ നായകനെന്ന നിലയിലും സൂപ്പര്‍ താരമെന്ന നിലയിലും പ്രകടനംകൊണ്ട് നീതി കാട്ടാന്‍ അദ്ദേഹത്തിനാവുന്നില്ല. ചെറിയ ടീമുകള്‍ക്കെതിരേ മാത്രമാണ് ബാബര്‍ വലിയ സ്‌കോര്‍ നേടുന്നത്.

സിംബാബ് വെക്കെതിരെയാണ് ബാബര്‍ പ്രധാനമായും റണ്‍സ് നേടുന്നത്. അതുകൊണ്ടുതന്നെ സിംബാബ് റെന്ന് അദ്ദേഹത്തെ പലരും കളിയാക്കി വിളിക്കാറുമുണ്ട്. ഇതേ കാര്യമാണ് ഇപ്പോള്‍ ഡാനിഷ് കനേരിയയും പറയുന്നത്. 'ബാബര്‍ വലിയ സ്‌കോര്‍ നേടിയിട്ട് നാളുകളേറെയായി. എന്നാല്‍ അവന്‍ സ്‌കോര്‍ നേടുന്നത് സിംബാബ് വെക്കെതിരേയാണ്. ചെറിയ ടീമുകള്‍ക്കെതിരേ മാത്രം അവന്‍ ശോഭിക്കുന്നു. അവന്‍ വലിയ ടീമിനെതിരേ വലിയ സ്‌കോര്‍ നേടുമ്പോള്‍ അത് ടീമിന് ഗുണകരിക്കുന്നുമില്ല' എഎന്‍ ഐയോട് സംസാരിക്കവെ കനേരിയ പറഞ്ഞു.

പാക് ടീമിന് ഇത് എന്തുപറ്റി

ലോക ക്രിക്കറ്റിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ടീമാണ് പാകിസ്താന്‍. ഒരു കാലത്ത് എല്ലാവരും ഭയപ്പെട്ടിരുന്ന ടീമായിരുന്നു പാകിസ്താന്‍. എന്നാല്‍ ഇന്ന് ടീമിന് മികവിലേക്കുയരാന്‍ സാധിക്കുന്നില്ല. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍. എന്നാല്‍ ഇവര്‍ക്കൊന്നും വലിയ മത്സരങ്ങളിലെ സമ്മര്‍ദ്ദം മറികടക്കാന്‍ സാധിക്കുന്നില്ല. നിരവധി പേസര്‍മാര്‍ ടീമിലുണ്ടെങ്കിലും അവരൊന്നും മാച്ച് വിന്നര്‍മാരുമാവുന്നില്ല.

babar azam shaheen afridi

'പാകിസ്താന്‍ ടീമിന്റെ ബാറ്റിങ്ങിന് കാമ്പില്ല. സല്‍മാന്‍ ആഗയും ഖുഷ്ദില്‍ ഷായും ഇടക്ക് തിളങ്ങുന്നവരാണ്. സൗദ് ഷക്കീല്‍ സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനാണ്. റിസ്വാന് പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. പാകിസ്താന്റെ ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ഇത്തരമൊരു പുറത്താകല്‍ പ്രതീക്ഷിച്ചിരുന്നതാണ്' കനേരിയ പറഞ്ഞു. വലിയ ഇടവേളക്ക് ശേഷമാണ് പാകിസ്താന്‍ ഐസിസി ടൂര്‍ണമെന്റിന് ആതിഥേയരാവുന്നത്. എന്നിട്ടും ഇത് മുതലാക്കാന്‍ പാകിസ്താന് സാധിക്കാതെ പോയി.

പാകിസ്താന്‍ ടീമില്‍ പൊളിച്ചെഴുത്ത് ഉറപ്പ്

പാകിസ്താന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഇതിനോടകം ടീമിന്റെ മുഖ്യ സെലക്ടറെ പുറത്താക്കിയെന്നാണ് വിവരം. പരിശീലകനെയടക്കം പാകിസ്താന്‍ മാറ്റിയേക്കും. താരങ്ങളുടെ അച്ചടക്കമില്ലായ്മയും പരിശീലകരും താരങ്ങളും തമ്മില്‍ മികച്ച ബന്ധമില്ലാത്തതുമെല്ലാം പാക് ടീമിനെ പിന്നോട്ടടിക്കുന്ന കാര്യങ്ങളാണ്. വലിയ മാറ്റങ്ങള്‍ പാക് ടീമില്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ബാബര്‍ അസമിനെ പാക് ടീമില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും സമീപകാലത്തെ പാകിസ്താന്റെ പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.

Story first published: Wednesday, February 26, 2025, 9:27 [IST]
Other articles published on Feb 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+