Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: റണ്‍വേട്ടക്കാരനും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമാര്? ക്ലാര്‍ക്കിന്റെ വന്‍ പ്രവചനം

ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് എന്നിവരെയെല്ലാം അദ്ദേഹം പ്രവചിച്ചിരിക്കുകയാണ്.

എട്ടു ടീമുകള്‍ അണിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ പോരാട്ടം 19ന് നിലവിലെ ചാംപ്യന്‍മാരായ പാകിസ്താനും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലാണ്. ഇന്ത്യയുടെ കന്നിയങ്കം 20ന് ബംഗ്ലാദേശുമായിട്ടാണ്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ROHIT SHARMA

ആരാവും റണ്‍വേട്ടക്കാരന്‍?

ബിയോണ്ട് 23 ക്രിക്കറ്റ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയെക്കുറിച്ച് മൈക്കല്‍ ക്ലാര്‍ക്ക് ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുക്കുക ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ രോഹിത് ശര്‍മയാവുമെന്നാണ് ക്ലാര്‍ക്ക് പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നായകനയ രോഹിത് ശര്‍മ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറുമെന്നാണ് ഞാന്‍ പറയുന്നത്. അദ്ദേഹം ഫോമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്ണെടുത്തേക്കുകയും രോഹിത്തായിരിക്കുമെന്നും ക്ലാര്‍ക്ക് പ്രവചിക്കുന്നു. രോഹിത് പഴയ ഫോമിലേക്കു തിരിച്ചെത്തിയത് തീര്‍ച്ചയായും മഹത്തായ കാര്യം തന്നെയാണ്. ഇന്ത്യക്കു തീര്‍ച്ചയായും അദ്ദേഹത്തിനെ ആവശ്യമുണ്ടെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

കൂടുതല്‍ വിക്കറ്റെടുക്കുകയാര്?

ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ കൂടുതല്‍ വിക്കറ്റുകള്‍ നേടുക ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറായിരിക്കുമെന്നാണ് മൈക്കല്‍ ക്ലാര്‍ക്ക് പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം പിഎസ്എല്ലിനെ (പാകിസ്താന്‍ സൂപ്പര്‍ ലീഗ്) കുറിച്ച് നമ്മള്‍ സംസാരിച്ച സമയത്തു ബോള്‍ അധികം സ്പിന്‍ ചെയ്തിരുന്നില്ലെന്നു കാണാം. വിക്കറ്റ് സ്ലോയായിരുന്നു. അതിനാല്‍ ഒരു ഫാസ്റ്റ് ബൗളറാവും കൂടുതല്‍ വിക്കറ്റുകളെടുക്കുകയെന്നാണ് ഞാന്‍ പറയുന്നത്.

ജോഫ്ര ആര്‍ച്ചറെയാണ് വിക്കറ്റ് വേട്ടക്കാരനായി ഞാന്‍ തിരഞ്ഞെടുക്കുക. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനു അത്ര നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞേക്കില്ലെന്നു എനിക്കറിയാം. പക്ഷെ ആര്‍ച്ചര്‍ ഒരു സൂപ്പര്‍ സ്റ്റാറാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തെ നേരിടുകയെന്നത് വളരെ കടുപ്പമായിരിക്കും.

അതിനാല്‍ കൂടുതല്‍ വിക്കറ്റെടുക്കുന്നതും ആര്‍ച്ചറായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ക്ലാര്‍ക്ക് വിശദമാക്കി. പാകിസ്താനിലെ വിക്കറ്റുകള്‍ പേസര്‍മാരെ തുണച്ചിട്ടുള്ള ചരിത്രമുള്ളതിനാല്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു തീര്‍ച്ചയായും ഇതു ടൂര്‍ണമെന്റില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

TRAVIS HEAD

പ്ലെയര്‍ ഓഫറ് ദി ടൂര്‍ണമെന്റാര്?

ചാംപ്യന്‍സ് ട്രോഫിയിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മൈക്കല്‍ ക്ലാര്‍ക്ക് തിരഞ്ഞെടുത്തിരിക്കുന്നത് നാട്ടുകാരനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ട്രാവിസ് ഹെഡിനെയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് പോരെങ്കില്‍ ഞാന്‍ തിരഞ്ഞെടുക്കുക ട്രാവിസ് ഹെഡിനെയാണ്. അവന്റെ ഐപിഎല്ലിലെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റിലെ ഫോമും ഗംഭീരമായിരുന്നു.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

ശ്രീലങ്കയിലെ ചെറിയൊരു ബ്രേക്കിനു ശേഷം ഹെഡ് വീണ്ടും മിന്നിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഓസ്‌ട്രേലിയ ഇത്തവണ തോറ്റാലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുക ഹെഡായിരിക്കും. അവന്റെ ഗെയിമില്‍ ഒരുപാട് ഗിയറുകളുള്ളതായി കാണാം. വലിയ ആത്മവിശ്വാസത്തിലുമാണ് ഇപ്പോള്‍ അവനുള്ളത്.

ഹെഡിന്റെ ബൗളിങ് ഇപ്പോഴും അണ്ടര്‍ റേറ്റഡായിട്ടാണ് കാണുന്നതെന്നു എനിക്കു തോന്നുന്നു. നായകനായ സ്റ്റീവ് സ്മിത്ത് വ്യത്യസ്ത സാഹചര്യങ്ങളില്‍ ഹെഡിനെ ഉപയോഗിക്കുന്നുണ്ടോയെന്നു കാണാം. കാരണം വലിയ വിക്കറ്റുകളെടുക്കാനുള്ള ശേഷി അവനുണ്ടെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 17, 2025, 7:25 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+