Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ബാബറിന് സെഞ്ച്വറി, ഇന്ത്യക്കെതിരേ ജയം പാക് ടീമിന്!! ചാച്ചാ പാകിസ്താനി

ദുബായ്: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് ദുബായ് റെഡി. ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് എയിലാണ് ബദ്ധവൈരികള്‍ വീണ്ടും മുഖാമുഖം വരുന്നത്. ജയത്തോടെ സെമി ഫൈനലാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നതെങ്കില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് പാക് പടയിറങ്ങുക.

ഇന്ത്യയോടു തോല്‍ക്കുകയാണെങ്കില്‍ സെമി ഫൈനല്‍ കാണാതെ പുറത്താവുന്ന ആദ്യ ടീമെന്ന വലിയ നാണക്കേടാണ് നിലവിലെ ചാംപ്യന്മാരായ പാക് ടീമിനെ കാത്തിരിക്കുന്നത്. എന്നാല്‍ ഈ മല്‍സരത്തില്‍ പാക് ടീം ഉറപ്പായും ജയിക്കുമെന്നു ഇന്ത്യക്കു മുന്നറിയിപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചാച്ചാ പാകിസ്താനിയെന്ന പേരില്‍ പ്രശസ്തനായ അവരുടെ ആരാധകന്‍. ദുബായ് സ്റ്റേഡിയത്തിനു പുറത്തു വച്ച് സ്‌പോര്‍ട്‌സ് യാരിയോടു (Sports yaari) സംസാരിക്കുകയായിരുന്നു അദ്ദേഹം.

CHACHA PAKISTANI IND- PAK

ബംഗ്ലദേശിനെതിരേ കഷ്ടിച്ചു ജയിച്ചു

ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ടീം കഷ്ടിച്ചാണ് ജയിച്ചുകയറിയതെന്നു ചാച്ചാ പാകിസ്താനി പരിഹസിക്കുന്നു. ഇന്ത്യ ആദ്യ കളി ജയിച്ചും പാകിസ്താന്‍ തോറ്റുമാണ് വരുന്നത് എന്ന കാര്യം ശരി തന്നെയാണ്. പക്ഷെ ഇന്ത്യയുടെ ജയം അത്ര വലിയ കാര്യമായി എടുക്കേണ്ടതില്ല. കാരണം ബംഗ്ലാദേശിനെതിരേ വളരെ കഷ്ടപ്പെട്ടാണ് ഇന്ത്യ ജയിച്ചതെന്നു കാണാം. വലിയ മാര്‍ജിനിലൊന്നുമല്ല അവര്‍ ജയിച്ചിരിക്കുന്നത്.

ബംഗ്ലാദേശിനെതിരേ റണ്‍ചേസില്‍ ഇന്ത്യന്‍ ടീം ശരിക്കും ബുദ്ധിമുട്ടി. മാത്രമല്ല ഈ കളിയില്‍ ഇന്ത്യ നേടിയതിനേക്കാള്‍ കൂടുതല്‍ റണ്‍സ് ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേ പാകിസ്താന്‍ ടീം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിനേക്കാള്‍ ശക്തമാണ് പാകിസ്താന്റേതെന്നു തനിക്കു തോന്നുന്നുവെന്നും ചാച്ചാ പാകിസ്താനിയെന്ന പാക് ആരാധകന്‍ ചൂണ്ടിക്കാട്ടി.

ഒരു കളി തോറ്റത് കൊണ്ടു തീരില്ല

പാകിസ്താന്‍ ടീം ചംപ്യന്‍സ് ട്രോഫിയിലെ ഒരു മല്‍സരത്തില്‍ തോറ്റെന്നു കരുതി ഒന്നും തീര്‍ന്നിട്ടില്ലെന്നു ചാച്ചാ പാകിസ്താനി മുന്നറിയിപ്പ് നല്‍കി. ആദ്യ കളിയില്‍ പാകിസ്താന്‍ തോറ്റെന്നു കരുതി ക്രിക്കറ്റ് അവസാനിച്ചുവെന്നാണോ കരുതുന്നത്? ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങള്‍ എല്ലായ്‌പ്പോഴും മികച്ചതാവാറുണ്ട്. ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ പാക് താരങ്ങളുടെ ശരീരഭാഷയും മറ്റൊന്നായിരിക്കും.

നേരത്തേ നടന്നിട്ടുള്ള ഇന്ത്യ- പാക് മല്‍സരങ്ങളെപ്പോലെയല്ല ഇത്തവണത്തെ പോരാട്ടം. ദുബായില്‍ വളരെ മികച്ച റെക്കോര്‍ഡാണ് പാക് ടീമിനുള്ളത്. ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഞങ്ങളുടെ നാട്ടിലേക്കു വരാന്‍ തയ്യാറാവാതിരുന്നതില്‍ പാകിസ്താന് ഇന്ത്യയോടു ദേഷ്യമുണ്ട്. പാകിസ്താനിലേക്കു ഇന്ത്യ വരേണ്ടതായിരുന്നു. ഇന്ത്യന്‍ ടീം വരാത്തിടത്തോളം കാലം പാക് ടീം തിരിച്ച് അവിടെയും കളിക്കാന്‍ വരാന്‍ പോവുന്നില്ലെന്നും ചാച്ചാ പാകിസ്താനി ആഞ്ഞടിക്കുകയാണ്.

BABAR AZAM

ബാബര്‍ സെഞ്ച്വറിയടിക്കും

ഇന്ത്യക്കെതിരായ ഇന്നത്തെ പോരാട്ടത്തില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം സെഞ്ച്വറി കുറിക്കുമെന്നു ചാച്ചാ പാകിസ്താനി പ്രവചിക്കുന്നു. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ കളിയില്‍ ബാബര്‍ ആസം, സല്‍മാന്‍ ആഗ, ഖുശ്ദില്‍ ഷാ തുടങ്ങിയവരെല്ലാം റണ്‍സടിച്ചിട്ടുണ്ട്. ബാബര്‍ തീര്‍ച്ചയായും വലിയ പ്ലെയര്‍ തന്നെയാണ്.

വിരാട് കോലി അടുത്തിടെ എപ്പോഴാണ് വലിയ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത്. അദ്ദേഹവും മോശം ഫോമില്‍ തന്നെയാണ്. ബാബറും അത്ര നല്ല ഫോമിലല്ലെന്നതും ശരിയാണ്. പക്ഷെ ഇന്ത്യക്കെതിരേ ബാബറിന്റെ റെക്കോര്‍ഡ് നോക്കൂ. ഇന്ത്യക്കെതിരേയിറങ്ങുമ്പോള്‍ അദ്ദേഹം ഫോം വീണ്ടെടുക്കാറുണ്ട്. ഈ കളിയില്‍ ബാബര്‍ സെഞ്ച്വറിയടിക്കുമെന്നും പാക് ടീം തന്നെ ജയിക്കുമെന്നും ചാച്ചാ പാകിസ്താനി പറയുന്നു.

Story first published: Sunday, February 23, 2025, 6:43 [IST]
Other articles published on Feb 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+