Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രോഹിത്തും കോലിയും ആദ്യ ഓവറില്‍ ഔട്ട്! ഇന്ത്യയെ തകര്‍ത്ത് പാക്, ഇതു സംഭവിക്കുമോ?

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിനേക്കാള്‍ ആവേശത്തോടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിനു വേണ്ടിയാണ്. ഗ്രൂപ്പ് എയിലാണ് അടുത്ത ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്.

പാക് പടയ്‌ക്കെതിരേ ഐസിസി ടൂര്‍ണമെന്റുകളില്‍ വ്യക്തമായ ആധിപത്യമുള്ള ഇന്ത്യന്‍ ടീം ഇത്തവണയും ഇതു കാത്തുസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ 2017ലെ അവസാനത്തെ ചാംപ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഇന്ത്യയെ തകര്‍ത്തു വിട്ടതില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടാവും മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന പാക് ടീം അങ്കത്തിനിറങ്ങുക. അതിനിടെ ഈ കളിയില്‍ ഇന്ത്യയെ പാകിസ്താന്‍ അനായാസം തോല്‍പ്പിക്കുമെന്ന ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

babar azam

പാകിസ്താന്‍ അനായാസം ജയിക്കും

പാകിസ്താനിലെ പ്രശ്‌സത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫരീദ് ഖാനാണ് ഇന്ത്യക്കെതിരേ അവര്‍ അനായാസം ജയിക്കുന്നത് താന്‍ സ്വപ്‌നം കണ്ടതായി എക്‌സില്‍ കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഇരുടീമുകളുടെയും ആരാധകര്‍ക്കിടയില്‍ ഇതു വൈറലായി മാറുകയും ചെയ്തു.

ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പാകിസ്താന്‍ ജയിച്ചതായി ഞാനൊരു സ്വപ്‌നം കണ്ടിരിക്കുകയാണ്. ബാബര്‍ ആസം ഈ കളിയില്‍ സെഞ്ച്വറി നേടുകയും ഫഖര്‍ സമാനോടൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 200 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഷഹീന്‍ അഫ്രീഡി ആദ്യ ഓവറില്‍ തന്നെ പുറത്താക്കുകയും ചെയ്തു. ഇതു യഥാര്‍ഥത്തില്‍ സംഭവിക്കുമോയെന്നായിരുന്നു എക്‌സില്‍ ഫരീദ് ഖാന്റെ പോസ്റ്റ്. ഇന്ത്യക്കെതിരായ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ പാകിസ്താന്‍ ഏകപക്ഷീയമായി വിജയിക്കും. ഇതു സംഭവിക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പോസ്റ്റ്.

പ്രതികരിച്ച് ഫാന്‍സ്

ഇന്ത്യന്‍ ഫാന്‍സ് ഫരീദ് ഖാന്റെ പോസ്റ്റിനെ പരിഹസിച്ചപ്പോള്‍ പിന്തുണയുമായി പാകിസ്താന്‍ ടീമിന്റെ ആരാധകര്‍ രംഗത്തു വരികയും ചെയ്തു. റിലാക്‌സ്. ഇതു വെറുമൊരു സ്വപ്‌നമാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ടീം ജയിക്കുകയെന്നത് ഒരിക്കലും സംഭവിക്കാന്‍ പോവുന്നില്ലെന്നായിരുന്നു ഒരു ഇന്ത്യന്‍ ആരാധകന്റെ പ്രതികരണം.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

ഇന്ത്യക്കെതിരേ പാകിസ്താന്‍ അനായാസം ജയിക്കാനോ? അതൊരിക്കലും നടക്കാന്‍ പോവുന്നില്ല. അമേരിക്കയോ, നേപ്പാളോ ഐസിസിയുടെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാവുന്നതു പോലെയാണ് ഇതെന്നായിരുന്നു മറ്റൊരു പരിഹാസം.

india pakistan

ഈ തരത്തിലുള്ള സ്വപ്നങ്ങളൊന്നും കാണാന്‍ പാടില്ല. ഇന്ത്യക്കെതിരേ പാകിസ്താന്‍ ഒരിക്കലും ജയിക്കാന്‍ പോവുന്നില്ല. ഇതു വെറുമൊരു സ്വപ്‌നം മാത്രമാണ്. വലിയ കാര്യങ്ങള്‍ സ്വപ്‌നം കാണുകയെന്നത് പാകിസ്താന്റെ ശീലമാണെന്നുമായിരുന്നു ഒരു വിമര്‍ശനം.

ബാബര്‍ ആസമിന്റെ സെഞ്ച്വറിയും ഇന്ത്യക്കെതിരേ പാകിസ്താന്റെ വിജയവുമെല്ലാം നിങ്ങളുടെ സ്വപ്‌നത്തില്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ നിങ്ങളുടെ സ്വപ്‌നങ്ങളില്‍ ഇവയെല്ലാം ആസ്വദിക്കൂ. ഇത്തവണ ഈ സ്വപ്‌നം സത്യമാവാന്‍ പോവുന്നില്ലെന്നും ഇന്ത്യന്‍ ഫാന്‍സ് കുറിക്കുന്നു.

പാകിസ്താന് മുന്‍തൂക്കം

ഏകദിന ക്രിക്കറ്റില്‍ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ ഇന്ത്യക്കെതിരേ പാകിസ്താനാണ് മുന്‍തൂക്കമെന്നു കണക്കുകള്‍ പറയുന്നു. ഇതിനകം 135 ഏകദിനങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 73ലും പാകിസ്താന്‍ ജയിച്ചപ്പോള്‍ ഇന്ത്യക്കു ജയിക്കാനായാത് 57 മല്‍സരങ്ങളാണ്. അഞ്ചു കളികള്‍ ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ സമീപകാലത്തെ കണക്കുകളെടുത്താല്‍ അവസാനത്തെ ആറു ഏകദിനങ്ങളിലും പാകിസ്താനോടു ഇന്ത്യന്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല. അഞ്ചു കളിയിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു.

2023ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി ഇരുടീമും ഈ ഫോര്‍മാറ്റില്‍ നേര്‍ക്കുനേര്‍ വന്നത്. ആദ്യം ബാറ്റ് ചെയ്ത പാക് പട വെറും 191 റണ്‍സിനു പുറത്തായപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തുകയും ചെയ്തു.

Story first published: Tuesday, February 18, 2025, 10:00 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+