For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ കിവീസിനോട് പൊട്ടും! അവര്‍ക്കാണ് മുന്‍തൂക്കം; പ്രവചിച്ച് ആകാശ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. ബംഗ്ലാദേശിനേയും പാകിസ്താനേയും തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ ശക്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ശക്തരായ താരനിരയുമായി ഇറങ്ങുന്ന കിവീസ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്കെതിരേ മികച്ച റെക്കോഡും അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് ന്യൂസീലന്‍ഡ്.

മിച്ചല്‍ സാന്റ്‌നര്‍ നയിക്കുന്ന ന്യൂസീലന്‍ഡിന് ഇന്ത്യക്കെതിരേ മികച്ച റെക്കോഡുമുണ്ട്. കെയ്ന്‍ വില്യംസണും ഗ്ലെന്‍ ഫിലിപ്‌സും ടോം ലാദവുമെല്ലാം ഉള്‍പ്പെടുന്ന ന്യൂസീലന്‍ഡ് ഇന്ത്യയെ ഇന്ത്യയുടെ തട്ടകത്തില്‍ ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരിയിരുന്നു. നിലവിലെ ഫോമില്‍ രണ്ട് ടീമും തുല്യ ശക്തികളാണ്. ദുബായില്‍ കഴിഞ്ഞ രണ്ട് മത്സരം കളിച്ച അനുഭവസമ്പത്ത് ഇന്ത്യക്ക് അല്‍പ്പം മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.

ഇപ്പോഴിതാ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകില്ലെന്നും ന്യൂസീലന്‍ഡിനോട് തോല്‍ക്കുമെന്നും പ്രവചിച്ചിരിക്കുകകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. അതിന്റെ കാരണവും ആകാശ് ചൂണ്ടിക്കാട്ടുന്നു.

ന്യൂസീലന്‍ഡ് സംതുലിതമായ താരനിര

ന്യൂസീലന്‍ഡിനെ മറ്റ് രണ്ട് ടീമുകളെ തോല്‍പ്പിച്ച പോലെ അനായാസം തോല്‍പ്പിക്കാനാവില്ലെന്നാണ് ആകാശ് പറയുന്നത്. ന്യൂസീലന്‍ഡിന്റെ ടീം കരുത്തിനെത്തന്നെയാണ് ആകാശ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനുള്ള ടീം കരുത്ത് ന്യൂസീലന്‍ഡിനുണ്ട്. പേസ് നിരയിലും ബാറ്റിങ് നിരയിലും കിവീസ് അതി ശക്തരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ വലിയ സാധ്യതയാണുള്ളത്.

rachin ravindra

'ന്യൂസീലന്‍ഡിന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിവുണ്ട്. വളരെ സംതുലിതമായ താരനിരയാണ് അവര്‍ക്കുള്ളത്. കൂടാതെ മൂന്ന് മികച്ച സ്പിന്നര്‍മാരെ അവര്‍ക്കൊപ്പം കാണാനാവും. അവരുടെ പേസ് നിര അല്‍പ്പം അനുഭവസമ്പത്ത് കുറവുള്ളവരുടേതാണ്. കെയ്ല്‍ ജാമിസന്‍ അവര്‍ക്കൊപ്പമുണ്ട്. ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്താന്‍ അവന് സാധിച്ചിട്ടുണ്ട്. ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, മിച്ചല്‍ ബ്രാസ്വെല്‍ എന്നിവരെല്ലാം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരങ്ങളാണ്' ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യക്ക് കണക്കുവീട്ടണം

പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന ടീമാണ് ന്യൂസീലന്‍ഡ്. പ്രധാനമായും നോക്കൗട്ട് മത്സരങ്ങളില്‍ ന്യൂസീലന്‍ഡ് ഇന്ത്യക്ക് എപ്പോഴും വലിയ വെല്ലുവിളി തീര്‍ക്കുന്നവരാണ്. എന്നാല്‍ അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ശക്തമായ വെല്ലുവിളി നേരിട്ട ശേഷമാണ് ഇന്ത്യ വിജയിച്ചത്. ഇത്തവണ ആ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യയില്‍ അവസാനം കളിച്ചപ്പോള്‍ കിവീസ് രോഹിത്തിനേയും സംഘത്തേയും നാണംകെടുത്തിയിരുന്നു. ഇതിന് പകരം വീട്ടാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ന്യൂസീലന്‍ഡിനെതിരേ രോഹിത് ശര്‍മ ഇന്ത്യന്‍ നിരയില്‍ ഉണ്ടായേക്കില്ല. പാകിസ്താനെതിരേ പരിക്കേറ്റ രോഹിത് ശര്‍മക്ക് ന്യൂസീലന്‍ഡിനെതിരേ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെ പറയാം.

ഇന്ത്യയുടെ സ്പിന്നര്‍മാര്‍ മിന്നണം

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാവുക സ്പിന്നര്‍മാരുടെ പ്രകടനമാവുമെന്ന് പറയാം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് സ്പിന്നര്‍മാരുടെ മികവ്. മധ്യ ഓവറുകളില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് സാധിക്കുന്നു. എന്നാല്‍ ന്യൂസീലന്‍ഡിന്റെ മിക്ക താരങ്ങളും സ്പിന്നിനെ നന്നായി നേരിടുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ തന്ത്രം ഫലം കാണുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, February 28, 2025, 17:36 [IST]
Other articles published on Feb 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+