Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ്: കോലി മികച്ച ബാറ്റ്‌സ്മാന്‍, വനിതകളില്‍ സ്മൃതി

മുംബൈ: സിയറ്റ് ക്രിക്കറ്റ് റേറ്റിങ് ഏര്‍പ്പെടുത്തിയ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌ക്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. ഇന്ത്യക്കൊപ്പം നടത്തുന്ന മികച്ച പ്രകടനം വിലയിരുത്തിയാണ് കോലിക്ക് പുരസ്‌ക്കാരം നല്‍കിയത്. പോയ സീസണില്‍ ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച കോലിയാണ് നിലവിലെ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതുള്ളത്. വനിതകളില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയെയും തിരഞ്ഞെടുത്തു. ആക്രമണ ശൈലിയില്‍ സ്ഥിരതയോടെ കളിക്കുന്ന സ്മൃതി ഇന്ത്യന്‍ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്.

ceat-award

ഏകദിനത്തിലെ മികച്ച ബാറ്റ്‌സ്മാനുള്ള പുരസ്‌ക്കാരത്തിന് രോഹിത് ശര്‍മ അര്‍ഹനായി. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് അവസാന സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മികച്ച ബൗളര്‍ക്കുള്ള പുരസ്‌ക്കാരം ജസ്പ്രീത് ബൂംറയും സ്വന്തമാക്കി. മികച്ച ടെസ്റ്റ് താരത്തിന് ഇന്ത്യയുടെ ചേതേശ്വര്‍ പുജാര അര്‍ഹനായി. ഇംഗ്ലണ്ട്,ഓസീസ് പര്യടനത്തിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത പുജാരയാണ് നിലവിലെ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല്. മികച്ച ട്വന്റി20 താരത്തിനുള്ള പുരസ്‌ക്കാരം ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് ലഭിച്ചു.

സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ നായകനായി തിളങ്ങുന്ന ഫിഞ്ചിന്റെ സമീപകാലത്തെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. ഈ വര്‍ഷത്തെ മികച്ച ബൗളിങ് പ്രകടനത്തിനുള്ള പുരസ്‌ക്കാരം കുല്‍ദീപ് യാദവ് നേടിയപ്പോള്‍ മികച്ച ട്വന്റി20 ബൗളറായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെയും തിരഞ്ഞെടുത്തു.ദേശീയ ടീമിനുവേണ്ടിയും ലീഗ് ക്രിക്കറ്റിലും റാഷിദ് ശോഭിക്കുന്നു.സുനില്‍ ഗവാസ്‌ക്കര്‍,മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണിസ് എന്നിവര്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാരം വിതരണം ചെയ്തു. അജിന്‍ക്യ രഹാനെ മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ചടങ്ങില്‍ പങ്കെടുത്തു.

Story first published: Wednesday, May 15, 2019, 9:01 [IST]
Other articles published on May 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+