Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഇനി രാഹുല്‍ 2.0, ഫിനിഷര്‍ കുപ്പായം നല്‍കാന്‍ ഗംഭീര്‍!! വമ്പന്‍ നീക്കം

ബംഗ്ലാദേശുമായുള്ള ചാംപ്യന്‍സ് ട്രോഫിയിലെ കന്നിയങ്കത്തിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. വ്യാഴാഴ്ച പകലും രാത്രിയുമായിട്ടാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ് എയില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരത്തില്‍ വിജയത്തോടെ തന്നെ ഇന്ത്യ തുടങ്ങാനാണ് ഇന്ത്യയുടെ ശ്രമം.

ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ലൈനപ്പിനെക്കുറിച്ച് ഏറെക്കുറെ ചിത്രം തെളിഞ്ഞു കഴിഞ്ഞു. ബൗളിങ് കോമ്പിനേഷന്റെ കാര്യത്തില്‍ മാത്രമാണ് ചില ആശയക്കുഴപ്പങ്ങള്‍ ബാക്കിയുള്ളത്.

ഇതിനിടെ ബാറ്റിങ് ലൈനപ്പില്‍ വലിയൊരു ചൂതാട്ടത്തിന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ ആങ്കറുടെ റോളില്‍ നിന്നും ഫിനിഷിങിലേക്കു മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

KL RAHUL

രാഹുലിന്റെ തയ്യാറെടുപ്പ്

ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ ഫിനിഷറുടെ റോളില്‍ കെഎല്‍ രാഹുല്‍ കഴിഞ്ഞ ദിവസം ബാറ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആങ്കറുടെ റോളില്‍ നിന്നും ഫിനിഷറുടെ റോളിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തെ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏകദിനത്തില്‍ നേരത്തേ അഞ്ചാം നമ്പറിലാണ് രാഹുല്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഈ റോളില്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

2023ലെ ഏകദിന ലോകകപ്പിലും അഞ്ചാമനായി മിന്നുന്ന പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. ഇന്ത്യയെ ഫൈനലില്‍ വരെയെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ കഴിഞ്ഞ വര്‍ഷം മുഖ്യ കോച്ചായി എത്തിയതു മുതല്‍ രാഹുലന്റെ റോളിലും മാറ്റം വരികയായിരുന്നു. അദ്ദേഹത്തെ താഴേക്കിറക്കിയ ഗംഭീര്‍ പകരം അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരെയെല്ലാമാണ് അഞ്ചാം നമ്പറില്‍ ഇറക്കിയത്.

ബാറ്റിങില്‍ ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കൊണ്ടു വരികയെന്ന നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഏറ്റവും അവസാനം ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഗംഭീര്‍ ഈ പരീക്ഷണം തുടര്‍ന്നു. ആദ്യ രണ്ടു കളിയിലും ആറാമനായാണ് രാഹുല്‍ ബാറ്റ് ചെയ്തത്. പകരം അക്ഷറിന് അഞ്ചാം നമ്പര്‍ നല്‍കുകയും ചെയ്തു. രണ്ടു കളിയിലും മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിരുന്നു.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

പക്ഷെ അഞ്ചില്‍ നിന്നും ആറിലേക്കു മാറിയത് രാഹുലിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു. അഞ്ചിനു താഴെ കളിച്ച ഇന്നിങ്‌സുകളില്‍ ഭൂരിഭാഗവും ചെറിയ സ്‌കോറുകള്‍ക്കാണ് അദ്ദേഹം പുറത്തായത്. ഇതേ തുടര്‍ന്ന് ഗംഭീറിന്റെ ഈ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. പക്ഷെ തനിക്കു പ്ലാന്‍ മാറ്റാന്‍ ഉദ്ദേശമില്ലെന്ന സൂചന തന്നെയാണ് ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു ശേഷം ഗംഭീര്‍ നല്‍കിയത്.

RAHUL GAMBHIR

നെറ്റ്‌സില്‍ വെടിക്കെട്ട്

ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ദിവസത്തെ നെറ്റ് സെഷനില്‍ വെടിക്കെട്ട് ബാറ്റിങാണ് കെഎല്‍ രാഹുല്‍ കാഴ്ചവച്ചതെന്നാണ് ഇന്‍സൈഡ്‌സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിശീലനത്തിനിടെ വളരെ അഗ്രസീവായി കാണപ്പെട്ട അദ്ദേഹം ആദ്യ ബോളില്‍ തന്നെ സിക്‌സറിനു തുല്യമായ വലിയൊരു ഷോട്ട് പായിച്ചാണ് തുടങ്ങിയത്. അതിനു ശേഷമുള്ള ഏറെക്കുറെ എല്ലാ ബോളുകളിലും സമാനമായ വമ്പന്‍ ഷോട്ടുകളാണ് രാഹുല്‍ കളിച്ചത്.

ഇതോടെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ആങ്കറായല്ല, മറിച്ച് ഫിനിഷറായിട്ടാവും തന്നെ കാണാന്‍ സാധിക്കുകയെന്നു രാഹുല്‍ സൂചന നല്‍കിയത്. അഞ്ചാം നമ്പറില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ തന്നെയാവും ടൂര്‍ണമെന്റില്‍ കളിക്കുകയെന്നും ഉറപ്പായിരിക്കുകയാണ്. റിഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും രാഹുലായിരിക്കും ഫസ്റ്റ് ചോയ്‌സെന്നു നേരത്തേ തന്നെ ഗൗതം ഗംഭീര്‍ സ്ഥിരീകരിച്ചിരുന്നു.

Story first published: Tuesday, February 18, 2025, 11:37 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+