യുവരാജിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞത്.. ലോകത്ത് ഒരു ക്യാപ്റ്റനും പറയാത്ത വാക്കുകൾ!!!
ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുന്ന യുവരാജ് സിംഗിന് മുന്നിൽ തനിക്ക് സ്വയം ഒരു ക്ലബ് ക്രിക്കറ്ററെപ്പോലെ തോന്നി എന്നാണ് കോലി പറഞ്ഞത്. - ലോകത്ത് ഒരു ക്യാപ്റ്റനും തന്റെ സഹകളിക്കാരെക്കുറിച്ച് പറയാൻ തയ്യാറാകാത്ത കാര്യമാണ് ഇതെന്ന് ഉറപ്പ്. പാകിസ്താനെതിരായ കളിക്ക് ശേഷമാണ് കോലി യുവരാജ് സിംഗിനെ വാനോളം പുകഴ്ത്തുന്നത്.

രോഹിത് ശർമ ഫാൻ
തന്റെ സഹകളിക്കാരനായ രോഹിത് ശർമയുടെ വലിയ ആരാധകനാണ് കോലി. പ്രതിഭയിൽ താൻ രോഹിതിന്റെ അടുത്തൊന്നും എത്തില്ല എന്നാണ് കോലി എപ്പോഴും പറയാറ്. എന്നാൽ കളിയും കണക്കും നോക്കുന്നവർക്ക് മനസിലാകും കോലി വിനയം കൊണ്ട് പറയുന്നതാണ് ഇതെന്ന്. അനായാസമായി സ്ട്രോക്ക് പ്ലേ കളിക്കാനുള്ള രോഹിതിന്റെ കഴിവാണ് കോലിയെ ഹഠാദാകർഷിച്ചത്.

യുവരാജിനെക്കുറിച്ച്..
ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുന്ന യുവരാജ് സിംഗിന് മുന്നിൽ തനിക്ക് സ്വയം ഒരു ക്ലബ് ക്രിക്കറ്ററെപ്പോലെ തോന്നി എന്നാണ് കോലി പറഞ്ഞത്. - ലോകത്ത് ഒരു ക്യാപ്റ്റനും തന്റെ സഹകളിക്കാരെക്കുറിച്ച് പറയാൻ തയ്യാറാകാത്ത കാര്യമാണ് ഇതെന്ന് ഉറപ്പ്. പാകിസ്താനെതിരായ കളിക്ക് ശേഷമാണ് കോലി യുവരാജ് സിംഗിനെ വാനോളം പുകഴ്ത്തുന്നത്.

പറയാൻ ഒരു കാരണമുണ്ട്
വെറുതെ അങ്ങ് പറഞ്ഞതല്ല കോലി. അതിനൊരു കാരണവുമുണ്ട്. കോലിയും രോഹിതും കൂടി റൺസെടുക്കാൻ പാടുപെടുമ്പോഴാണ് യുവരാജ് ക്രീസിലെത്തുന്നത്. എത്തിയ ഉടൻ തന്നെ യുവി തന്റെ സ്വതസിദ്ധമായ ശൈലിയിൽ സ്ട്രോക്കുകൾ കളിക്കാൻ തുടങ്ങി. കോലിയാകട്ടെ സിംഗിളുകളല്ലാതെ സ്കോർ ചെയ്യാൻ കഷ്ടപ്പെടുകയാണ്. യുവരാജിന്റെ ബാറ്റിംഗ് കണ്ടപ്പോഴാണ് കോലിക്ക് താനൊരു ക്ലബ് ബാറ്റ്സ്മാനെപ്പോലെ തോന്നിയത്.

വിന്റേജ് യുവരാജ്
ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യക്കാരന്റെ വേഗം കൂടിയ ഫിഫ്റ്റിയോടെയാണ് യുവരാജ് പാകിസ്താനെതിരെ മാൻ ഓഫ് ദ മാച്ചായത്. വെറും 29 പന്തിലായിരുന്നു യുവിയുടെ ഫിഫ്റ്റി. യുവരാജിനൊപ്പം കോലി കൂടി ഫോമിലെത്തിയതോടെ ഇന്ത്യ തകർത്തടിച്ചു. അവസാന ഓവറുകളിൽ പാണ്ഡ്യയുടെ ഹാട്രിക് സിക്സുകളോടെ ഇന്ത്യ 319 റൺസടിച്ചു. കളി അനായാസം ജയിക്കുകയും ചെയ്തു.

പത്തിൽ ഒമ്പത്
പാകിസ്താനെതിരെ പുറത്തെടുത്ത ബാറ്റിഗിലും ബൗളിംഗിലും കോലി വളരെയധികം സംതൃപ്തനാണ്. പത്തിൽ ഒമ്പത് മാർക്കാണ് ഇന്ത്യയുടെ ബാറ്റിംഗിനും ബൗളിംഗിനും ക്യാപ്റ്റൻ നൽകുന്നത്. ഫീൽഡിങ് പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. രണ്ട് ക്യാച്ച് വിട്ട ഇന്ത്യൻ ഫീല്‍ഡിങ് നിരയ്ക്ക് കോലി നൽകുന്നത് 6 മാര്ക്ക് മാത്രം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications