Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഒറ്റ മാറ്റം, ബാബര്‍ വേറെ ലെവലാവും!! രക്ഷിക്കാന്‍ ഗവാസ്‌കര്‍ രംഗത്ത്

പാകിസ്താന്‍ ക്രിക്കറ്റില്‍ നിലവിലെ സൂപ്പര്‍ താരമെന്നു വിശേിഷിപ്പിക്കപ്പെടുന്ന സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ബാബര്‍ ആസമിനു സഹായവുമായി ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ബാറ്റിങില്‍ ഇപ്പോള്‍ മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ബാബറിനു നിര്‍ണായക ഉപദേശമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ബാബറിന്റെ മനോഹരമയായ ബാറ്റിങ് പ്രകടനം ആസ്വദിക്കുന്നതിനായി പാകിസ്താന്‍ മാത്രമല്ല, ലോകം മുഴുവന്‍ കാത്തിരിക്കുകയാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ നിലവിലെ ജേതാക്കള്‍ കൂടിയായ പാക് ടീം പുറത്തായിരിക്കുകയാണ്. ഇതിന്റെ ഒരു പ്രധാന കാരണം ബാബറിന്റെ മോശം പ്രകടനം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങ് ടീമിനു വലിയ തലവദനയായിരിക്കുകയാണ്. 2023ലെ ഏഷ്യാ കപ്പിലെ ആദ്യ കളിയില്‍ നേപ്പാളിനെതിരായ സെഞ്ച്വറിക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നക്കം കടക്കാന്‍ ബാബറിനായിട്ടില്ല.

babar azam

ബാബര്‍ ഒരു കാര്യം ചെയ്യൂ

പാകിസ്താന്റെ മുന്‍ താരം കൂടിയായ ബാസിത് അലിയുടെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് ബാബര്‍ ആസമിനു സുനില്‍ ഗവാസ്‌കര്‍ ഉപദേശം നല്‍കിയത്. നിങ്ങള്‍ എന്നോടു ചോദിക്കുകയാണെങ്കില്‍ ബാബറിനോടു എനിക്കു ഒറ്റക്കാര്യമേ പറയാനുള്ളൂ. ഇപ്പോള്‍ ബാറ്റ് ചെയ്യുമ്പോള്‍ ബാബറിന്റെ നില്‍പ്പ് അല്‍പ്പം പരന്നിട്ടാണ്. എന്നാല്‍ തന്റെ കാലുകള്‍ക്കിടയിലെ ഗ്യാപ്പ് കുറയ്ക്കാന്‍ അവന്‍ ശ്രമിക്കണം.

ഇപ്പോഴത്തെ രീതിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു കാര്യങ്ങളും സംഭവിക്കും. നിങ്ങള്‍ ഇരുകാലുകളും അകത്തി വച്ചു നില്‍ക്കുമ്പോള്‍ ബാക്ക്ഫൂട്ടില്ലും ഫ്രണ്ട് ഫൂട്ടിലുമെല്ലാം ഷോട്ടുകള്‍ കളിക്കാന്‍ ബുദ്ധിമുട്ട് നേരിടും. പക്ഷെ നിങ്ങള്‍ കാലുകള്‍ക്കിടയിലുള്ള ഗ്യാപ്പ് കുറയ്ക്കുകയാണെങ്കില്‍ അതു ശരീരത്തിനു കൂടുതല്‍ ബാലന്‍സ് നല്‍കും. നില്‍ക്കുമ്പോള്‍ അല്‍പ്പം കൂടി ഉയരവും ലഭിക്കും. പക്ഷെ കാലുകള്‍ അകത്തിയാണ് നില്‍ക്കുന്നതെങ്കില്‍ ഇതു കുറവായിരിക്കുമെന്നും ഗവാസ്‌കര്‍ ഉപദേശിക്കുന്നു.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ഈ തരത്തില്‍ കാലുകള്‍ അടുപ്പിച്ച് അല്‍പ്പം കൂടി ഉയര്‍ന്ന പൊസിഷനില്‍ നില്‍ക്കുമ്പോള്‍ ബോളിന്റെ ബൗണ്‍സും മുവ്‌മെന്റുമെല്ലാം കുറേക്കൂടി നന്നായി മനസ്സിലാക്കാന്‍ സാധിക്കും. ഒരു ഓപ്പണിങ് ബാറ്റര്‍ കൂടിയായ ബാബറിന് ഈ ഉയരവും ആവശ്യമാണ്.

അദ്ദേഹം ഇക്കാര്യം ചെയ്യുകയാണെങ്കില്‍ റണ്ണെടുക്കാനുള്ള പഴയ ശേഷി തിരിച്ചു കിട്ടുമെന്നു ഞാന്‍ വിശ്വസിക്കുന്നു. പാകിസ്താനികള്‍ മാത്രമല്ല, ലോകം മുഴുവന്‍ അതു ആസ്വദിക്കുകയും ചെയ്യും. ഇന്ത്യയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ മിഡ് വിക്കറ്റിലൂടെ ഫ്‌ളിക്ക് ചെയ്ത് നേടിയതു പോലെയുള്ള ബാബറിന്റെ ഷോട്ടുകള്‍ കാണാന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

SUNIL GAVASKAR

പാകിസ്താന്റെ പ്രശ്‌നമെന്ത്?

ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നും പാകിസ്താന്‍ ടീം ഇത്തവണ നേരത്തേ തന്നെ പുറത്താവാനുള്ള പ്രധാനപ്പെട്ട കാരണം സ്വയം വിശ്വാസമില്ലായ്മയും ആത്മവിശ്വാസക്കുറവുമാണെന്നും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. വെസ്റ്റ് ഇന്‍ഡീസിലാണ് ക്രിക്കറ്റില്‍ സ്വാഭാവിക പ്രതിഭകളുണ്ടാവുന്നതെന്നായിരുന്നു നമ്മള്‍ നേരത്തേ പറഞ്ഞു കൊണ്ടിരുന്നത്. പിന്നീട് 1980കള്‍ക്കു ശേഷം പാകിസ്താനെ കുറിച്ചായിരുന്നു നമ്മള്‍ ഈ തരത്തില്‍ പറഞ്ഞിരുന്നത്.

അവര്‍ക്കു മാനസികാവസ്ഥയുണ്ട്. പക്ഷെ പാകിസ്താന്‍ ടീമില്‍ കാണുന്ന പ്രധാനപ്പെട്ട പ്രശ്‌നം ആത്മവിശ്വാസക്കുറവ് തന്നെയാണ്. ഇതു സ്വയമുള്ള വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യമാണ്. പ്രതിഭയുടെ കാര്യത്തില്‍ ഒരു കുറവും പാകിസ്താനില്ല. പക്ഷെ അവര്‍ക്കു ആത്മവിശ്വാസമില്ലെന്നതാണ് പ്രശ്‌നമെന്നും ഗവാസ്‌കര്‍ വിശദമാക്കി.

Story first published: Wednesday, February 26, 2025, 14:26 [IST]
Other articles published on Feb 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+