For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി : കിരീട സാധ്യത ഇന്ത്യക്ക്, പക്ഷെ ആ താരത്തെ ഭയക്കണം! മുന്നറിയിപ്പുമായി ഹോഗ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം നടക്കാന്‍ പോവുകയാണ്. ഫൈനലില്‍ കരുത്തരായ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലേക്കെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്തു. സെമിയില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. അതേ സമയം ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ന്യൂസീലന്‍ഡിന്റെ ഫൈനല്‍ പ്രവേശനം.

രണ്ട് ടീമിനൊപ്പവും സൂപ്പര്‍ താരങ്ങളേറെയാണ്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താന്‍ ഇരു കൂട്ടര്‍ക്കും കാര്യമായിത്തന്നെ അധ്വാനിക്കേണ്ടി വരും. കൂടുതല്‍ പ്രമുഖരും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്നത് ഇന്ത്യക്കാണ്. ദുബായിലാണ് ഇന്ത്യ കഴിഞ്ഞ നാല് മത്സരവും കളിച്ചതും ജയിച്ചതും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ ഒരു മത്സരം ദുബായില്‍ കളിച്ച അനുഭവസമ്പത്ത് ന്യൂസീലന്‍ഡിനുണ്ട്. അതുകൊണ്ടുതന്നെ പിച്ചിന്റെ മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാന്‍ സാധിക്കില്ല.

ഇന്ത്യക്ക് തലവേദന ഉയര്‍ത്താന്‍ ശേഷിയുള്ള നിരവധി താരങ്ങള്‍ കിവീസ് ടീമിനൊപ്പമുണ്ട്. ഫൈനലില്‍ ഭാഗ്യം ആര്‍ക്കൊപ്പമാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ കിരീട സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും ഇന്ത്യ ഭയക്കേണ്ട ന്യൂസീലന്‍ഡ് താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നറായ ബ്രാഡ് ഹോഗ്.

ഇന്ത്യ സൂക്ഷിക്കേണ്ടത് ടോം ലാദത്തെ

ഇന്ത്യ കരുത്തരുടെ നിരയാണ്. ദുബായില്‍ കളിച്ച് പിച്ചിനെക്കുറിച്ച് മികച്ച ധാരണയോടെയാവും ഇന്ത്യ ഫൈനലിനും ഇറങ്ങുക. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും സെമിയും ജയിച്ചത് സ്പിന്നര്‍മാരുടെ മികവിലാണെന്ന് പറയാം. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ എതിരാളികള്‍ക്കും പലപ്പോഴും സാധിക്കുന്നില്ല. ഇത് ഇന്ത്യ കൃത്യമായി മുതലാക്കിയതോടെ തോല്‍വി അറിയാതെ ഫൈനലിലേക്ക് എത്തുകയായിരുന്നു.

tom latham

എന്നാല്‍ ഇന്ത്യ ഫൈനലില്‍ ടോം ലാദത്തെ സൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ബ്രാഡ് ഹോഗ്. 'ഇന്ത്യയാണ് ഫൈനലിലെ ഫേവറേറ്റുകള്‍. കാരണം ദുബായില്‍ ഇതിനോടകം നാല് മത്സരങ്ങള്‍ കളിക്കുകയും ജയിക്കുകയും ചെയ്യാന്‍ ഇന്ത്യക്കായിട്ടുണ്ട്. ന്യൂസീലന്‍ഡിന് ശക്തമായ ബാറ്റിങ് നിരയുണ്ട്. ഇതില്‍ സ്പിന്നിനെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാന്‍മാരാണ് ന്യൂസീലന്‍ഡിനൊപ്പമുള്ളത്. ടോം ലാദം കിവീസ് മധ്യനിരയിലുണ്ട്.

ലെഗ് സ്പിന്നര്‍മാരേയും വരുണ്‍ ചക്രവര്‍ത്തിയേയും ഫലപ്രദമായി നേരിടാന്‍ ലാദത്തിന് കഴിവുണ്ട്. നന്നായി സ്വീപ് ഷോട്ട് കളിക്കാനും കട്ട് ഷോട്ട് കളിക്കാനും ലാദത്തിന് സാധിക്കും. ലാദത്തിന്റെ പ്രകടനമാണ് സ്പിന്നര്‍മാര്‍ക്ക് വളരെ നിര്‍ണ്ണായകമാവുക.

ന്യൂസീലന്‍ഡിന്റെ സ്പിന്‍ കരുത്തും മോശമല്ല

ഇന്ത്യ നാല് സ്പിന്നര്‍മാരെ ഉപയോഗിച്ച് കളി പിടിക്കാന്‍ നോക്കുമ്പോള്‍ കിവീസിന്റെ സ്പിന്‍ നിരയും മോശമല്ലെന്ന് മറന്ന് കൂടാ. പ്രധാനമായും നായകന്‍ മിച്ചല്‍ സാന്റ്‌നറാണ് കിവീസിന്റെ വജ്രായുധം. ന്യൂസീലന്‍ഡിനായി സെമിയില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് സാന്റ്‌നര്‍ കാഴ്ചവെച്ചത്. മാച്ച് വിന്നറായി മാറാന്‍ താരത്തിനായിരുന്നു. സാന്റ്‌നര്‍ക്കൊപ്പം മിച്ചല്‍ ബ്രാസ് വെല്ലും ഗ്ലെന്‍ ഫിലിപ്‌സും രചിന്‍ രവീന്ദ്രയുമെല്ലാം പന്തുകൊണ്ട് ഞെട്ടിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരാണ്.

അതുകൊണ്ടുതന്നെ ഇവരെ ഇന്ത്യ ഭയക്കണമെന്നാണ് ഹോഗ് പറയുന്നത്. 'ഇന്ത്യയെ പ്രയാസപ്പെടുത്താന്‍ ബ്രാസ് വെല്ലും സാന്റ്‌നറും ഫോമിലേക്കെത്തിയാല്‍ത്തന്നെ സാധിക്കും. എന്നാല്‍ കിവീസിനെ ആശങ്കപ്പെടുത്തുന്ന കാര്യം മാറ്റ് ഹെന്‍ റിയുടെ പരിക്കാണ്. ഹെന്‍ റിക്ക് ഫൈനല്‍ കളിക്കാന്‍ സാധിക്കാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. എന്നാല്‍ ഹെന്‍ റി കളിച്ചാല്‍ കിവീസിന് അല്‍ക്കം കൂടി ഉയര്‍ന്ന സാധ്യത ഞാന്‍ നല്‍കും' ഹോഗ് കൂട്ടിച്ചേര്‍ത്തു. എന്തായാലും ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്ന കാര്യം നിസംശയം പറയാം.

Story first published: Sunday, March 9, 2025, 10:26 [IST]
Other articles published on Mar 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+