For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: വില്ലനായി മഴ, അഫ്ഗാന് കണ്ണുനീര്‍! ഓസ്‌ട്രേലിയ സെമിയില്‍

ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ വില്ലനായി മഴ. സെമി സീറ്റ് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന അഫ്ഗാനിസ്ഥാന്‍-ഓസ്‌ട്രേലിയ മത്സരമാണ് മഴമൂലം ഉപേക്ഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 273 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 12.5 ഓവറില്‍ ഒരു വിക്കറ്റിന് 109 റണ്‍സില്‍ നില്‍ക്കവെ മഴയെത്തുകയായിരുന്നു. പിന്നീട് പിച്ചില്‍ വെള്ളം നിറഞ്ഞതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ട്രാവിസ് ഹെഡ് 40 പന്തില്‍ 59 റണ്‍സോടെയും സ്റ്റീവ് സ്മിത്ത് 22 പന്തില്‍ 19 റണ്‍സോടെയും പുറത്താവാതെ നിന്നു. മത്സരം ഉപേക്ഷിച്ചതോടെ അഫ്ഗാനിസ്ഥാന്‍ സെമി കാണാതെ പുറത്തായി. ഓസ്‌ട്രേലിയക്ക് സെമി ടിക്കറ്റ് ലഭിക്കുകയും ചെയ്തു.

അഫ്ഗാന്റെ തുടക്കം പാളി

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ തുടക്കം പിഴച്ചു. ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസ് ഡെക്കിന് പുറത്തായി. അഞ്ച് പന്ത് നേരിട്ട താരത്തെ മികച്ച യോര്‍ക്കറിലൂടെ സ്‌പെന്‍സര്‍ ജോണ്‍സന്‍ ഡെക്കിന് പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇബ്രാഹിം സദ്രാനും സെയ്ദിഖുല്ല അതലും ചേര്‍ന്ന് അഫ്ഗാന് അടിത്തറ പാകി. 28 പന്തില്‍ രണ്ട് ഫോറടക്കം 22 റണ്‍സെടുത്ത സദ്രാനെ ആദം സാംബയാണ് മടക്കിയത്. എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ അഫ്ഗാനിസ്ഥാന് വിക്കറ്റ് നഷ്ടമായി.

റഹ്‌മത്ത് ഷാ 21 പന്ത് നേരിട്ട് 12 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കി. എന്നാല്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിന് ക്യാച്ച് നല്‍കി മടങ്ങി. ഒരുവശത്ത് മികച്ച പ്രകടനം നടത്തിയിരുന്ന അതലിനെ പുറത്താക്കി ജോണ്‍സന്‍ ഓസീസിന് ആശ്വാസമേകി. 95 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 85 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് അതല്‍ കാഴ്ചവെച്ചത്. നായകന്‍ ഹഷ്മത്തുല്ല ഷാഹിദിക്കും വലിയ സ്‌കോര്‍ നേടാനായില്ല.

അതലും ഒമര്‍സായിയും തുടങ്ങി

49 പന്ത് നേരിട്ട് ഒരു ഫോറടക്കം 20 റണ്‍സാണ് നേടിയത്. സീനിയര്‍ താരം മുഹമ്മദ് നബി മധ്യ ഓവറുകളില്‍ വലിയ സ്‌കോര്‍ നേടാന്‍ ശേഷിയുള്ളവനാണ്. എന്നാല്‍ ഒരു റണ്‍സെടുത്ത് താരം പുറത്തായി. റണ്ണൗട്ടായാണ് നബിയുടെ മടക്കം. ഗുല്‍ബാഡിന്‍ നയ്ബ് നാല് റണ്‍സെടുത്ത് പുറത്തായപ്പോള്‍ റാഷിദ് ഖാന്‍ 17 പന്തില്‍ രണ്ട് ഫോറടക്കം 19 റണ്‍സെടുത്തും മടങ്ങി. ഡെത്തോവറുകളില്‍ അസ്മത്തുല്ല ഒമര്‍സായി അഫ്ഗാന് കരുത്ത് പകര്‍ന്നു.

aus vs afg

63 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സുമടക്കം 67 റണ്‍സെടുത്ത ഒമര്‍സായി മടങ്ങുമ്പോള്‍ അഫ്ഗാന്‍ 272 എന്ന സ്‌കോറിലേക്കെത്തിയിരുന്നു. അവസാന പന്തില്‍ നൂര്‍ അഹമ്മദ് പുറത്തായതോടെ അഫ്ഗാനിസ്ഥാന്‍ 273ന് ഓള്‍ഔട്ടായി. ഓസ്‌ട്രേലിയക്കായി ബെന്‍ ഡൗര്‍ഷ്യൂയിസ് മൂന്നും ആദം സാംബയും സ്‌പെന്‍സര്‍ ജോണ്‍സനും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. നതാന്‍ ഇല്ലിസും ഗ്ലെന്‍ മാക്‌സ് വെല്ലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

വില്ലനായി മഴയെത്തി

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. തുടക്കത്തിലേ ട്രാവിസ് ഹെഡിനെ റാഷിദ് ഖാന്‍ വിട്ടുകളഞ്ഞത് വലിയ തിരിച്ചടിയായി മാറി. ഇത് മുതലാക്കിയ ഓസീസ് ഒന്നാം വിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 20 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിനെ അസ്മത്തുല്ല ഒമര്‍സായി പുറത്താക്കി. ആദ്യത്തെ ലൈഫ് മുതലാക്കിയ ഹെഡ് തല്ലിത്തകര്‍ത്താണ് പിന്നീട് കളിച്ചത്. ഓസീസ് 12.5 ഓവറില്‍ 1 വിക്കറ്റിന് 109 റണ്‍സില്‍ നില്‍ക്കവെ മഴ വില്ലനായെത്തുകയായിരുന്നു.

പ്ലേയിങ് 11

അഫ്ഗാനിസ്ഥാന്‍- റഹ്‌മാനുല്ല ഗര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, സെയ്ദിഖുല്ല അതല്‍, റഹ്‌മത്ത് ഷാ, ഹസ്മത്തുല്ല ഷാഹിദി (ര), അസ്മത്തുല്ല ഒമര്‍സായി, മുഹമ്മദ് നബി, ഗുല്‍ബാഡിന്‍ നയ്ബ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫറൂഖി

ഓസ്‌ട്രേലിയ- മാത്യു ഷോര്‍ട്ട്, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് (ര), മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്‌സ് ക്യാരി, ഗ്ലെന്‍ മാക്‌സ് വെല്‍, ബെന്‍ ഡൗര്‍ഷ്യൂയിസ്, നതാന്‍ ഇല്ലിസ്, ആദം സാംബ, സ്‌പെന്‍സര്‍ ജോണ്‍സന്‍

Story first published: Friday, February 28, 2025, 12:38 [IST]
Other articles published on Feb 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+