Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഇന്ത്യ ഭയക്കേണ്ടത് 3 പേരെ!! ഇവരെ പൂട്ടിയാല്‍ ബംഗ്ലാ ടീമിനെതിരേ ജയമുറപ്പ്

ദുബായ്: ടി20 ലോകകപ്പ് വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ടീം ഇന്ത്യ മറ്റൊരു ഐസിസി ടൂര്‍ണമന്റില്‍ ഇറങ്ങുകയാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ മറ്റൊരു ഏഷ്യന്‍ ടീമായ ബംഗ്ലാദേശാണ്. വ്യാഴാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്.

ഈ മല്‍സരത്തിനു ശേഷം ചിരവൈരികളായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ് എന്നിവരാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍. ഈ രണ്ടു കളികളും വളരെ കടുപ്പം തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ബംഗ്ലാദേശിനെ തകര്‍ത്ത് അക്കൗണ്ട് തുറക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. പക്ഷെ ബംഗ്ലാ നിരയിലെ ചില താരങ്ങളെ ഇന്ത്യ തീര്‍ച്ചയായും സൂക്ഷിക്കണം. അവരെ പൂട്ടാനായാല്‍ ഇന്ത്യക്കു അനായാസം ജയിച്ചുകയറാം. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

MUSTAFIZ

മുസ്തഫിസുര്‍ റഹ്മാന്‍

പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യ സൂക്ഷിക്കേണ്ട ആദ്യത്തെ ബംഗ്ലാദശ് താരം. അന്താരാഷ്ട്ര മല്‍സരങ്ങളിലെ അനുഭവസമ്പത്ത് മാത്രമല്ല ഐപിഎല്ലിലെയും സ്ഥിരം സാന്നിധ്യവും അദ്ദേഹത്തിനെ അപകടകാരിയാക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ താരങ്ങളുടെ കരുത്തും ദൗര്‍ബല്യവുമെല്ലാം മുസ്തഫിസുറിനു നന്നായി അറിയുകയും ചെയ്യാം. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരില്‍ ഒരാളാണ് ബംഗ്ലാദേശി പേസര്‍.

ബൗളിങിലെ വൈവിധ്യമാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്. വേഗത കൂട്ടിയും കുറച്ചുമെല്ലാം ബൗള്‍ ചെയ്ത് ക്രീസിലുള്ള ബാറ്ററെ ആശയക്കുഴപ്പത്തിലാക്കാന്‍ മുസ്തഫിസുറിനു കഴിയും. പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറുന്ന അദ്ദേഹത്തിന്റെ ന്യൂബോളുകളെ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ഭയക്കുക തന്നെ വേണം.

ഇന്ത്യക്കെതിരേ 12 ഏകദിനങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും 25 വിക്കറ്റുകള്‍ മുസ്തഫിസുര്‍ വീഴ്ത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞാല്‍ അദ്ദേഹം കൂടുതല്‍ വിക്കറ്റുകളെടുത്തതും ഇന്ത്യക്കെതിരേയാണ്. 2015ല്‍ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഫൈററുമായി മിന്നിച്ച താരമാണ് മുസ്തഫിസുര്‍. തൊട്ടടുത്ത കളിയില്‍ ഇന്ത്യക്കെതിരേ 43 റണ്‍സിനു ആറു വിക്കറ്റുകളുമായി അദ്ദേഹം വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.

മെഹ്ദി ഹസന്‍ മിറാസ്

പുതിയ വൈസ് ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ മെഹ്ദി ഹസന്‍ മിറാസാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ഈ തലമുറയില്‍ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ് അദ്ദേഹം. ബാറ്റും ബോളും കൊണ്ട് കളി ജയിപ്പിക്കാനുള്ള മിടുക്ക് മിറാസിനുണ്ട്. ഓഫ്‌സ്പിന്നറായാണ് താരം കരിയര്‍ തുടങ്ങിയതെങ്കിലും പിന്നീട് ബാറ്റിങിലും മികവ് തെളിയിക്കുകയായിരുന്നു.

ഏകദിന കരിയറില്‍ ഇതിനകം 1599 റണ്‍സ് മിറാസ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. മധ്യ ഓവറുകളിലാണ് ബാറ്റിങില്‍ താരം ഏറ്റവുമധികം മികവ് പുലര്‍ത്താറുള്ളത്. ഏകദിനത്തില്‍ 103 മല്‍സരങ്ങളില്‍ നിന്നും 110 വിക്കറ്റുകളും മിറാസ് ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.

MUSHFIQUR RAHIM

മുഷ്ഫിഖുര്‍ റഹീം

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഷ്ഫിഖുര്‍ റഹീമാണ് ഇന്ത്യക്കു ഭീഷണിയുയര്‍ത്തുന്ന മൂന്നാമത്തെയാള്‍. പ്രായം 37ല്‍ എത്തിയെങ്കിലും അദ്ദേഹത്തെ നിസാരനായി എടുക്കാന്‍ ഇന്ത്യക്കു സാധിക്കില്ല. 2005 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് മുഷ്ഫിഖുര്‍. ഇത്രയും കാലം മല്‍സരരംഗത്ത് തുടര്‍ന്നതിന്റെ അനുഭവസമ്പത്ത് തീര്‍ച്ചയായും അദ്ദേഹത്തിനു മുതല്‍ക്കൂട്ടാവും.

റണ്‍ചേസുകളില്‍ മുഷ്ഫിഖുറിന്റെ അനുഭവസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യാറുമുണ്ട്. ഇന്ത്യക്കെതിരേ ഏകദിനത്തില്‍ 31 എന്ന മോശമല്ലാത്ത ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്. 2014ല്‍ നേടിയ 117 റണ്‍സാണ് ഇന്ത്യക്കെതിരേ മുഷ്ഫിഖുറിന്റെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Wednesday, February 19, 2025, 20:58 [IST]
Other articles published on Feb 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+