Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടോസിനൊപ്പം കളിയും ഓസീസ് ജയിച്ചു? ഇന്ത്യ ഭയക്കണം!! കാരണമുണ്ട്

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യത്തെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു റണ്‍ചേസാണ് ലഭിച്ചിരിക്കുന്നത്. ടോസിനു ശേഷം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. നിര്‍ണായകമായ ഈ പോരാട്ടത്തിലും ഇന്ത്യക്കു ടോസ് നേടാനാവാതെ പോയത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ടെന്നതാണ് യാഥാര്‍ഥ്യം.

നേരത്തേ ന്യൂസിലാന്‍ഡുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെ തന്നെ സെമി ഫൈനലിലും ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. മറുഭാഗത്ത് ഓസീസ് ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സനു പകരം ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ തന്‍വീര്‍ സംഗയെ ഓസീസ് കളിപ്പിക്കുകയായിരുന്നു.

TOSS

എന്തുകൊണ്ട് ഇന്ത്യ ഭയക്കണം?

ഓസ്‌ട്രേലിയയുമായുള്ള സെമി ഫൈനലില്‍ ടോസ് നഷ്ടമായതോടെ ഇന്ത്യ കളിയും തോല്‍ക്കുമോയെന്നാണ് ആരാധകരുടെ ചങ്കിടിപ്പ്. കാരണം ഓസീസുമായുള്ള അവസാനത്തെ രണ്ടു ഐസിസി നോക്കൗട്ട് മല്‍സരങ്ങളെടുത്താല്‍ രണ്ടിലും ഇന്ത്യക്കു ടോസ് നഷ്ടമായിരുന്നു. ഈ രണ്ടു മല്‍സരവും ഇന്ത്യ തോറ്റുവെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

2015ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഓസ്‌ട്രേലിയയോടു ഇന്ത്യക്കു ആദ്യം ടോസ് നഷ്ടമായത്. ഈ മല്‍സരത്തിസല്‍ ഇന്ത്യയെ തകര്‍ത്ത് കംഗാരുപ്പട ഫൈനലിലേക്കു കുതിക്കുകയും പിന്നീട് ലോക ചാംപ്യന്‍മാരാവുകയും ചെയ്തു.

അതിനു ശേഷം 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു ടോസ് നഷ്ടമായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസീസ് വീണ്ടും ലോക കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

ഇപ്പോഴിതാ ചാംപ്യന്‍സ് ട്രോഫിയുടെ സെമിയില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഓസീസിനോടു ഇന്ത്യ ടോസ് കൈവിട്ടിരിക്കുകയാണ്. മൂന്നാം തവണയും ടോസ് ഓസീസിനു വിജയം സമ്മാനിക്കുമോ, അതോ ഇന്ത്യ ചരിത്രം തിരുത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

ടോസ് നഷ്ടം തുടര്‍ക്കഥ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടോസുകള്‍ നഷ്ടപ്പെടുത്തുന്നത് തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി 11ാമത്തെ ടോസാണ് ഹിറ്റ്മാന്‍ കൈവിട്ടത്. ഇതോടെ ഓള്‍ടൈം ലിസ്റ്റില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്. തുടര്‍ച്ചയായി 12 ക്യാച്ചുകള്‍ പാഴാക്കിയ വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ബ്രയാന്‍ ലാറയുടെ പേരിലാണ് ലോക റെക്കോര്‍ഡ്.

2023ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പോടെയാണ് ടോസില്‍ രോഹിത്തിന്റെ കഷ്ടകാലം ആരംഭിച്ചത്. ഓസ്‌ട്രേലിയക്കെതിരായ കലാശപ്പോരില്‍ ടോസ് കൈവിട്ട ശേഷം പിന്നീട് ഒരു ടോസ് പോലും അദ്ദേഹം ജയിച്ചിട്ടില്ല.

ലോകകപ്പിനു ശേഷം ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട രണ്ടു പരമ്പരകളാണ് ഇന്ത്യ കളിച്ചത്. എല്ലാത്തിലും ടോസും പാഴാക്കി. അതിനു ശേഷം ചാംപ്യന്‍സ് ട്രോഫിക്കെത്തിയ രോഹിത് സെമിയിലേതടക്കം തുടരെ നാലു ടോസുകള്‍ കൈവിടുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ഓസ്ട്രേലിയ- കൂപ്പര്‍ കൊനോലി, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍,), മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍) അലക്സ് ക്യാരി, ഗ്ലെന്‍ മാക്സ്‌വെല്‍, ബെന്‍ ഡൗര്‍ഷ്യസ്, നതാന്‍ എല്ലിസ്, ആദം സാംപ, തന്‍വീര്‍ സംഗ.

Story first published: Tuesday, March 4, 2025, 15:01 [IST]
Other articles published on Mar 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+