Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഷെഡ്യൂള്‍ എപ്പോള്‍ പ്രഖ്യാപിക്കും? തിയ്യതി അറിയിച്ച് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ ആരംഭിക്കാന്‍ ഇനി രണ്ടാഴ്ചകള്‍ മാത്രമയേുള്ളൂവെങ്കിലും ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ വൈകുന്നത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. ഒടുവില്‍ ഇപ്പോള്‍ അക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്. പുതിയ സീസണിലെ ഫിക്‌സ്ചര്‍ ഞായറാഴ്ച (സപ്തംബര്‍ 6) പ്രഖ്യാപിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു.

1

നേരത്തേ വെള്ളിയാഴ്ച വൈകീട്ടോ, രാത്രിയോ ഫിക്‌സ്ചര്‍ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നു ക്രിക്കറ്റ് ആരാധകര്‍ രാത്രിയും കാത്തിരിപ്പ് തുടര്‍ന്നെങ്കിലും പ്രഖ്യാപനമുണ്ടായില്ല. ഒടുവില്‍ ഇപ്പോള്‍ ചെയര്‍മാന്‍ തന്നെ തിയ്യതി സ്ഥിരീകരിച്ചതോടെ എല്ലാവരും ആവേശത്തിലായിരിക്കുകയാണ്.

ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ നാളെ പ്രഖ്യാപിക്കുമെന്ന് പട്ടേല്‍ എഎന്‍ഐയോടു പറഞ്ഞു. ആവശ്യമെങ്കില്‍ മല്‍സരങ്ങള്‍ പരസ്പരം മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള ഷെഡ്യൂളായിരിക്കും ഇത്തവണത്തേതെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ ഇത്രയും വൈകിയത്. കൊവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം വിലയിരുത്തുമ്പോള്‍ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ കൂട്ട കൊവിഡ ബാധ ഒരു മുന്നറിയിപ്പാണ്. രണ്ടു താരങ്ങളുള്‍പ്പെടെ 13 പേര്‍ക്കായിരുന്നു സിഎസ്‌കെയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

സമാനമായ സംഭവങ്ങള്‍ ടൂര്‍ണമെന്റിനിടെയുമുണ്ടായാല്‍ അത് ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടിയാവും. ഇതു മുന്നില്‍ കണ്ടാണ് ഇത്തവണത്തെ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ ബിസിസിഐ ഐപിഎല്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കാനിരുന്നതായിരുന്നു. ഇതിനിടെയായിരുന്നു സിഎസ്‌കെയില്‍ 13 പേരുടെ കൊവിഡ് ഫലം പോസിറ്റീവായത്. തുടര്‍ന്ന് ഷെഡ്യൂള്‍ പ്രഖ്യാപനം ബിസിസിഐ നീട്ടുകയായിരുന്നു.

ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധി അവസാനിച്ചതിനു ശേഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സിഎസ്‌കെ വീണ്ടും ഒരാഴ്ച കൂടി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. ഇതിനു ശേഷം എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായതോടെ വെള്ളിയാഴ്ച ടീം ആദ്യമായി പരിശീലനം നടത്തുകയും ചെയ്തു. എന്നാല്‍ സിഎസ്‌കെയില്‍ കൊവിഡ് ബാധയുള്ള 13 പേരും ക്വാറന്റീനില്‍ തന്നെ കഴിയുകയാണ്.

2

സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഈ സീസണിലെ ഐപിഎല്‍ യുഎഇയിലെ മൂന്നു വേദികളിലായി നടക്കുന്നത്. ഷാര്‍ജ, ദുബായ്, അബുദാബി എന്നീവിടങ്ങിലാണ് മല്‍സരങ്ങളില്‍. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമായി മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരിക്കും ഉദ്ഘാടന മല്‍സരമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാല്‍ സിഎസ്‌കെയിലെ പുതിയ സംഭവങ്ങളുടെ സാഹചര്യത്തില്‍ ഇതില്‍ മാറ്റമുണ്ടായേക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Story first published: Saturday, September 5, 2020, 17:34 [IST]
Other articles published on Sep 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+