ചാപ്യന്‍സ് ട്രോഫിക്കു തിരശീല വീണതിനു പിന്നാലെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. നിലവിസെ ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ നിന്നാണ് ഐസിസിയുടെ സൂപ്പര്‍ സ്‌ക്വാഡിലേക്കു ഏറ്റവുമധികം പേര്‍ക്ക് നറുക്കുവീണിരിക്കുന്നത്. 12 അംഗ സ്‌ക്വാഡിലെ അഞ്ചു പേരും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള കലാശക്കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ചും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ തഴയപ്പെട്ടത് ആരാധകരെ നിരാശരാക്കുക്കുന്നു. സെമി ഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക ടീമുകളില്‍ നിന്നും ഒരാള്‍ക്കു പോലും ഐസിസി ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. കൂടാതെ പാകിസ്താന്‍, ഇംഗ്ലണ്ട്
ടീമുകളിലെയും താരങ്ങളുടെ സാന്നിധ്യം ഐസിസി ഇലനവനില്‍ ഇല്ലെന്നു കാണാം.

ടോപ്പ് ത്രീ
ഐസിസിയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റിന്റെ ടോപ്പ് ത്രീയിലുള്ളത് ന്യൂസിലാന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര, അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാന്‍, ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി എന്നിവരാണ്. രണ്ടു സെഞ്ച്വറികളുമായി 263 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു രചിന്‍. കൂടാതെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
സദ്രാനാവട്ടെ ഇംഗ്ലണ്ടുമായുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ 177 റണ്‍സ് വാരിക്കൂട്ടി ചരിത്രം കുറിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും കൂടിയാണിത്. കോലി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം നേടിയത് 218 റണ്‍സാണ്.
കോലിക്കെതിരേ അപരാജിത സെഞ്ച്വറിയാംണ് നിര്‍ണായക ഗ്രൂപ്പ് മല്‍സരത്തില്‍ അദ്ദേഹം അടിച്ചെടുത്തത്. പിന്നീട് സെമി ഫൈനലിലും ഫിഫ്റ്റി പ്ലസ് സ്‌കോറുമായി അദ്ദേഹം വിജയശില്‍പ്പിയാവുകയും ചെയ്തു.
മധ്യനിരയില്‍ ഇവര്‍
ഐസിസിയുടെ ടീം ഓഫ് ദ ടൂര്‍ണമെന്റിന്റെ മധ്യനിരയിലേക്കു വന്നാല്‍ നാല് മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ ജോടികളായ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെഎല്‍ രാഹുല്‍. ന്യൂസിലാന്‍ഡിന്റെ തീപ്പൊരി ഫീല്‍ഡറും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ്.
243 റണ്‍സോടെ ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരമായി ശ്രേയസ് മാറിയിരുന്നു. ഫിനിഷറുടെ റോളില്‍ തിളങ്ങാന്‍ രാഹുലിനു കഴിഞ്ഞു. 140 റണ്‍സണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഓസ്‌ട്രേലിയയുമായുള്ള സെമി ഫൈനലിലെയും ന്യൂസിലാന്‍ഡിനെതിരായ സെമിയിലെയും രാഹുലിന്റെ പ്രകടനങ്ങള്‍ എടുത്തു പറയേണ്ടതാണ്.
ഫിലിപ്‌സാവട്ടെ ഫീല്‍ഡിലെ മിന്നല്‍പ്പിണരായി മാറിയിരുന്നു. ബാറ്റിങിലും വിലപ്പെട്ട സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനായിരുന്നു. 59 ശരാശരിയില്‍ 177 റണ്‍സാണ് ഫിലിപ്‌സ് നേടിയത്. കൂടാതെ ബൗളിങില്‍ രണ്ടു വിക്കറ്റുകളും താരം സ്വന്തമാക്കി.

ബൗളിങ് നിര
ഏഴാം നമ്പറിലുളളത് ഐസിസിയുടം നമ്പര്‍ വണ്‍ റാങ്കിലുള്ള ഓള്‍റൗണ്ടറും അഫ്ഗാനിസ്താന്‍ താരവുമായ അസ്മത്തുള്ള ഒമര്‍സായ് ആണ്. 126 റണ്‍സാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിയത്. കൂടാതെ ഏഴു വിക്കറ്റുകളും കൈക്കലാക്കി.
എട്ടാമനായി ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ മിച്ചെല്‍ സാന്റ്‌നറുമാണുള്ളത്. ഈ ടീമിനെ നയിക്കുന്നതും അദ്ദേഹം തന്നെയാണ്. 4.8 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകള്‍ സാന്റ്‌നര്‍ പിഴുതിരുന്നു. അദ്ദേഹത്തിനു കീഴില്‍ കിവികളുടെ കന്നി ഐസിസി ടൂര്‍ണമെന്റും കൂടിയാണിത്.
ഇന്ത്യയുടെ മുഹമ്മദ് ഷമിയും ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്‍ട്രിയുമാണ് ഐസിസി ടീമിലെ പേസര്‍മാര്‍. ഹെന്‍ട്രി 10 വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ തലപ്പത്ത് ഫിനിഷ് ചെയ്തപ്പോള്‍ ഷമിക്കു ഒമ്പതു വിക്കറ്റുകളാണ് നേടാനായത്. ഒമ്പതു വിക്കറ്റുകളുള്ള ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ 11ാമന്‍. 12ാമായി ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും ടീമിലിടം നേടി.
ടീം ഓഫ് ദി ടൂര്‍ണമെന്റ്
രചിന്‍ രവീന്ദ്ര, ഇബ്രാഹിം സദ്രാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, അസ്മത്തുള്ള ഒമര്‍സായ്, മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മാറ്റ് ഹെന്‍ട്രി, വരുണ്‍ ചക്രവര്‍ത്തി.
12ാമന്‍- അക്ഷര്‍ പട്ടേല്‍.