For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ദക്ഷിണാഫ്രിക്ക, ഓസീസ്; സെമിയില്‍ ഇന്ത്യക്ക് എളുപ്പം ആര്? കണക്കുകളിതാ

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലേക്ക് അടുക്കുകയാണ്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡും സെമിയില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ സെമിയിലെത്തി. ദക്ഷിണാഫ്രിക്കയുടെ വിധി ഇന്നറിയാം. ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സെമിയിലെത്താനാണ് കൂടുതല്‍ സാധ്യത. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക തലപ്പത്തെത്തുമോ അതോ ഓസ്‌ട്രേലിയ തലപ്പത്ത് എത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യക്ക് സെമിയില്‍ ആരാവും എതിരാളികളാവുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരിലൊരാളെയാവും ഇന്ത്യക്ക് നേരിടേണ്ടി വരികയെന്ന് ഉറപ്പ്. ഓസ്‌ട്രേലിയയാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത് എത്തുന്നതെങ്കില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെയാണ് നേരിടുക. ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരാവും. അങ്ങനെ വന്നാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാവും നേരിടേണ്ടി വരിക.

ഇന്ത്യക്ക് സെമിയില്‍ ആരെ നേരിടുന്നതാവും കൂടുതല്‍ എളുപ്പമാവുക?. സെമിയില്‍ ഏറ്റുമുട്ടാന്‍ സാധ്യതയുള്ളത് ആരൊക്കെ തമ്മിലാവുമെന്ന് പരിശോധിക്കാം.

സെമിയില്‍ ഇന്ത്യക്ക് എതിരാളിയായി ഓസീസ് എത്തുമോ?

സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാനുള്ള സാധ്യതകള്‍ എങ്ങനെയാണെന്ന് പരിശോധിക്കാം. ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോല്‍പ്പിക്കണം. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഗ്രൂപ്പ് ബിയില്‍ തലപ്പത്തേക്കെത്താന്‍ സാധിക്കും. ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ എയില്‍ ഒന്നാം സ്ഥാനക്കാരാവും. ഇതോടെ ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ ഇന്ത്യക്ക് നേരിടാന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്.

ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് നിസംശയം പറയാം. രണ്ട് ടീമും ശക്തമാണ്. എന്നാല്‍ ന്യൂസീലന്‍ഡിന് ഇന്ത്യക്കെതിരേ വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. ഇന്ത്യ ന്യൂസീലന്‍ഡിനോട് ജയിച്ചാല്‍ സെമിയില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ എതിരാളികളായി ലഭിക്കും. ഓസ്‌ട്രേലിയയെ സെമിയില്‍ നേരിടാന്‍ ഇന്ത്യ ആഗ്രഹിക്കില്ലെന്നുറപ്പാണ്. നോക്കൗട്ട് മത്സരങ്ങളില്‍ ഓസീസ് ഇന്ത്യക്ക് വലിയ തലവേദനയാണ്.

rohit sharma shubman gill

പല തവണ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ പുറത്തായിട്ടുണ്ട്. ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് മത്സരങ്ങളില്‍ മൂന്ന് തവണ വീതം ഇന്ത്യ ഓസ്‌ട്രേലിയയോട് ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയെ സെമിയില്‍ നേരിടുമ്പോള്‍ സ്വാഭാവികമായ സമ്മര്‍ദ്ദം ഇന്ത്യക്കുണ്ടാവുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഇന്ത്യ ഓസീസിനെ നേരിടാന്‍ ആഗ്രഹിക്കില്ല.

ദക്ഷിണാഫ്രിക്കയെ നേരിടാന്‍ വഴിയെന്ത്?

ഇന്ത്യയുടെ സെമിയിലെ എതിരാളികളായി ദക്ഷിണാഫ്രിക്ക എത്താനുള്ള സാധ്യത ഇങ്ങനെയാണ്. ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാവണം. കൂടാതെ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോല്‍ക്കുകയും ചെയ്യണം. ഇങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് സെമിയില്‍ ദക്ഷിണാഫ്രിക്കയെ എതിരാളികളായി ലഭിക്കും. ഇന്ത്യ ആഗ്രഹിക്കുന്നതും ദക്ഷിണാഫ്രിക്കയെ സെമിയില്‍ ലഭിക്കാനാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കും മികച്ച താരനിരയുണ്ട്. ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്ക് ശേഷിയുണ്ട്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ കളി മറക്കുന്നതും നിര്‍ഭാഗ്യം വേട്ടയാടുന്നതുമാണ് ദക്ഷിണാഫ്രിക്കയുടെ രീതി. ഇത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ശക്തമാണ്. രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പരിശീലനം പുനരാരംഭിച്ചത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

ഇത്തവണ ഇന്ത്യക്ക് കപ്പ് വേണം

ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് തന്നെ പറയാം. ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ നായകന്‍ രോഹിത് ശര്‍മയെ മാറ്റിയേക്കും. പരിശീലകന്‍ ഗൗതം ഗംഭീറിന്റേയും സീറ്റ് തെറിക്കാനാണ് സാധ്യത. ഇന്ത്യക്ക് ഇത്തവണ കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ അത് വലിയ നാണക്കേടായി മാറുമെന്നുറപ്പ്. എന്തായാലും ഇന്ത്യക്ക് സെമി കടമ്പ മറികടക്കുക വളരെ പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Saturday, March 1, 2025, 8:05 [IST]
Other articles published on Mar 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+