Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: നോക്കൗട്ടില്‍ ഇന്ത്യ x ഓസീസ്? ഈ 3 പേര്‍ ഇന്ത്യയെ തീര്‍ക്കും!! ആരൊക്കെ

എട്ടു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഏകദിന ഫോര്‍മാറ്റിലുളള ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 2017ലെ അവസാന ഏഡിഷനിലെ റണ്ണറപ്പായിരുന്നു ഇന്ത്യ. അന്നു കലാശക്കളിയില്‍ ചിരവൈരികളായ പാകിസ്താനോടു വിരാട് കോലിയും സംഘവും വലിയ മാര്‍ജിനില്‍ തോല്‍ക്കുകയായിരുന്നു.

ഇത്തവണ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ കിരീടം സ്വപ്‌നം കാണുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയെന്നതാവും ഇന്ത്യയുടെ ആദ്യ ലക്ഷ്യം. ഇതിനു കഴിഞ്ഞാല്‍ ടീമിനു സെമി ഫൈനലിലേക്കു മുന്നേറാം.

എന്നാല്‍ നോക്കൗട്ടില്‍ ഓസ്‌ട്രേലിയയെ എതിരാളികളായി ലഭിച്ചാല്‍ ഇന്ത്യക്കു കടുപ്പമാവും,. അങ്ങനെ സംഭവിച്ചാല്‍ അവരെ മറികടക്കുകയെന്നത് അതീവ ദുഷ്‌കരം തന്നെയായിരിക്കും. നോക്കൗട്ടില്‍ ഇരുടീമുകളും മുഖാമുഖം വന്നാല്‍ ഇന്ത്യയുടെ അന്തകരായി മാറാനിടയുള്ള മൂന്നു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

MITCHELL STARC

മിച്ചെല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയന്‍ നിരയിലെ ഏറെ അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളും ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമായ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും കസറിയിട്ടുളള താരങ്ങളിലൊരാളാണ് അദ്ദേഹം. ചാംപ്യന്‍സ് ട്രോഫിയടക്കം മുന്‍ ഐസിസി ടൂര്‍ണമെന്റുകളെടുത്താല്‍ എല്ലാത്തിലും സ്റ്റാര്‍ക്ക് മിന്നിച്ചതായി കാണാം.

ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളില്‍ ഒരുപക്ഷെ അദ്ദേഹം നിരാശപ്പെടുത്തിയാലും വലിയ പോരാട്ടങ്ങളില്‍ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ലീഗ് ഘട്ട മല്‍സരങ്ങളില്‍ ഫ്‌ളോപ്പായി സ്റ്റാര്‍ക്ക് പിന്നീട് പ്ലേഓഫിലും ഫൈനലിലുമെല്ലാം തനിനിറം പുറത്തെടുക്കുകയും ചെയ്തു.

ഇടംകൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പലരും അത്ര മിടുക്കരല്ല. ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ നേര്‍ക്കുനേര്‍ വന്നാല്‍ ഇന്ത്യയുടെ ഈ ദൗര്‍ബല്യം ഏറ്റവും നന്നായി മുതലെടുക്കാന്‍ സാധിക്കുന്നയാള്‍ കൂടിയാണ് സ്റ്റാര്‍ക്ക്.

പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. നിലവിലെ ഓസീസ് ടീമിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. വളരെ തന്ത്രശാലിയായ ക്യാപ്റ്റന്‍ മാത്രമല്ല, ചിന്തിക്കുന്ന ബൗളറും കൂടിയാണ് കമ്മിന്‍സ്. സ്വന്തം ടീമിലെ മറ്റു ബൗളര്‍മാര്‍ക്കു വിക്കറ്റുകളെടുക്കാന്‍ കഴിയാതെ പതറുമ്പോഴെല്ലാം പന്തുമായെത്തി വിക്കറ്റുകളെടുത്ത് അദ്ദേഹം ടീമിന്റെ രക്ഷകനാവുന്നത് പല തവണ കണ്ടിട്ടുള്ളതാണ്.

കമ്മിന്‍സ് ക്യാപ്റ്റനായ ശേഷം നിരവധി നേട്ടങ്ങളുമായി കുതിക്കുകയാണ് ഓസീസ് ടീം. 2023ല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ട്രോഫി, 2023ല്‍ ഐസിസിയുടെ ഏകദിന ലോകകപ്പ്, അവസാനമായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി എന്നിവയെല്ലാം അദ്ദേഹം ഓസീസിനു നേടിക്കൊടുത്തു കഴിഞ്ഞു. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നതാണ് കമ്മിന്‍സിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

TRAVIS HEAD

ട്രാവിസ് ഹെഡ്

ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായി മാറിയിരിക്കുന്ന ഇടംകൈകന്‍ ബാറ്ററും വെടിക്കെട്ട് താരവുമായ ട്രാവിസ് ഹെഡാണ് ഈ ലിസ്റ്റിലെ മന്നാമത്തെയാള്‍. മറ്റു ടീമുകള്‍ക്കെതിരേയെല്ലാം പതറിയാലും ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ ഹെഡ് വേറെ ലെവലാണ്. അതു ടെസ്റ്റായാലും വൈറ്റ് ബോള്‍ ഫോര്‍മാറ്റായാലും അദ്ദേഹത്തിന്റെ പ്രകടനം മോശമാവില്ല.

2023ലെ ഡബ്ല്യുടിസി ഫൈനല്‍, 2023ലെ തന്നെ ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയിലെല്ലാം സെഞ്ച്വറികളോടെ ഇന്ത്യയുടെ അന്തകനായി മാറിയത് ഹെഡാണ്. രണ്ടിലും അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകും ചെയ്തു. കൂടാതെ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഓസീസ് താരവും ഹെഡ് തന്നെയായിരുന്നു.

Story first published: Thursday, January 16, 2025, 7:25 [IST]
Other articles published on Jan 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+