For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഹെഡിനെ എന്തിന് ഇത്ര ഭയം? ആ വീക്ക്‌നെസ് മുതലാക്കൂ!! ഇന്ത്യക്കു ജയിക്കാം

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലിനു തുല്യമായ സെമിയില്‍ നാളെ (ചൊവ്വ) ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വരികയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു 2.30 മുതലാണ് സൂപ്പര്‍ പോരാട്ടം. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളിയും ജയിച്ച ഏക ടീമായ ഇന്ത്യ ഇനി സെമിയിലും ജയമാവര്‍ത്തിക്കാനുള്ള പടപ്പുറപ്പാടിലാണ്.

പക്ഷെ സെമിയില്‍ ഇന്ത്യയെ ഉറക്കം കെടുത്തുന്ന ഏക താരം ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയായിട്ടുള്ള ഓസീസ് താരം അദ്ദേഹമാണ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇതേ വര്‍ഷത്തെ ഡബ്ല്യുടിസി ഫൈനലുകളിലുമെല്ലാം സെഞ്ച്വറികളുമായി ഇന്ത്യയുടെ അന്തകനായി ഹെഡ് മാറി.

ഏറ്റവും അവസാനമായി കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലും ഓസീസിന്റെ റണ്‍വേട്ടക്കാരന്‍ അദ്ദേഹമാണ്. അതുകൊണ്ടു തന്നെ നാളത്തെ സെമിയില്‍ ഹെഡിനെ എങ്ങനെ പൂട്ടുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന പ്രധാന ചോദ്യം. ഓസീസ് താരത്തിന്റെ വലിയൊരു വീക്ക്‌നെസ് മുതലാക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഇതു എന്താണെന്നു നോക്കാം.

TRAVIS HEAD

ഹെഡിന്റെ വീക്ക്‌നെസ്

പേസ്, സ്പിന്‍ ബൗളിങ് ആക്രമണത്തെ ഒരുപോലെ നേരിടാന്‍ മിടുക്കനാണ് ട്രാവിസ് ഹെഡ്. ഇവര്‍ക്കെതിരേ അനായാസം റണ്‍സ് വാരിക്കൂട്ടാന്‍ അദ്ദേഹത്തിനു സാധിക്കും. പക്ഷെ ഹെഡിന് ഒരു വീക്ക്‌നെസ് പോലുമില്ലെന്നു കരുതാന്‍ വരട്ടെ. ഏതൊരു ബാറ്ററെയും പോലെ അദ്ദേഹത്തിനും ഒരു ദൗര്‍ബല്യമുണ്ട്, അത് ഷോര്‍ട്ട് ബോളുകളാണ്.

ശരീരം ലക്ഷ്യമിട്ടുള്ള കൂടുതല്‍ ഷോര്‍ട്ട് ബോളുകള്‍ ഹെഡിനെതിരേ പരീക്ഷിക്കാന്‍ സെമിയില്‍ ഇന്ത്യ ശ്രമിച്ചേ തീരൂ. ഇത്തരം ബോളുകള്‍ നേരിടുമ്പോള്‍ അദ്ദേഹം ബുദ്ധിമുട്ടുന്നതായി പല മല്‍സരങ്ങളിലും കണ്ടിട്ടുള്ളതാണ്. ബൗണ്‍സറുകള്‍ നേരിടുമ്പോഴും ഹെഡിന് മുട്ടിടിക്കാറുണ്ട്. ഇതും ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുതലാക്കാവുന്നതാണ്.

ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഓഫ്‌സൈഡില്‍ ഷോട്ടുകള്‍ കളിക്കാന്‍ ഹെഡിന് അധികം അവസരം നല്‍കാന്‍ പാടില്ലെന്നതാണ്. ഓഫ്‌സൈഡില്‍ അദ്ദേഹം വളരെ കരുത്തനാണ്. അനായാസം കട്ട് ഷോട്ടുകളും ഡ്രൈവുകളുമെല്ലാം കളിക്കാന്‍ ഓസീസ് ഓപ്പണര്‍ക്കു കഴിയും.

ഹെഡിന്റെ റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ട്രാവിസ് ഹെഡിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ അതു വളരെ മികച്ചതാണെന്നു കാണാം. ഒമ്പതു ഏകദിനങ്ങളാണ് അദ്ദേഹം ഇന്ത്യക്കെതിരേ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 43.12 ശരാശരിയില്‍ 101.76 സ്‌ട്രൈക്ക് റേറ്റില്‍ 345 റണ്‍സ് ഇടംകൈയന്‍ ബാറ്റര്‍ അടിച്ചെടുക്കുകയും ചെയ്തു.

ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 137 റണ്‍സുമാണ്. ഇന്ത്യക്കെതിരേ ഏകദിനത്തില്‍ ഒരിക്കല്‍പ്പോലും ഹെഡ് ഡെക്കായിട്ടില്ലെന്നതാണ് മറ്റൊരു എടുത്തു പറയേണ്ട കാര്യം.

INDIA ODI

ഇന്ത്യ ജയിക്കുമോ?

അപകടകാരിയായ ട്രാവിസ് ഹെഡിനെ നേരത്തേ പുറത്താക്കാനായാല്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ ഇന്ത്യയുടെ വിജയ സാധ്യതകളും വര്‍ധിക്കുമെന്നുറപ്പാണ്. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസീസ് ടീം ബാറ്റിങില്‍ ശക്തമാണെങ്കിലും ബൗളിങില്‍ അത്ര കിടുവല്ലെന്നു കാണാം.

കാരണം സ്റ്റാര്‍ പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരൊന്നും ഓസീസ് നിരയിലില്ല. പരിക്കു കാരണമാണ് ഈ സൂപ്പര്‍ ത്രയത്തിന് പിന്‍മാറേണ്ടി വന്നത്. അതുകൊണ്ടു തന്നെ ഓസീസ് ബാറ്റിങ് നിരയെ തളയ്ക്കാനായാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായി മാറിയേക്കും.

Story first published: Monday, March 3, 2025, 14:30 [IST]
Other articles published on Mar 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+