For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ടോപ് ഓഡര്‍ ഫ്‌ളോപ്പ്, തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്; ഇത് മൂന്നാം തവണ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരേ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ് ബംഗ്ലാദേശ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് 35 റണ്‍സിനിടെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. പ്രധാന താരങ്ങളൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കും മുമ്പ് കൂടാരം കയറിയെന്നതാണ് എടുത്തു പറയേണ്ടത്. ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ (0) അക്കൗണ്ട് തുറക്കാതെ മടങ്ങി. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും സംപൂജ്യനായി പുറത്തായി.

മെഹതി ഹസന്‍ മിറാസ് അഞ്ച് റണ്‍സെടുത്ത് പുറത്തായപ്പോള്‍ മുഷ്ഫിഖര്‍ റഹിം ഗോള്‍ഡന്‍ ഡെക്കായി. നിലയുറപ്പിച്ച് വരികയായിരുന്ന തന്‍സിദ് ഹസനെ (25) അക്ഷര്‍ പട്ടേല്‍ മടക്കി. ബംഗ്ലാദേശിന് 9 ഓവറിനുള്ളിലാണ് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതെന്നാണ് എടുത്തു പറയേണ്ടത്. പവര്‍പ്ലേ കഴിയുംമുമ്പ് തന്നെ പ്രധാനപ്പെട്ട അഞ്ച് പേരും കൂടാരം കയറി. ഇത് ആദ്യമായാണോ ബംഗ്ലാദേശ് ഇത്തരത്തില്‍ തകരുന്നത്?. പരിശോധിക്കാം.

ബംഗ്ലാദേശ് തകരുന്നത് ഇത് മൂന്നാം തവണ

ഇതാദ്യമായല്ല പവര്‍പ്ലേയില്‍ ബംഗ്ലാദേശ് തകര്‍ന്നടിയുന്നത്. 2012ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ മിര്‍പൂരിലാണ് ബംഗ്ലാദേശ് ആദ്യം ബാറ്റിങ് തകര്‍ച്ച നേരിടുന്നത്. അഞ്ച് വിക്കറ്റുകള്‍ ഈ മത്സരത്തില്‍ പവര്‍പ്ലേക്ക് മുമ്പ് ബംഗ്ലാദേശിന് നഷ്ടമായി. രണ്ടാം തവണ അഫ്ഗാനിസ്ഥാനെതിരേയാണ് ബംഗ്ലാദേശ് തകര്‍ന്നത്. 2022ലാണ് ഈ തകര്‍ച്ച. ഇതിന് ശേഷം ഇപ്പോള്‍ ഇന്ത്യക്കെതിരേയാണ് ബംഗ്ലാദേശിന് ഇത്തരത്തിലൊരു തകര്‍ച്ച നേരിടേണ്ടി വന്നിരിക്കുന്നത്.

ബംഗ്ലാദേശ് വലിയ വെല്ലുവിളികളോടെയാണ് മത്സരത്തിനെത്തിയതെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. മുഹമ്മദ് ഷമി പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ നേടി കൈയടി നേടിയപ്പോള്‍ ഹര്‍ഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. രണ്ട് വിക്കറ്റുകള്‍ അക്ഷര്‍ പട്ടേലും നേടിയതോടെയാണ് പവര്‍പ്ലേയില്‍ ബംഗ്ലാദേശിന് ഇത്തരത്തില്‍ വലിയ ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നത്. ഇന്ത്യയുടെ പവര്‍പ്ലേയിലെ ബൗളിങ് പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്.

ind vs ban

മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ചതിച്ചു

ഇന്ത്യ ബംഗ്ലാദേശിനെ 35ന് അഞ്ച് എന്ന നിലയിലേക്ക് എറിഞ്ഞിട്ടതോടെ 100നുള്ളില്‍ ടീം ഒതുങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ ആറാം വിക്കറ്റിലെ കൂട്ടുകെട്ട് ബംഗ്ലാദേശിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. തൗഹിദ് ഹൃദോയിയും ജാക്കര്‍ അലിയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ രക്ഷിച്ചത്. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് തലവേദനയാകാന്‍ കാരണം ഫീല്‍ഡിങ്ങിലെ വലിയ പിഴവാണെന്ന് പറയാം. ജാക്കര്‍ അലിയെ ഗോള്‍ഡന്‍ ഡെക്കാക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചതാണ്.

അക്ഷര്‍ പട്ടേലിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മക്ക് ക്യാച്ച് നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ അനായാസ ക്യാച്ച് രോഹിത് ശര്‍മ പാഴാക്കി. ഈ ലൈഫ് നന്നായിത്തന്നെ താരം മുതലാക്കി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ജാക്കര്‍ അലിയുടെ ക്യാച്ച് പാഴാക്കി. ജഡേജയുടെ ഓവറില്‍ ജാക്കര്‍ അലിയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനും ഇന്ത്യക്ക് മുന്നില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരവും പാഴാക്കിക്കളഞ്ഞു.

രോഹിത് ശര്‍മയുടെ പിഴവ് കളി മാറ്റി

രോഹിത് ശര്‍മയുടെ വലിയ പിഴവാണ് കളിയുടെ ഗതി മാറ്റിയത്. അക്ഷര്‍ പട്ടേലിന്റെ ഹാട്രിക് നേടാനുള്ള അവസരം തുലച്ചാണ് രോഹിത് ക്യാച്ച് പാഴാക്കിയത്. ഈ പിഴവ് മുതലാക്കിയ ബംഗ്ലാദേശ് ഇന്ത്യയെ മാനസികമായി തളര്‍ത്തുകയായിരുന്നു. തകര്‍ന്നടിയുമെന്ന് തോന്നിച്ചിടത്തുനിന്ന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ബംഗ്ലാദേശിന് സാധിച്ചു. നായകന്‍ തന്നെ ഇന്ത്യയുടെ വില്ലനായി മാറുന്നതാണ് കണ്ടത്. എന്തായാലും ഇന്ത്യയുടെ ബൗളര്‍മാര്‍ നല്‍കിയ മികച്ച തുടക്കം പവര്‍പ്ലേക്ക് ശേഷം ഇന്ത്യക്ക് മുതലാക്കാന്‍ സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

Story first published: Thursday, February 20, 2025, 17:11 [IST]
Other articles published on Feb 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+