For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: പാക് ടീമിനോടു ഇന്ത്യ തോല്‍ക്കണം!! ഞെട്ടിച്ച് മുന്‍ ഇന്ത്യന്‍ താരം, ഈ കാരണം

ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്നു ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡയത്തിലേക്കായിരിക്കും. കാരണം ക്രിക്കറ്റിലെ എല്‍ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ഇന്നു പകലും രാത്രിയുമായി ഇവിടെ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതലാണ് മല്‍സരം. ടൂര്‍ണമെന്റില്‍ തുടര്‍ച്ചായ രണ്ടാം ജയവുമായി സെമി ഫൈനല്‍ ടിക്കറ്റാണ് രോഹിത് ശര്‍മയും സംഘവും സ്വപ്‌നം കാണുന്നത്.

മറുഭാഗത്തു മുഹമ്മദ് റിസ്വാന്റെ പാക് ടീമിനു ഇതു ഡു ഓര്‍ ഡൈയാണ്. സെമി സാാധ്യത നിലനിര്‍ത്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുകയല്ലാതെ മുന്നില്‍ മറ്റു ഓപ്ഷനുകളില്ല. അതിനിടെ പാകിസ്താനോടു ഇന്ത്യന്‍ ടീം തോല്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ATUL WASSAN

പാക് ടീം ഇന്ത്യയെ തോല്‍പ്പിക്കണം

ഇന്ത്യന്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ടാണ് പാകിസ്താനെതിരേ സ്വന്തം ടീം തോറ്റു കാണാനാണ് ആഗ്രഹമെന്നു അതുല്‍ വാസന്‍ പറഞ്ഞിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കുകായിരുന്നു മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ അദ്ദേഹം.

ഇന്ത്യക്കെതിരായ കളിയില്‍ പാകിസ്താന്‍ ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ ഈ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശകരമായി മാറുകയുള്ളൂ. ഈ മല്‍സരവും തോറ്റ് പാകിസ്താന്‍ പുറത്തായാല്‍ പിന്നീട് എന്താണ് പോരാട്ടത്തിനായി ബാക്കിയുണ്ടാവുകയെന്നും അതുല്‍ വാസന്‍ ചോദിക്കുന്നു.

ഫൈനലിന്റെ റീപ്ലേ

2017ല്‍ ഇംഗ്ലണ്ട് വേദിയായ അവസാനത്തെ ചാംപ്യന്‍സ് ട്രോഫി ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇന്നത്തെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം. അന്നു വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീമിനെ സര്‍ഫ്രാസ് അഹമ്മദിന്റെ പാക് ടീം വന്‍ മാര്‍ജിനില്‍ തകര്‍ത്തുവിടുകയായിരുന്നു.

അന്നു ടൂര്‍ണമെന്റില്‍ നേരിട്ട പരാജയത്തിനു കണക്കു തീര്‍ക്കാനുള്ള അവസരം കൂടിയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്. സമീപകാലത്തൊന്നും പാക് ടീമിനോടു തോറ്റിട്ടില്ലെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തുകയും ചെയ്യുന്നു.

അവസാനമായി കളിച്ച ആറു ഏകദിനങ്ങളിലും ഇന്ത്യയെ വീഴ്ത്താന്‍ പാക് പടയ്ക്കായിട്ടില്ല. അഞ്ചു മല്‍സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഒരു കളി മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 2023ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി ഇരുവരും മുഖാമുഖം വന്നത്. അന്നു ഇന്ത്യ അനായാസം ജയിച്ചുകയറുകയും ചെയ്തു.

FAKHAR ZAMAN

ഫഖറില്ലാതെ പാക്

വെടിക്കെട്ട് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ ഫഖര്‍ സമാനില്ലാതെയാണ് പാകിസ്താന്‍ ടീം ഇന്നു ഇന്ത്യയുമായി കച്ചമുറുക്കുക. ന്യൂസിലാന്‍ഡുമായി കറാച്ചിയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തിനിടെ ഫീല്‍ഡ് ചെയ്യവെ പരിക്കേറ്റ അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഫഖറിന്റെ അഭാവം ഇന്ത്യയുടെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

കാരണം ഇന്ത്യക്കെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. മാത്രമല്ല 2017ലെ ഫൈനലില്‍ ഇന്ത്യയെ പാക് ടീം തകര്‍ത്തുവിട്ടപ്പോള്‍ തീപ്പൊരി സെഞ്ച്വറിയുമായി പാക് ടീമിന്റെ ഹീറോയായതും ഫഖറായിരുന്നു. ഫഖറിനു പകരം ഇമാമുള്‍ ഹഖിനെയാണ് പാക് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു ഇന്ത്യക്കെതിരേ ബാബര്‍ ആസമിനൊപ്പം ഓപ്പണിങില്‍ ഇമാം കളിക്കാനാണ് സാധ്യത.

Story first published: Sunday, February 23, 2025, 9:59 [IST]
Other articles published on Feb 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+