For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തിന് ശുക്രദശ, കപ്പുറപ്പ്; ഫൈനലില്‍ ഹീറോ അക്ഷര്‍; പ്രവചനം ഇതാ

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനല്‍ സീറ്റ് നേടിയെടുത്തിരിക്കുകയാണ്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയിരിക്കുന്നത്. നാല് വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും ഫൈനലിലെത്തിയത്. കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളി ആരെന്നത് ഇന്നറിയാം. ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയുമാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ ജയിക്കുന്ന ടീമാവും ഫൈനലിലെ ഇന്ത്യയുടെ എതിരാളി.

രണ്ട് ടീം ഫൈനലിലെത്തിയാലും ഇന്ത്യക്ക് കപ്പിലേക്കെത്തുക എളുപ്പമാവില്ല. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും താരസമ്പന്നമാണ്. രണ്ട് ടീമിലും മികച്ച പ്രതിഭകളുമുണ്ട്. എന്നാല്‍ ദുബായിലെ സാഹചര്യത്തോട് ഇതിനോടകം പൊരുത്തപ്പെട്ട ഇന്ത്യക്ക് ഫൈനലില്‍ മുന്‍തൂക്കമുണ്ടെന്ന് തന്നെ പറയാം. പ്രമുഖരെല്ലാം ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴിതാ ഫൈനലില്‍ ജയിക്കുക ആരാവുമെന്നും താരമാവുക ആരാവുമെന്നും പ്രവചിച്ചിരിക്കുകയാണ് പ്രമുഖ ജ്യോതിഷനായ പ്രശാന്ത് കിനി.

കപ്പ് ഇന്ത്യ നേടും, രോഹിത്തിന് ശുക്രദശ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ നല്ല സമയമാണ് ഇപ്പോള്‍. ശുക്രദശയിലൂടെയാണ് താരം കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ നടക്കും. രാജകീയ നേട്ടങ്ങള്‍ തേടിയെത്താനുള്ള സമയമാണിത്. അതുകൊണ്ടുതന്നെ ഇന്ത്യ കപ്പിലേക്കെത്തുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. രോഹിത് ശര്‍മയുടെ നീക്കങ്ങളെല്ലാം ഫലം കാണുന്നുണ്ടെന്ന് ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനത്തിലൂടെ വ്യക്തമാകുന്നുണ്ട്.

ക്യാപ്റ്റനെന്ന നിലയില്‍ താരം നടത്തുന്ന നീക്കങ്ങളെല്ലാം ഫലം കാണുന്നു. ഫൈനലിലും ഇത് ആവര്‍ത്തിക്കുമെന്നും രോഹിത് ഇന്ത്യയെ കപ്പിലേക്കെത്തിക്കുമെന്നുമാണ് ജ്യോതിഷി പ്രവചിക്കുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ഇതിനോടകം ടി20 ലോകകപ്പ് നേടി. സമീപകാലത്ത് രോഹിത്തിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ മോശമായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും അദ്ദേഹം നേരിട്ടു. എന്നാല്‍ പിന്നീട് ഫോം കണ്ടെത്തി മിന്നിക്കാന്‍ ഹിറ്റ്മാന് സാധിച്ചു. ഇപ്പോള്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ രോഹിത്തിന് സാധിക്കുന്നുമുണ്ട്.

rohit sharma mohammed shami

ഫൈനലില്‍ താരമാവുക അക്ഷര്‍

ഫൈനലില്‍ താരമാവുക അക്ഷര്‍ പട്ടേലാവുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ അക്ഷറിനാവുമെന്നും പന്തുകൊണ്ടും തിളങ്ങുമെന്നുമാണ് ജ്യോതിഷി പറയുന്നത്. ഇത് സംഭവിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. പുതിയ റോളില്‍ അക്ഷര്‍ പട്ടേല്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവം നികത്താന്‍ അഞ്ചാം നമ്പറിലേക്ക് ഇന്ത്യ റിഷഭിനെ കൊണ്ടുവന്നിരുന്നു.

ഈ റോളില്‍ 43ന് മുകളില്‍ ശരാശരിയില്‍ കളിക്കാന്‍ അക്ഷര്‍ പട്ടേലിന് സാധിക്കുന്നുണ്ട്. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും സ്പിന്നര്‍മാര്‍ക്കെതിരേ വലിയ പ്രകടനം നടത്താനും അക്ഷറിന് സാധിക്കുന്നുണ്ട്. സെമിയിലും ഓള്‍റൗണ്ട് പ്രകടനത്തോടെ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ അക്ഷറിന് സാധിച്ചു. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ വിക്കറ്റ് നേടിയെടുക്കാന്‍ അക്ഷറിന് സാധിച്ചിരുന്നു. ഫൈനലിലും താരം മികവ് കാട്ടുമെന്ന് തന്നെ വിലയിരുത്താം.

ഇന്ത്യക്ക് മുന്‍തൂക്കം

കലാശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്ന് തന്നെ വിലയിരുത്താം. ഇന്ത്യ സെമി ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങള്‍ ദുബായില്‍ കളിക്കുകയും ജയിക്കുകയും ചെയ്തു. ഇത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. ഈ ആത്മവിശ്വാസം ഫൈനലിലും ഇന്ത്യയെ തുണക്കുമെന്ന് തന്നെ കരുതാം. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശേഷമാണ് ഇന്ത്യ പാകിസ്താനോട് തോറ്റത്. ഇത്തരമൊരു തിരിച്ചടി ടീമിന് ഇത്തവണ നേരിടേണ്ടി വരില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം കലാശപ്പോരില്‍ നിര്‍ണ്ണായകമാവും. മധ്യ ഓവറുകളില്‍ ഇവരുടെ ബൗളിങ് സുപ്രധാനമാണ്. എട്ടാം നമ്പര്‍ വരെ നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ ബാറ്റിങ് നിര ടീമിന്റെ നട്ടെല്ലാണ്. കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Wednesday, March 5, 2025, 16:11 [IST]
Other articles published on Mar 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+