Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ കപ്പടിക്കുമോ? ഉറപ്പിക്കാറായിട്ടില്ല! 3 പ്രശ്‌നം ഇപ്പോഴും വേട്ടയാടുന്നു

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ വിജയ കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് എയില്‍ ഇന്ത്യ ബംഗ്ലാദേശിനേയും പാകിസ്താനേയും തോല്‍പ്പിച്ച് സെമി ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ്. ന്യൂസീലന്‍ഡിനെതിരേ കൂടി ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്കെത്താനാവും ഇന്ത്യ ശ്രമിക്കുക. കരുത്തരുടെ നിരയാണ് ഇന്ത്യയെന്ന് തന്നെ ആദ്യത്തെ രണ്ട് മത്സരത്തിലെ പ്രകടനത്തില്‍ നിന്ന് പറയാനാവും. ആധിപത്യം കാട്ടി വിജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്.

എന്നാല്‍ ബംഗ്ലാദേശും പാകിസ്താനും ഇത്തവണ ശരാശരി താരനിരയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കരുത്ത് ശരിയായി പരീക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. പാകിസ്താന്റെ ബൗളിങ് നിരക്കും ബാറ്റിങ് നിരക്കും പഴയ ശക്തിയില്ല. അതുകൊണ്ടുതന്നെ പാകിസ്താനെതിരേ ഇന്ത്യ അനായ ജയമാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശ് ദുര്‍ബലരായതിനാല്‍ ഇന്ത്യക്ക് ഒരു തരത്തിലും വെല്ലുവിളി നേരിട്ടിട്ടില്ലെന്ന് പറയാം.

ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ മൂന്നാമത്തെ എതിരാളികള്‍. ആദ്യ രണ്ട് മത്സരം ജയിച്ചപോലെ അനായാസം കിവീസിനെ കീഴടക്കാന്‍ ഇന്ത്യക്കാവില്ല. ശക്തമായ താരനിര ന്യൂസീലന്‍ഡിനുണ്ട്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം പ്രതീക്ഷിക്കാം. ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

തുടക്കത്തിലേ വിക്കറ്റ് നേടാന്‍ സാധിക്കണം

ബംഗ്ലാദേശിനെതിരേ ഇന്ത്യ തുടക്കത്തിലേ മിന്നിച്ചു. ആദ്യ രണ്ട് ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നേടി. എന്നാല്‍ പാകിസ്താനെതിരേ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായ മുഹമ്മദ് ഷമിക്കും ഹര്‍ഷിദ് റാണക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. തുടക്കത്തിലേ തന്നെ വിക്കറ്റ് നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് വലിയ ടീമുകള്‍ക്കെതിരേ. ന്യൂസീലന്‍ഡ് അതി ശക്തരായ നിരയാണ്.

india cricket

സെമിയില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ വമ്പന്മാരിലൊരാളെയാവും ഇന്ത്യ നേരിടേണ്ടി വരിക. ഇവര്‍ക്കെതിരേ കളിക്കാനിറങ്ങുമ്പോള്‍ ന്യൂബോളിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. പാകിസ്താനെതിരേ ആദ്യ ഓവര്‍ എറിഞ്ഞ ഷമി അഞ്ച് വൈഡുകളാണ് തുടക്കത്തിലേ എറിഞ്ഞത്. ഹര്‍ഷിത് റാണക്കും വലിയ ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ന്യൂബോൡലെ പ്രകടനം മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് തന്നെ പറയാം.

മധ്യനിരയുടെ ഫിനിഷിങ് മികവ്

ഇന്ത്യ ആദ്യ രണ്ട് മത്സരത്തിലും രണ്ടാമത് ബാറ്റ് ചെയ്താണ് വിജയിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഫിനിഷിങ് മികവ് എത്രത്തോളമുണ്ടെന്നത് ഇപ്പോഴും പ്രധാനപ്പെട്ട ചോദ്യമായി തുടരുകയാണ്. ഇന്ത്യ ബംഗ്ലാദേശിനെതിരേ റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ മധ്യനിര വലിയ മികവ് കാട്ടിയില്ല. പാകിസ്താനെതിരേ ശ്രേയസ് അയ്യര്‍ തിളങ്ങിയിരുന്നു. എന്നാല്‍ പ്രധാന ഫിനിഷറായ ഹാര്‍ദിക് പാണ്ഡ്യക്ക് വലിയ സ്‌കോറിലേക്കുയരാനാവാത്തത് വെല്ലുവിളിയാണ്.

ഇന്ത്യക്ക് അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. ഹാര്‍ദിക് പാണ്ഡ്യ നിറം മങ്ങിയാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെ അത് സാരമായി ബാധിച്ചേക്കും. കെ എല്‍ രാഹുലിനെ ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യമല്ല. രാഹുല്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നവനല്ല. പതിയെ തുടങ്ങി പിന്നീട് ആക്രണത്തിലേക്ക് മാറുന്നതാണ് രാഹുലിന്റെ ശൈലി. അതുകൊണ്ടുതന്നെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ എത്രത്തോളം മികവ് കാട്ടുമെന്നത് ഇപ്പോഴും ആശങ്കയുണ്ടാക്കുന്നു.

സ്പിന്‍ തന്ത്രം വലിയ ടീമുകള്‍ക്കെതിരേ ക്ലിക്കാവുമോ?

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ച് മധ്യ ഓവറുകളില്‍ എതിരാളികളെ പ്രയാസപ്പെടുത്തുകയാണ്. ബംഗ്ലാദേശിനും പാകിസ്താനുമെതിരേ ഇന്ത്യയുടെ ഈ തന്ത്രം ഫലം കണ്ടിരുന്നു. എന്നാല്‍ സ്പിന്നിനെ നന്നായി കളിക്കുന്ന വലിയ ടീമുകള്‍ക്കെതിരേ ഇത് എത്രത്തോളം ഗുണം ചെയ്യുമെന്നത് പ്രധാന ചോദ്യമാണ്. ന്യൂസീലന്‍ഡും ഇംഗ്ലണ്ടുമെല്ലാം സ്പിന്നിനെ നന്നായി കളിക്കുന്നവരാണ്. ദുബായിലെ സാഹചര്യത്തില്‍ സ്പിന്നിന് മികവ് കാട്ടാന്‍ സാധിക്കുമെങ്കിലും ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉപയോഗിക്കുന്ന തന്ത്രം വലിയ ടീമുകള്‍ക്കെതിരേ ക്ലിക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Monday, February 24, 2025, 14:12 [IST]
Other articles published on Feb 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+