Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്താന്‍ ഇന്ത്യയെ മാതൃകയാക്കണം, ഈ കാര്യങ്ങള്‍ കണ്ട് പഠിക്കൂ; അറിയാം

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമനായി സെമിയിലെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ബംഗ്ലാദേശിനേയും പാകിസ്താനേയും തോല്‍പ്പിച്ച ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ വീഴ്ത്താനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താനിലേക്ക് ഐസിസി ട്രോഫി എത്തുന്നത്. ആതിഥേയരെന്ന നിലയില്‍ ഇതില്‍ കപ്പിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമായിരുന്നു പാകിസ്താന് മുന്നിലുണ്ടായിരുന്നത്.

എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ പാകിസ്താന് സെമി കാണാതെ പുറത്തുപോവേണ്ടി വന്നു. ന്യൂസീലന്‍ഡിനോടും ഇന്ത്യയോടും ദയനീയമായി പാകിസ്താന്‍ തോറ്റു. ഇനി ബംഗ്ലാദേശിനോട് ജയിച്ച് അല്‍പ്പം ആശ്വസിക്കാനുള്ള അവസരം മാത്രമാണ് പാകിസ്താന് മുന്നിലുള്ളത്. പാകിസ്താന്റെ ടീം കരുത്ത് ശക്തമാണ്. എന്നാല്‍ ടീമിനുള്ളിലെ ഭിന്നതയും താരങ്ങളുടെ സ്ഥിരതയില്ലായ്മയുമെല്ലാം ടീമിനെ പിന്നോട്ടടിക്കുകയാണ്.

പാകിസ്താന്‍ സമീപകാലത്ത് കളിച്ച പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം തോറ്റ് തുന്നം പാടി. തിരിച്ചുവരവ് ആഗ്രഹിക്കുന്ന പാകിസ്താന് ഇന്ത്യന്‍ ടീമില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സീനിയര്‍ താരങ്ങളെ വിശ്വസിക്കണം

ഇന്ത്യ സീനിയര്‍ താരങ്ങളെ എപ്പോഴും പിന്തുണക്കുന്ന ടീമാണ്. ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് സീനിയര്‍ താരങ്ങളെ ഇന്ത്യ തള്ളിപ്പറയാറില്ല. വിരാട് കോലിയും രോഹിത് ശര്‍മയും സമീപകാലത്തായി മോശം ഫോമിലാണ് കളിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ഈ സമയത്തും സീനിയര്‍ താരങ്ങളെ പിന്തുണച്ചു. ഇതോടെ ഇവര്‍ ഫോം കണ്ടെത്തുകയും നിര്‍ണ്ണായകമായ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്നുണ്ട്.

virat kohli shreyas iyer

പാകിസ്താനെതിരേ വിരാട് കോലി സെഞ്ച്വറിയോടെ ഇന്ത്യയുടെ മാച്ച് വിന്നറായി മാറി. രോഹിത് ശര്‍മയും വെടിക്കെട്ട് തുടക്കത്തോടെ മിന്നിക്കുന്നു. എന്നാല്‍ പാകിസ്താന്റെ സൂപ്പര്‍ താരങ്ങളെന്ന് വിളിക്കുന്ന ഫഖര്‍ സമാനും ബാബര്‍ അസമിനും മുഹമ്മദ് റിസ്വാനുമൊന്നും ആത്മവിശ്വാസത്തോടെ കളിക്കാനാവുന്നില്ല. ഇതിന് കാരണം സീനിയര്‍ താരങ്ങളെ വിശ്വസിക്കാന്‍ പാകിസ്താന്‍ തയ്യാറാവാത്തതാണ്. സീനിയര്‍ താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ പാകിസ്താന്‍ തയ്യാറായില്ലെങ്കില്‍ ഇനിയും വലിയ തകര്‍ച്ചയിലേക്ക് പോയേക്കും.

മികച്ച പദ്ധതികളുടെ അഭാവവും പരീക്ഷണങ്ങളും

പാകിസ്താന്‍ ടീമിനെ പിന്നോട്ടടിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് മികച്ച പദ്ധതികളുടെ അഭാവമാണ്. കൂടാതെ അനാവശ്യ പരീക്ഷണങ്ങളും ടീമിനെ പിന്നോട്ടടിക്കുന്നു. പാകിസ്താന്‍ ടീം നിരന്തരം താരങ്ങളുടെ ബാറ്റിങ് ഓഡര്‍ മാറ്റുകയാണ്. ബാബര്‍ അസമിന് ഓപ്പണിങ്ങില്‍ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഏറെ നാളുകളായി താരം നിരാശപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ ബാബറിന്റെ ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരമൊരു മാറ്റം പാകിസ്താന്‍ വരുത്തുന്നില്ല.

ഇന്ത്യ മികച്ച പദ്ധതികളോടെ കളിക്കുന്ന ടീമാണ്. എല്ലാ ടീമുകള്‍ക്കെതിരേയും അവരുടെ കരുത്തും ദൗര്‍ബല്യവും വ്യക്തമാക്കി പദ്ധതികള്‍ മെനയേണ്ടതായുണ്ട്. എന്നാല്‍ പാകിസ്താന്‍ ഇത്തരത്തില്‍ പദ്ധതികള്‍ മെനയുന്നതില്‍ പിന്നോട്ടാണ്. ഇക്കാര്യത്തില്‍ പാകിസ്താന്‍ ഇന്ത്യയെ മാതൃകയാക്കേണ്ടതായുണ്ട്. ഓരോ താരങ്ങള്‍ക്കെതിരേ പോലും പദ്ധതി മെനയാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ഇത്തരമൊരു മികവ് കാട്ടാന്‍ പാകിസ്താന് സാധിക്കുന്നില്ല.

ഒരു താരത്തെ മാത്രം ആശ്രയിക്കരുത്

ഇന്ത്യന്‍ ടീമിന്റെ മുന്‍ നിരയില്‍ കരുത്ത് പകര്‍ന്ന് രോഹിത് ശര്‍മയും വിരാട് കോലിയുമുണ്ട്. രണ്ട് പേരും ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്. എന്നാല്‍ ഇവരെ മാത്രം ആശ്രയിച്ച് കളിക്കുന്നതല്ല ഇന്ത്യയുടെ രീതി. ഒന്നിലധികം മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കാറുണ്ട്. എന്നാല്‍ പാകിസ്താന്‍ ഒന്നോ രണ്ടോ താരങ്ങളെ അമിതമായി ആശ്രയിക്കുകയാണ്. ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി എന്നിവരിലേക്കാണ് പാകിസ്താന്‍ ഉറ്റുനോക്കുന്നത്. ഇരുവരേയും അമിതമായി ടീം ആശ്രയിക്കുന്നു. ഇതിന് മാറ്റം വരേണ്ടതായുണ്ട്. അല്ലാത്ത പക്ഷം പാകിസ്താന് ശക്തമായ തിരിച്ചുവരവ് സാധ്യമാകില്ല.

Story first published: Tuesday, February 25, 2025, 18:29 [IST]
Other articles published on Feb 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+