Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: അഫ്ഗാനോടു മുട്ടാന്‍ ഇന്ത്യ ആയിട്ടില്ല!! കപ്പും കൊണ്ടേ പോവൂ, മുന്നറിയിപ്പ്

ലാഹോര്‍: കരുത്തരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ സാധ്യത കാത്തുസൂക്ഷിച്ചിരിക്കുകയാണ് അഫ്ഗാനിസ്താന്‍ ടീം. ഗ്രൂപ്പ് ബിയിലെ ഡു ഓര്‍ ഡൈ പോരാട്ടത്തില്‍ അവസാന ഓവറിലേക്കു നീണ്ട ത്രില്ലറിലാണ് ഇംഗ്ലണ്ടിനെ എട്ടു റണ്‍സിനു വീഴ്ത്തി അഫ്ഗാന്‍ ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നത്. തുടരെ രണ്ടാമത്തെ തോല്‍വിയോടെ ഇംഗ്ലണ്ട് പുറത്താവുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിനെതിരേയുള്ള ത്രസിപ്പിക്കുന്ന വിജയത്തിനു പിന്നാലെ ഇന്ത്യക്കു മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് അഫ്ഗാന്‍ ടീമിന്റെ ആരാധകര്‍. ഇന്ത്യയെയും തങ്ങള്‍ വീഴ്ത്തുമെന്നും കപ്പുമായി മാത്രമേ മടങ്ങി പോവുകയുള്ളൂവെന്നുമാണ് അവരുടെ അവകാശവാദം. മല്‍സരശേഷം സ്‌റ്റേഡിയത്തിനു പുറത്തു നിന്നുളള ആരാധകരുടെ ഈ വീഡിയോ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

AFGANISTAN

ഏതു ടീമിനെയും വീഴ്ത്തും

ഇന്ത്യ ആയാലും ഓസ്‌ട്രേലിയ ആയാലും ഏതു ടീമിനെയും തങ്ങള്‍ വീഴ്ത്തുമെന്നാണ് അഫ്ഗാനിസ്താന്‍ ആരാധകര്‍ അവകാശപ്പെടുന്നത്. ഇന്ത്യയോ, ഓസ്‌ട്രേലിയയോ ആരുമാവട്ടെ ഏറ്റുമുട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്. എല്ലാവരെയും തോല്‍പ്പിച്ചിട്ടേ അഫ്ഗാന്‍ മടങ്ങിപ്പോവുകയുള്ളൂ. കാരണം ഞങ്ങള്‍ക്കു ഫൈനലിലും ജയിച്ച് കപ്പടിക്കാനുള്ളതാണ്.

ഞങ്ങള്‍ക്കു ഇതുവരെ തോല്‍പ്പിക്കാനായിട്ടില്ലാത്ത ഒരേയൊരു ടീം ഇന്ത്യയാണ്. എന്നാല്‍ ഞങ്ങള്‍ ഇത്തവണ അതും സാധിച്ചെടുക്കും. ഇന്ത്യന്‍ ടീം ദുബായിലാണ് എല്ലാ മല്‍സരവും കളിക്കുന്നത്. അവിടെ പോയി ഞങ്ങള്‍ അവരെ തോല്‍പ്പിക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യന്‍ ടീമിനു മുറന്നറിയിപ്പ് നല്‍കുന്ന അഫ്ഗാനിസ്താന്‍ ആരാധകര്‍. വീഡിയോ കാണാം

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെതിരേ ഗംഭീര റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. മൂന്നു ഫോര്‍മാറ്റുകളിലും അവരോടു ഇന്ത്യന്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് എടത്തു പറയേണ്ട കാര്യം. ഏകദിനത്തില്‍ നേരത്തേ നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ഇന്ത്യക്കായിരുന്നു. ഒരു കളി ടൈയാവുകയും ചെയ്തു.

ടി20യില്‍ ഒമ്പതു മല്‍സരങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ത്തത്. ഇതില്‍ എട്ടിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടെസ്റ്റിലാവട്ടെ ഒരിക്കല്‍ മാത്രമേ രണ്ടു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളൂ. അതില്‍ ഇന്ത്യക്കായിരുന്നു വിജയം.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

പൊരുതി നേടി അഫ്ഗാന്‍

ഇംഗ്ലണ്ടുമായി ലാഹോറില്‍ നടന്ന മല്‍സരത്തില്‍ പല തവണ പരാജയഭീതി നേരിട്ടെങ്കിലും വീറുറ്റ പോരാട്ടത്തിലൂടെ അഫ്ഗാനിസ്താന്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തി ജയം വരുതിയിലാക്കുകയായിരുന്നു. റണ്‍ചേസില്‍ ഇംഗ്ലണ്ട് ടീം ജയിക്കുമെന്നു തോന്നിച്ച സന്ദര്‍ഭങ്ങളിലെല്ലാം ഒന്നോ, രണ്ടോ വിക്കറ്റുകള്‍ അടുത്തടുത്ത ഇടവേളകളില്‍ പിഴുതാണ് അഫ്ഗാന്‍ തിരിച്ചടിച്ചത്.

IBRAHIM ZADRAN

ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ (177) റെക്കോര്‍ഡ് പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ടീം ഏഴു വിക്കറ്റിനു 325 റണ്‍സ് അടിച്ചെടുത്തു. 146 ബോളില്‍ 12 ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് സദ്രാന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെയാണ്.

ഇംഗ്ലണ്ട് ടീം മികച്ച റണ്‍റേറ്റില്‍ തന്നെ റണ്‍ചേസ് നടത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് അഫ്ഗാനിസ്താന്‍ കുതിപ്പ് തടയുകയായിരുന്നു. ഒടുവില്‍ 49.5 ഓവറില്‍ 317 റണ്‍സിനു ഇംഗ്ലണ്ടിന്റെ പോരാട്ടമവസാനിക്കുകയും ചെയ്തു.

മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ജോ റൂട്ട് (120) തകര്‍പ്പന്‍ സെഞ്ച്വറി നേടിയെങ്കിലും മറ്റാര്‍ക്കും 40 പ്ലസ് റണ്‍സ് കുറിക്കാനായില്ല. അഞ്ചു വിക്കറ്റുകളെടുത്ത സീം ബൗളിങ് ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ നാശം വിതച്ചത്.

Story first published: Thursday, February 27, 2025, 6:28 [IST]
Other articles published on Feb 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+