ടെസ്റ്റില്‍ റിഷഭിന്റെ സൂപ്പര്‍ ഇന്നിങ്‌സുകള്‍- ബാറ്റിന്റെ 'ചൂട്' നന്നായി അറിഞ്ഞത് ഓസീസ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇപ്പോള്‍ തന്റെ സ്ഥാനമുറപ്പാക്കിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ താരത്തിന്റെ കരിയറില്‍ അദ്ഭുതകരമായ ടേണിങ് പോയിന്റാണുണ്ടായത്. ഇതിന്റെ തുടക്കം കഴിഞ്ഞ വര്‍ഷമവസാനത്തോടെ ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയായിരുന്നു. ഇന്ത്യ 2-1ന്റെ ജയം കൊയ്ത പരമ്പരയില്‍ പുതിയൊരു റിഷഭിനെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്.
ഈ ഫോം തുടര്‍ന്ന അദ്ദേഹം ഇപ്പോള്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടീമിനായി കളിക്കാനൊരുങ്ങുകയാണ്. ഈ മാസം 18നാണ് കലാശപ്പോരാട്ടം. ടെസ്റ്റില്‍ 20 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞപ്പോള്‍ 45.27 എന്ന മികച്ച ശരാശരിയും 71.47ന്റെ സ്‌ട്രൈക്ക് റേറ്റും റിഷഭിനുണ്ട്. നിലവില്‍ ഐസി ടെസ്റ്റ് റാങ്കിങില്‍ ആറാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് താരം. ടെസ്റ്റില്‍ റിഷഭിന്റെ മൂന്നു ഗംഭീര ഇന്നിങ്‌സുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

114 (ഇംഗ്ലണ്ട്, 2018)
2018ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു റിഷഭിന്റെ അരങ്ങേറ്റം. ദിനേശ് കാര്‍ത്തിക് നിരാശപ്പെടുത്തിയതോടെ പരമ്പരയുടെ പകുതിയില്‍ വച്ച് റിഷഭിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. ഓവലില്‍ നടന്ന അവസാന ടെസ്റ്റിന്റെ രണ്ടാമിന്നങ്‌സില്‍ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു താരം കളിച്ചത്.
464 റണ്‍സെന്ന വന്‍ വിജയലക്ഷ്യക്കിലേക്കു ബാറ്റ് വീശവെ ഇന്ത്യ അഞ്ചിന് 121 റണ്‍സെന്ന നിലയില്‍ പതറവെയാണ് റിഷഭ് ക്രീസിലെത്തിയത്. കെഎല്‍ രാഹുലിനൊപ്പം 204 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 114 റണ്‍സാണ് അന്നു റിഷഭ് അടിച്ചെടുത്തത്. 15 ബൗണ്ടറികളും നാലു സിക്‌സറുമടക്കമായിരുന്നു ഇത്. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. മല്‍സസരത്തില്‍ ഇന്ത്യ തോറ്റെങ്കിലും റിഷഭിന്റെ ഇന്നിങ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

159* (ഓസ്‌ട്രേലിയ, 2019)
2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സിഡ്‌നിയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും റിഷഭ് മിന്നിച്ചു. മൂന്നു ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് ഓസീസ് നാലാം ടെസ്റ്റില്‍ ഇറങ്ങിയത്.
ഇന്ത്യ അഞ്ചിന് 329 റണ്‍സെന്ന മികച്ച ടോട്ടലില്‍ നില്‍ക്കെയായിരുന്നു റിഷഭിന്റെ വരവ്. ഓസീസ് ബൗളര്‍മാരെ തല്ലിച്ചതച്ച താരം പുറത്താവാതെ 159 റണ്‍സ് വാരിക്കൂട്ടിയത്. ഇന്ത്യ ഏഴു വിക്കറ്റിന് 622 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. റിഷഭിന്റെ ടെസ്റ്റ് കരിയറിലെ ഉയര്‍ന്ന സ്‌കോറും ഈ ടെസ്റ്റിലേതാണ്. ഈ ഇന്നിങ്‌സില്‍ ചേതേശ്വര്‍ പുജാര 193 റണ്‍സെടുത്തിരുന്നെങ്കിലും റിഷഭിന്റെ ഇടിവെട്ട് പ്രകടനമായിരുന്നു ക്രിക്കറ്റ് പ്രേമികളെ കൂടുതല്‍ ത്രില്ലടിപ്പിച്ചത്.

97 (ഓസ്‌ട്രേലിയ, 2021)
ഇത്തവണ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും റിഷഭ് സമാനമായ തരത്തിലുള്ള ഒരു സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ചിരുന്നു. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിലായിരുന്നു ഇത്. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പെ നില്‍ക്കവെയായിരുന്നു സിഡ്‌നി ടെസ്റ്റ്.
407 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു ഓസീസ് ഇന്ത്യക്കു സിഡ്‌നിയില്‍ നല്‍കിയത്. റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. മൂന്നിന് 102 റണ്‍സെന്ന നിലയില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ വിയര്‍ത്തു. തുടര്‍ന്നാണ് ഹനുമാ വിഹാരിക്കു പകരം റിഷഭിന് ബാറ്റിങില്‍ പ്രൊമോഷന്‍ നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഈ നീക്കം ക്ലിക്കാവവുകയയും ചെയ്തു.
കൗണ്ടര്‍അറ്റാക്കിങ് ഗെയിമിലൂടെ ഓസീസിനു മേല്‍ റിഷഭ് കത്തിക്കയറി. തോല്‍ക്കുമെന്നു ഭയപ്പെട്ട ഇന്ത്യ ഇതോടെ വിജയം സ്വപ്‌നം കാണാന്‍ തുടങ്ങി. എന്നാല്‍ സെഞ്ച്വറിക്ക് മൂന്നു റണ്‍സകലെ റിഷഭ് പുറത്തായതോടെ ഇന്ത്യ ഞെട്ടി. തുടര്‍ന്നു ഓസീസ് വിജയത്തിനു വേണ്ടി കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. വിഹാരി- ആര്‍ അശ്വിന്‍ സഖ്യത്തിന്റെ പോരാട്ടവീര്യം ഇന്ത്യക്കു സമനില സമ്മാനിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications