For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു

റാവല്‍പിണ്ടി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. ശക്തമായ മഴയെത്തുടര്‍ന്നാണ് മത്സരം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്. ഇരു ടീമും ഓരോ പോയിന്റുകള്‍ വീതം പങ്കിട്ടിരിക്കുകയാണ്. ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരത്തില്‍ നിന്ന് 3 പോയിന്റുള്ള ദക്ഷിണാഫ്രിക്ക തലപ്പത്താണ്. മൂന്ന് പോയിന്റാണ് ഓസ്‌ട്രേലിയക്കുമുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്ക മുന്നിട്ട് നില്‍ക്കുകയായിരുന്നു.

പെട്ടെന്നുണ്ടായ ന്യൂന മര്‍ദ്ദമാണ് ശക്തമായ മഴക്ക് കാരണമായത്. 20 ഓവറാക്കി മത്സരം നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഇതിന് സാധിക്കാതെ പോയതോടെയാണ് മത്സരം പൂര്‍ണ്ണമായും ഉപേക്ഷിച്ചത്. ശേഷിക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയ അഫ്ഗാനേയും നേരിടും. ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനേയും ഓസീസ് അഫ്ഗാനേയും തോല്‍പ്പിച്ചാല്‍ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ ഒന്നാമതാവും. അങ്ങനെ വരുമ്പോള്‍ ഇന്ത്യയും ഓസീസും ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയും സെമി പോരാട്ടം കാണാനാവുമെന്ന് പ്രതീക്ഷിക്കാം.

aus vs sa

ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ സൂപ്പര്‍ പോരാട്ടം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഇതാണ് മഴമൂലം നഷ്ടമായിരിക്കുന്നത്. ഇംഗ്ലണ്ടിനെ സംബന്ധിച്ചും ഇന്നത്തെ മത്സരം വളരെ മായിരുന്നു. ഓസ്‌ട്രേലിയ ജയിക്കണമേയെന്നാവും ഇംഗ്ലണ്ട് പ്രാര്‍ത്ഥിക്കുക.

ഇന്നത്തെ മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ സാധ്യത സജീവമായിരിക്കുകയാണ്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും രണ്ട് മത്സരം ഇപ്പോഴും ശേഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനേയും ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിന് സെമി ഫൈനലിലേക്കെത്താനുള്ള അവസരം ഇപ്പോഴുണ്ട്. ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനോട് തോറ്റാലെ ഇംഗ്ലണ്ടിന്റെ ഈ സ്വപ്‌നം സാക്ഷാത്കരിക്കാനാവൂ. എന്തായാലും ഇനിയുള്ള രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിന് നിര്‍ണ്ണായകമാണ്.

ഓസീസിന് എന്ത് വിലകൊടുത്തും അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെ മറികടക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ബിയിലെ ഇനിയുള്ള പോരാട്ടങ്ങള്‍ തീപാറുമെന്നുറപ്പ്. ആരൊക്കെയാവും സെമി ഫൈനലിലേക്കെത്തുകയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Tuesday, February 25, 2025, 13:09 [IST]
Other articles published on Feb 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+