Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: മറ്റൊരു ടീമിനുമില്ലാത്ത ഒന്ന് ഇന്ത്യക്കുണ്ട്!! കപ്പുറപ്പോ? ചോപ്ര പറയുന്നു

ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കു നാളെ തുടക്കം കുറിക്കാനിരിക്കെ ഇന്ത്യക്കു മറ്റു ടീമുകളെ അപേക്ഷിച്ച് വലിയൊരു മുന്‍തൂക്കമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ടൂര്‍ണമെന്റിനു മുന്നോടിയായി സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. വ്യാഴാഴ്ച ബംഗ്ലാദേശുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. അതിനു ശേഷം പാകിസ്താനുമായും അവസാന റൗണ്ടില്‍ കിവികളുമായും ഇന്ത്യ പോരടിക്കും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യന്‍ ടീം മുഴുവന്‍ മല്‍സരങ്ങളും കളിക്കുന്നത്.

AAKASH CHOPRA

ഇന്ത്യക്കു മുന്‍തൂക്കം

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും വലിയ മുന്‍തൂക്കം മുഴുവന്‍ മല്‍സരങ്ങളും ഒരേ വേദിയിലാണ് എന്നതാണെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റിന്റെ യഥാര്‍ഥ വേദിയായ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ എല്ലാ കളികളും ദുബായിലേക്കു മാറ്റാന്‍ ഐസിസി തീരുമാനിച്ചത്. ഇന്ത്യന്‍ ടീം ഫൈനലില്‍ കടക്കുകയാണെങ്കില്‍ അതും ദുബായില്‍ വച്ചായിരിക്കുമെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ദുബായിയെ കുറിച്ച് ഇന്ത്യന്‍ ടീമിനു മാത്രമേ ഏറ്റവും നന്നായി അറിയുകയുള്ളൂ. എതിര്‍ ടീമുകള്‍ക്കു ഇതേക്കുറിച്ചു യാതൊരു ഐഡിയയുമുണ്ടാവില്ല. പാകിസ്താന്‍ ടീമിനെക്കുറിച്ചും നമുക്കു ഇതേ കാര്യം പറയാം. കാരണം അവര്‍ സ്വന്തം നാട്ടിലെ സാഹചര്യങ്ങളിലാണ് കളിക്കുന്നത്.

അതുകൊണ്ടു തന്നെ പാകിസ്താനിലേക്കു പോവുന്ന മറ്റൊരു ടീമിനും അവിടുത്തെ പിച്ചുകളെക്കുറിച്ച് വലിയ അറിവുണ്ടാവില്ല. ഇതു പോലെ തന്നെയാണ് ഇന്ത്യയുടെയും കാര്യം. ദുബായിലെ പിച്ചിനെക്കുറിച്ച് വലിയ ധാരണയില്ലാതെയാണ് മറ്റു ടീമുകള്‍ ഇവിടെയെത്തുകയെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

നമുക്കു ഒരേ വേദി

ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പുഘട്ടത്തില്‍ ഇത്തവണ ഒരേ ഗ്രൗണ്ടില്‍ മൂന്നു മല്‍സരങ്ങളും കളിക്കുന്ന ഏക ടീം ഇന്ത്യയാണ്. ഇതു തീര്‍ച്ചയായും നമുക്കു വലിയ കരുത്താവുകയും ചെയ്യും. നമ്മള്‍ പരിശീലനം നടത്തുന്നതും ഇതിനു സമാനമായിട്ടുള്ള സാഹചര്യങ്ങളില്‍ തന്നെയാണ്.

രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരം കളിച്ചു കഴിഞ്ഞാല്‍ അവസാനത്തെ കളിക്കു മുമ്പ് ഇന്ത്യന്‍ ടീമിനു ഒരാഴ്ചയോളം ഇടവേളയുമുണ്ട്. അതുകൊണ്ടു തന്നെ ദുബായിലെ പിച്ചും സാഹചര്യങ്ങളുമായെല്ലാം കൂടുതല്‍ അടുത്തറിയാന്‍ ഇതു നമ്മളെ സഹായിക്കുമെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ഫൈനലിലേക്കു മുന്നേറാന്‍ കഴിഞ്ഞാല്‍ അതും ദുബായിലായിരിക്കുമെന്നത് വലിയ മുന്‍തൂക്കമായിരിക്കും നല്‍കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ സംബന്ധിച്ച് ഹോം മാച്ചുകളില്‍ കളിക്കുന്ന പ്രതീതിയാവും ടൂര്‍ണമെന്റില്‍ ലഭിക്കുകയെന്നും എല്ലാ മല്‍സരങ്ങളിലും കാണികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാവും ടീമിനു ലഭിക്കുകയെന്നും ചോപ്ര പറയുന്നു.

INDIAN TEAM

ബാറ്റിങ് കരുത്ത്

ശക്തമായ ബാറ്റിങ് നിരയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മറ്റൊരു വലിയ കരുത്തെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. വളരെയധികം അനുഭവസമ്പത്തുള്ള ആഴമേറിയ ബാറ്റിങ് ലൈനപ്പാണ് നമ്മുടേത്. ഏതൊക്കെ വീക്ഷണകോണില്‍ നിന്നും നോക്കിയാലും നമ്മുടെ ബാറ്റിങ് വളരെയധികം ശക്തമാണ്. ടൂര്‍ണമെന്റില്‍ മറ്റൊരു ടീമും ബാറ്റിങ് കരുത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ അടുത്തെത്തില്ല.

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, എന്നിവര്‍ക്കൊപ്പം റിഷഭ് പന്തും ഒരുപക്ഷെ കളിച്ചേക്കാന്‍ സാധ്യതയുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും അടുത്തിടെ ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്യുന്നത്. രവീന്ദ്ര ജഡേജ മുതല്‍ ടീമിനു ബാറ്റിങുമുണ്ട്. എട്ടാമനായാണ് ജഡ്ഡു കളിക്കുകയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 18, 2025, 12:25 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+